കറുത്ത വാവ്…. Janardhanan Kelath
അന്ന് മഹാലയ അമാവാസി!പിതുക്കൾക്ക് പിണ്ഡം വെച്ച്,ദാനങ്ങൾ നല്കി,പുണ്യം തേടി,പിൻഗാമികൾ!തെരുവുകളിൽ ദൃഷ്ടി ചുറ്റിഉടച്ച കുംബളങ്ങകൾ.ഉടഞ്ഞ കുമ്പളങ്ങയുടെഅകം ചികഞ്ഞ്-ദാനമിട്ട നാണയത്തുട്ടുകൾഎടുത്തു വഴിപോക്കൻ!വഴിപോക്കന്റെ കണ്ണുകളിൽതിരിച്ചറിവിന്റെ തിളക്കം!മ്ലാനമായ മുഖത്ത്നേർത്ത പരിഹാസ ചിരി!ദാനം കിട്ടിയ നാണയങ്ങൾതാഴെ എറിഞ്ഞ്…..അയാൾ നടന്നു!പൈതൃകത്തിന്റെ പരിമാനങ്ങളിൽ,സംസ്കൃതിയുടെ വ്യാകുലതകളായി,പാതയിൽ ചിതറിക്കിടന്നു,കറുത്ത വാവിൽ നിലാവ് തേടുന്ന –നാലണത്തുട്ടുകൾ!!…
നിർഭയനായ വീരപുത്രൻ …… Mansoor Naina
നവംബർ 23 മുഹമ്മദ് അബ്ദുറഹിമാൻ എന്ന വീര പുത്രൻ വിട പറഞ്ഞിട്ട് 75 വർഷമാവുന്നു . കേരള സർക്കാർ ഇൻഫർമേഷൻ & പബ്ളിക് റിലേഷൻസ് വകുപ്പ് 1978 മെയ് 12 ന് പ്രസിദ്ധീകരിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവചരിത്രം കുറ്റമറ്റ രീതിയിൽ…
പിൻവിളി…… ശ്രീകുമാർ എം പി
പിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടുനില്ലു നില്ലെന്നു ചൊല്ലുന്നതാര് !നീലരാവിന്റെ യോമൽച്ചൊടികളൊനീർമണികളേന്തുന്ന മേനിയൊനീന്തി നീന്തിത്തുടിയ്ക്കുന്ന പൂനിലാപൂവ്വിരൽത്തുമ്പൊ പുഞ്ചിരികളൊനീഹാരമുത്തുകളേന്തും നിശാപുഷ്പനീൾമിഴികളൊ നീരജങ്ങളൊകാലത്തിന്റെ യിടവഴിയിലെങ്ങൊകണ്ടകന്ന കാവ്യപുഷ്പങ്ങളൊപിന്നാലെ വന്നു തൊട്ടു വിളിച്ചിട്ടുനില്ലു നില്ലെന്നു ചൊല്ലുന്നതാര്കാത്തിരിയ്ക്കും അമ്മതന്നോർമ്മയൊകാന്തി ചിന്നും പ്രിയ്യതൻ രാഗമൊകണ്ടു മറന്നകന്നയിഷ്ടങ്ങളൊകണ്ണെത്താതെ പോയ കിനാക്കളൊകാലിൽ മെല്ലെ പിണഞ്ഞ…
ജോജോ കൊട്ടാരക്കര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രം റാഹേൽ റിലീസിന് ഒരുങ്ങുന്നു .
ഒരു പറ്റം പുതുമുഖങ്ങളെ അണിനിരത്തുന്ന ചിത്രം പൂർണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത് കിരൺ ചന്ദ്രഹാസ ആണ് ഛായഗ്രാഹകൻ സുമേഷ് അനാഥ് പശ്ചാത്തല സംഗീതവും മനോജ് രഘുനാഥ് സഹ സംവിധായകൻ ആയും ചിത്രത്തിൽ പ്രവാഹിച്ചിരിക്കുന്നു ബേസിൽ ഏലിയാസ് ഇടയനാൽ ചിത്രസംയോജനവും ഏലിയാസ് വർഗിസ് ഡിസൈനിങ്…
ദീർഘകാലം പ്രവാസിയായിരുന്നു …. Aravindan Panikkassery
ദീർഘകാലം പ്രവാസിയായിരുന്നു . ഫാസിസ്റ്റ് ശക്തികളുടെ കടന്നാക്രമണങ്ങളെ വളരെ അടുത്ത് നിന്ന് കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. മദ്ധ്യ പൂർവ്വദേശത്തെ രോദനങ്ങളും വെടിയൊച്ചകളും അഭയാർത്ഥി പ്രവാഹങ്ങളും കണ്ടും കേട്ടുമാണ് ജീവിച്ചത്. ഇന്നും അതിനറുതിയായിട്ടില്ല. എന്നല്ല, നാൾക്കു നാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇറാഖികളും സിറിയക്കാരുമായി ധാരാളംസുഹൃത്തുക്കളുണ്ടായിരുന്നു.…
പാതിരാവിൽ ഒരു നീന്തൽക്കുളത്തിൽ. ….. ദിജീഷ് രാജ് എസ്
