നിലവിളി ….. Shaju K Katameri
നെഞ്ച് പൊട്ടിവീണവാക്കുകളിൽ മുഖം ചേർത്ത്നക്ഷത്രങ്ങൾ മൗനത്തിന്റെഓർമ്മക്കുറിപ്പുകൾ കുറിച്ചു.തലച്ചോറ് കൊത്തിപ്പിളർക്കുംപെരുമഴയിൽ മൺഭിത്തികൾകുത്തിതുറന്നൊര് മുറിവ്അട്ടപ്പാടിയും ഇടവഴികളുംപിന്നിട്ട് കനവുകളിൽഅഗ്നിമഴയായ് വിതുമ്പുന്നു.വിശന്ന് തളർന്ന്അടികൊണ്ട് പിടയുമ്പോഴുംഒരിറ്റ് ദാഹജലത്തിന് യാചിച്ച“മധുവേട്ടന്റെ ആത്മാവ് “കാലത്തിന്റെ നെഞ്ച് പിളർന്ന്ചുട്ടെരിഞ്ഞ സ്വപ്നങ്ങൾക്കുംചുവന്ന് തിണർത്തകിനാക്കൾക്കുമിടയിൽനിലവിളിച്ചുകൊണ്ടേയിരിക്കുന്നു.ലക്ഷങ്ങൾ മുക്കിപ്പിഴിഞ്ഞഖദർധാരികളുടെ ചാരിത്ര്യപ്രസംഗംനവമാധ്യമങ്ങളിലപ്പോഴുംആൾക്കൂട്ടത്തിന്റെ നെഞ്ചിൽ ചവിട്ടിതീക്കാറ്റ് പുതഞ്ഞ് ഇരമ്പിപുണരുന്നു. ( ഷാജു.…
ലോകത്തു ആദ്യമായി യൂ .കെ യിൽ വാക്സിൻ പൊതുജനങ്ങളിൽ പരീക്ഷിക്കാൻ അനുമതി നൽകി …. Somarajan Panicker
ലോകം മുഴുവൻ കോവിഡ് പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ലോകത്തു ആദ്യമായി യൂ .കെ യിൽ വാക്സിൻ പൊതുജനങ്ങളിൽ പരീക്ഷിക്കാൻ അനുമതി നൽകി ….ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു വാക്സിൻ കണ്ടുപിടിച്ചു അതിന്റെ ക്ലിനിക്കൽ ട്രയൽ വിവിധ ഘട്ടങ്ങളിൽ നടത്തി വിവിധ പ്രായക്കാരും രാജ്യക്കാരും…
ലക്ഷ്യംതേടി ******** Swapna Anil
നിറമുള്ള സ്വപ്നങ്ങൾനൈലോൺനൂലുകൊണ്ടു കെട്ടികാറ്റിൽ ആടിയുലയുന്ന പട്ടംപോലെഎങ്ങോ ലക്ഷ്യമില്ലാതെ ചലിക്കുന്നുപകലിന്റെ അന്ത്യയാമങ്ങളിൽപാറിപറന്നെത്തിയ പക്ഷികളുംശിഖിരങ്ങളിൽ ചേക്കേറിടുമ്പോൾപരിഭവം പറഞ്ഞു കലപിലകൂട്ടുന്നുനിശാസഞ്ചാരികൾ കൂടുവിട്ടകലുന്നുഇരതേടി പോകുന്നു തോട്ടങ്ങൾതോറുംജീർണിച്ച ശവങ്ങളെ തിരയുന്നുചില നരഭോജികൾആടിയുലയുന്ന മരച്ചില്ലകൾഭയത്തിൻകറുത്ത ശീലകെട്ടുന്നുശീതികരിച്ച കാറ്റുകൾഹുങ്കാരമോടെ പാഞ്ഞിടുന്നുലക്ഷ്യം തേടിയുള്ളയാത്രയിൽലക്ഷ്യമെത്താതെങ്ങോ അസ്തമിക്കുന്നു. (സ്വപ്ന അനിൽ )
കൊച്ചി വാട്ടർ മെട്രോ വരുന്നു ,കൊച്ചി കാർണിവൽ ഓഫീസ് വഴി മാറി ……… Mansoor Naina
ഫോർട്ടു കൊച്ചി കാർണിവൽ പഴയ ഓഫീസ് ഇനി ഓർമ്മയാവും . ഇന്ത്യയിൽ ഗോവ കഴിഞ്ഞാൽ പിന്നെ വലിയ കാർണിവൽ നടക്കുന്നത് കൊച്ചിയിലാണ് . കൊച്ചി വാട്ടർ മെട്രോക്കായി കാർണിവൽ ഓഫീസ് ഇന്ന് രാവിലെ ( 6/12/20 ) അൽപ്പം മുൻപ് പൊളിച്ചു…
കരയിലേക്ക് വലയെറിയുന്ന മുക്കുവന്മാർ …. Ashy Ashiq
ഭംഗിയായിഅടുക്കി വെച്ച്പൊരിച്ചെടുക്കാനൊന്നുംസമയമുണ്ടായില്ല.ഒന്നിച്ചിട്ടു കൊളുത്തി!!എന്നാലുംമത്തി -അയല- ചൂര അയക്കൂറ,കൃത്യമായി വേർതിരിച്ചു കൊളുത്താൻ പ്രത്യേകം ശ്രദ്ധിച്ചു.പലിഞ്ഞീനുള്ളവയെപ്രത്യേകം ആസ്വദിച്ചുപള്ള കീറി ഫോർക് (ശൂലം)കൊണ്ട് പുറത്തെടുത്ത് പൊരിച്ചെടുത്തു…ആഹാ!!വംശശുദ്ധിയുടെപാഠ പുസ്തകത്തിൽഅതിനു വലിയ പ്രാധാന്യമുണ്ട്.വിശപ്പ് (കൊല്ലാനുള്ള) കൊണ്ട്കണ്ണു കാണാത്തതിനാൽ എല്ലാംപാകമാകാതെ കരിഞ്ഞു പോയി.അല്ലെങ്കിലുംഭക്ഷണത്തിനായി വേട്ടയാടലല്ല,വേട്ടയാടുന്നതിനായ് ഭക്ഷണംകഴിക്കുകയെന്നതാണ്പുതിയ നിയമം.നിശബ്ദതയുടെ നാവിനോളംനിലവിളികളെ നക്കി…
ഇന്നലെ, ഇന്ന്, നാളെയുടെഒരു സ്നേഹ സംഗമം……. Shyla Nelson
എയർപോർട്ടിൽ നിന്നും വീട്ടിലേക്കുള്ള മടക്കയാത്ര ശംഖുമുഖം വഴിയാണ്. പഴയ ശംഖുമുഖത്തിന്റെ ഒരു ശ്മശാന ഭൂമി എന്നു വേണം ഇപ്പോൾ ഇവിടം കാണുമ്പോൾ തോന്നുക. എട്ടുവയസ്സുള്ളപ്പോൾ ആദ്യമായി കണ്ട ശാലീന സുന്ദരമായ പ്രകൃതി കനിഞ്ഞരുളിയ കടൽത്തീരമല്ലിത്, പ്രകൃതി ദുരന്തങ്ങൾ ഏറ്റുവാങ്ങിയ മനുഷ്യരുടെ വികലമായ…
വാസുവിൻ്റെ തയ്യൽകട …. Thaha Jamal
ഈ കടയിൽബ്ലൗസു തയ്ക്കാനെത്തുന്നസ്ത്രീകളിലധികവുംവിട്ടുജോലിക്ക് നില്ക്കുന്നപെണ്ണുങ്ങളാണ്.കൊച്ചമ്മയ്ക്ക് എൻ്റെ വലിപ്പമേ?ഉള്ളൂന്ന് പറഞ്ഞാൽ മതികൊച്ചമ്മയുടെ അളവുംവാസുവിൽ ഭദ്രം.വാസുവിനറിയാം പലരുടെയും അളവുകൾഒറ്റം നോട്ടം മതി,അളവുതെറ്റാത്ത ബ്ലൗസിൻ്റെ ഹുക്കിനറിയാംഅടുത്തില്ലെങ്കിലും അടുപ്പിക്കാൻഹുക്കു ഉടക്കാൻ അടുത്തടുപ്പിച്ച്രണ്ട് അകലങ്ങൾ പിടിപ്പിക്കുന്നതിനാൽഇറുക്കിയും, ലൂസിലും ബ്ലൗസുകൾ വിലസുംവണ്ണം കൂടിയാലും കുറഞ്ഞാലുംവാസു, അന്നും ഇന്നും അളക്കുന്നത് കൃത്യം.ഗ്രാമത്തിൽ…
മുഹമ്മദ് അഷറഫ് …. Ayoob Karoopadanna
പ്രിയമുള്ളവരേ . കാസർകോട് . ഉദുമ സ്വദേശി . മുഹമ്മദ് അഷറഫ് .അൽ ജൗഫിൽ ഒരു കമ്പനിയിലെ സൂപ്പർ വൈസറായി ജോലി ചെയ്യുന്നു കഴിഞ്ഞ നാലര വർഷമായി . . രണ്ടു വർഷത്തെ ഇക്കാമ കഴിഞ്ഞതിനു ശേഷം പുതുക്കി നൽകിയില്ല .…
ചലോ ഡൽഹി …. സുബൈർ കുഞ്ഞ്
ചാഞ്ഞൊരു മൂലയിൽ ചാഞ്ഞിന്നൊരുവൃദ്ധൻ ….ചായാനൊരിടമില്ലാതെ ചലോ ഡൽഹികോപ്പുറേറ്റിന്റെ കോണകം താങ്ങുന്നൊരുഇന്ദ്രപ്രസ്ഥത്തിലെ തമ്പുരാനു മുന്നിൽ …ചലോ ഡൽഹി ,പരിഹസിക്കുന്നൂ … പരാശ്രയമില്ലാ കർഷകരെപറന്നു നടന്നരു പ്രധാനമന്ത്രി …പാവങ്ങളുടെ പാത്രമേ ഇനി ബാക്കിയുള്ളായിരുന്നുപണയപ്പെടുത്താൻ അതു കൊണ്ടു പോയി കൊടുത്തുമടങ്ങവേ ,ദാ പ്രതികരണശേഷി ബാക്കിശേഷിച്ചൊരു പഞ്ചാബി…
‘അമ്മ’ ഓര്‍മ്മയായിട്ട് ഇന്ന് നാലാംവര്‍ഷം ….. Kurungattu Vijayan
‘അമ്മ’ ഓര്‍മ്മയായിട്ട് ഇന്ന് നാലാംവര്‍ഷം, അവര്‍ ബാക്കിവെച്ചുപോയ അടുപ്പും കലവും പൊങ്കാലയും നമ്മുടെ മത, രാഷ്ട്രീയ, സാമൂഹ്യ ചിന്താമണ്ഡലങ്ങളില് ഇപ്പോഴും പുകഞ്ഞും കത്തിയും തിളച്ചും കൊണ്ടിരിക്കുന്നു.അവരുടെ മരണത്തോടെ ഒരു യുഗമാണ് അവസാനിച്ചതെങ്കിലും വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രിയസാഹചര്യത്തില്‍ ജയലളിത എന്ന ഭരണാധികാരിയെ വിലയിരുത്തുന്നതു…