കരിനീലജലത്തിലെഅമ്പിളിവട്ടത്തിളക്കത്തിലേക്ക്ഡൈവ് ചെയ്തവൾനീന്താൻ തുടങ്ങി.അവ്യാഖ്യേയമായ അവളുടെഅപ്പോഴുത്തെ മനോനിലയുടെഅമിതാവേശം ചിതറിത്തെറിപ്പിച്ചഎണ്ണമറ്റ ജലകണങ്ങൾനിലാ സ്പോട്ട് ലൈറ്റിൽതിളങ്ങിക്കൊണ്ടേയിരുന്നു.മനംതണുപ്പിച്ചമ്മയായ്ചെറുചൂടിൻ ജലസ്പർശം.കറുത്ത നീന്തൽവസ്ത്രങ്ങളണിഞ്ഞആ സുന്ദരീ ജലകന്യക,വരാനിരിക്കുന്ന മത്സരത്തിലെമുഖ്യ എതിരാളിയിപ്പോൾതനിക്കൊപ്പം നീന്തുന്നതായി സങ്കല്പിച്ച്,അവളെ തോല്പിച്ചുകൊണ്ട്‘ഫ്രീ സ്റ്റൈൽ’ ഇനമവസാനിപ്പിച്ചു.ഒട്ടും ദേഹവിശ്രാന്തിയാവശ്യപ്പെടാതവൾ‘ബാക്ക് സ്ട്രോക്ക് ‘ ആരംഭിച്ചു.നീലാകാശക്കുളത്തിലപ്പോൾതനിക്കഭിമുഖമായി, മലർന്നു പിന്നിലേക്ക്നീന്തുന്ന ചന്ദ്രനെക്കണ്ടവൾനീന്തൽക്കണ്ണടയൂരി കണ്ണിറുക്കി.കുട്ടിക്കാലത്തു നീന്തൽപഠിക്കുമ്പോൾകരുതലിന്റെ കണ്ണുചിമ്മാത്തഅച്ഛനെയോർത്തു…
ഒരു ഓർമ്മക്കുറിപ്പ്കൂടി …. കെ.വി. വിനോഷ്
രാഘവേട്ടന്റെ, നടന്നാൽതീരാത്തത്രയും അതിവിശാലമായിട്ടുള്ള പറമ്പുകൾ നനക്കുന്നത് മണലിപ്പുഴയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള കൂറ്റൻ മോട്ടോർ പമ്പ് ഉപയോഗിച്ചിട്ടായിരുന്നു. ഈ മോട്ടോർ പുരയും പമ്പും നോക്കി നടക്കുന്നതാണ്, അവിടുത്തെ കാര്യസ്ഥനായിരുന്ന എന്റെ അച്ഛച്ഛന്റെ പ്രധാന പണി. വേനൽക്കാലം വരുന്നതോടെ മിക്കവാറും മോട്ടോർ പുരയിൽ തന്നെയാവും…
ആണ്ടറുതി ….. Joy Palakkamoola
നേർച്ചക്കോഴി കരയുന്ന ദിവസംവിരുന്നുകാർ വരുംബലിക്കത്തി നിണമണിയുമ്പോൾഭൂതഗണങ്ങൾ നിർവ്യതരാവുംനാടൻ ചാരായവും,മാംസാദികളുംഇലകളിൽ നിറയുമ്പോൾഅവരാദ്യം രുചിക്കുമത്രെ!ഞെരങ്ങി പിടഞ്ഞകോഴിയുടെ ജിവനിലൂടെനിങ്ങൾ ജീവിതം തിരയുംകവിതയുടെ ആഴം കുറിക്കുംഅസ്വദിച്ചിറക്കുന്ന മദ്യത്തിൽബന്ധങ്ങൾ ഉൻമാദം തേടുംസ്വന്തം പാപത്തെയതിൽകുഴിച്ച് മൂടുംഭൂദഗണങ്ങൾദൈവമോ, ചെകുത്താനോ?അവരൊരു നല്ല രാശി തരുംഭാവി ശോഭനമാക്കുംഇരുണ്ട ചിന്തകൾ കൊണ്ട്വെളിച്ചത്തെ തേടുംഅടുത്ത ആണ്ടറുതിക്കായിബലിക്കോഴിക്ക് തീറ്റയിടും.
“എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്. …. നിഷ സ്നേഹക്കൂട്
ജോക്കുട്ടന് പ്രണാമമർപ്പിച്ചുകൊണ്ട് സുദീപിൻ്റെ വരികൾ.. “എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്.അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ്.ശരീരം മുഴുവൻ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തിൽ മനുഷ്യമാംസം വെന്ത ഗന്ധം നിറയും. ശരീരത്തിൽ പേരിനൊരു പുതപ്പു മാത്രവും.അന്നേരവും ഓർമ്മയ്ക്കും ബുദ്ധിക്കും യാതൊരു തകരാറും കാണില്ല.ഒരു ജീവിതം…
ദൈവവും മനുഷ്യനും …. Jestin Jebin
സൃഷ്ടിയുടെ നാളിൽദൈവത്തിന്മഴത്തുള്ളിയിൽ നിന്നും കിട്ടിയവാക്കായിരിക്കാംമനുഷ്യൻഅല്ലെങ്കിൽ ,ഒരീർപ്പത്തിൻ്റെ തന്മാത്രയിൽ നിന്ന്ദൈവം കേട്ടൊരു വാക്കായിരിക്കാംമനുഷ്യൻഅതുമല്ലെങ്കിൽഒരു മഞ്ഞ് തുള്ളിയുടെ അദ്ധ്യാപനത്തിൽ നിന്ന്ദൈവത്തിന് കിട്ടിയൊരുവാക്കു മാത്രമായിരിക്കാംമനുഷ്യൻഇന്ന്മനുഷ്യരേക്കുറിച്ചോർക്കുമ്പോൾഉല്പത്തിയിൽ വെച്ച്കിട്ടാതെ പോയഉയർന്നവിദ്യാഭ്യാസത്തെയോർത്ത്ദു:ഖിക്കുകയാവാംദൈവം ജെസ്റ്റിൻ ജെബിൻ
