കൈരളി ടാക്കിസ്.

രചന :- രാജേഷ് കൃഷ്ണ * കൈരളി ടാകീസിൽ മോഹൻലാലിൻ്റെ സൂര്യഗായത്രി കളിക്കുന്നുണ്ട്. നല്ല പടമാണെന്ന് കേട്ടപ്പോൾ ഒന്ന് കാണെണമെന്ന് തോന്നി, കമ്പനിക്കായി ആരെയും കാണാഞ്ഞ് ഞാൻ തനിച്ച് സിനിമാഹാളിലേക്ക് നടന്നു….ടിക്കറ്റിന് ക്യൂ നിൽക്കുന്നതിനിടക്ക് പരിചയക്കാർ ആരെങ്കിലും ഉണ്ടോയെന്ന് ചുറ്റും തിരഞ്ഞു,…

വ്രണങ്ങൾ.

രചന :- ശ്രീരേഖ എസ്. * ചങ്ങലയിട്ട് താഴിട്ടുപൂട്ടിയചില ഓർമ്മകൾവ്രണമായി മനസ്സിനെ കാർന്നെടുത്തിട്ടുംമദയാനയെപ്പോലെ ഭ്രാന്തു പിടിച്ചോടുന്നുഗതികെട്ട കാലം….താളം തെറ്റുന്ന കെടുജന്മങ്ങളെവിധിയുടെ പേരിൽ നാടു കടത്തുമ്പോൾ…തടയുവാനെത്തില്ലസാന്ത്വനവുമായി ഒരു ചെറുകാറ്റുപോലും.വകതിരിവില്ലാത്തവികാരങ്ങൾക്കടിമപ്പെട്ട് വിഭ്രാന്തിയുടെതേരിൽ കയറിപ്പോകുമ്പോൾയാഥാർഥ്യത്തിന്റെകയ്പുനീർ കുടിച്ചൊടുങ്ങുന്നനരജന്മങ്ങൾക്കു നൊട്ടിനുണയാൻമറ്റെന്തുണ്ട് ഓർമ്മകളുടെപൊട്ടിയൊലിയ്ക്കും വ്രണങ്ങളല്ലാതെ?

കൊച്ചീക്കാർക്ക് സംഗീത വിരുന്നൊരുക്കിയ രണ്ട് മുഖങ്ങൾ.

മൻസൂർ നൈന* ” Do sitaro ka zameen par Hai milan aaj ki rat ……” തബലയിൽ നിന്നുയരുന്ന താളവും , ഹർമോണിയം മീട്ടുന്ന ഈണവും , ആരേയും പിടിച്ചിരുത്തുന്ന ഹിന്ദുസ്ഥാനി സംഗീതത്തിന്റെ , മെഹ്ഫിലുകളുടെ രാവുകളിൽ കൊച്ചിയെ…

ജാതകം

രചന :- ജോയ് പാലക്കമൂല* കുരുത്തം കെട്ടവന്റെജാതകമായതുകൊണ്ടാവാംപൂജയിൽ മന്ത്രാക്ഷരങ്ങൾതലതിരിഞ്ഞ് നടന്നു.ഭൂതഗണങ്ങൾ കളത്തിനപ്പുറംദിശയറിയാതെ ഉഴലുന്നു.നിശബ്ദമായ് കാതോർത്തമിഴികളിൽ ജിജ്ഞാസബുധനിൽ നിന്ന്ചൊവ്വ വഴിവ്യാഴത്തിലേയ്ക്കുള്ള സഞ്ചാരംശനിയിൽ ചുറ്റി തിരിയുന്നത്രേകണിയാൻ ഗണിച്ചിത്കണിശമാണന്ന് അമ്മപിഴച്ച കാലത്തിനുംപിശകിയിരിക്കാമെന്ന് അച്ഛൻഇടക്ക് ഇടവഴികളിൽകണ്ടൻ പൂച്ചകൾവിലങ്ങായ് ചാടുന്നതുംനിമിത്തമെന്ന് ഞാൻപൂജാദ്രവ്യങ്ങളിലുംമായമുണ്ടന്നൊരു ശങ്കതന്ത്രിശിരസ്സിൽസന്ദേഹം ഒഴിയുന്നില്ല.കൂടെ നടന്ന കൂട്ടുകാർ മാത്രംമറിച്ചൊന്ന്…

മലയാളി ഡോക്ടർക്ക് യുഎഇയുടെ ഗോൾഡൻ വിസ

ദുബായിൽ മലയാളി വനിതാ ഡോക്ടർക്ക് യുഎഇയുടെ ഗോൾഡൻ വിസ. ഡോ ജസ്നാസ് ആയുർവേദ ക്ലിനിക്കിലെ മെഡിക്കൽ ഡയറക്ടർ ഡോ ജസ്ന ജമാലിനാണ് ജിഡിആർഎഫ്എ അധികൃതർ ഗോൾഡൻ വിസ നൽകി ആദരിച്ചത്. 12 വർഷത്തിലേറെയായി ദുബായിൽ ആയുർവേദ ചികിത്സാരംഗത്ത് സജീവമായ ജസ്ന ആയൂർവേദ…

റോസാ മലർ.

രചന :- സതി സുധാകരൻ.* പനിനീർ തളിച്ചു വരും പൂനിലാവിൽ,പരിമളം വീശി ഞാൻ തൊഴുതു നിന്നു.പ്രഭാതരശ്മികൾ തൊട്ടുണർത്തീമണമുള്ള റോസാക്കുസുമമായ് വിരിഞ്ഞു.അരിമുല്ല പ്പൂക്കളും, മുക്കുറ്റിപ്പൂക്കളുംഎൻ മേനി കണ്ടു കൊതിച്ചു നിന്നു.തൊട്ടാൽ ക്കരയുന്ന തൊട്ടാവാടിയും,അരികത്തു നോക്കിച്ചിരിച്ചു നിന്നു.ഞാനൊരു സുന്ദരിയാണെന്നഹങ്കാരം ,എൻ മനതാരിലും വന്നു ചേർന്നു.മാലോകരേപ്പോലെ…

നീർകുമിളപോൽ.

ഷാജി നായരമ്പലം* അടുത്തതാരെന്നു ഭയന്നുവോ? മന-സ്സൊടുക്കമായെന്നു നിനച്ചുവോ? വെറുംനിലത്തിതേകനായ്ശരങ്ങൾ ശൂന്യമായ്അടുത്തിടുന്ന വൻ ഭയത്തിലാണ്ടുവോ?വെറുതെ വെന്തുവേർത്തൊടുങ്ങയോ ?വിധി-ക്കമരുമെന്നോർത്തു കുഴങ്ങിയോ? നിഴൽനിലച്ചു പോയപോൽനിശബ്ദതയ്ക്കുമേൽഅടയിരുന്നതിന്നൊടുക്കമെത്തിയോ?തിടുക്കമായെത്ര നടന്നുവോ? വഴിതെളിച്ച ചൂട്ടെത്രെയെരിച്ചെറിഞ്ഞുവോ,ഉഡുഗണങ്ങളിൽതെളിനിലാവിലുംവിമുഖമായ് പാദമുടക്കി വീണുവോ?നിരനിരന്നെത്തിയഗാധമാം ചുഴി-യെഴുന്നഴൽത്തിര തിമിർക്കവേ, ചിലർഅരൂപ രൂപികൾകടന്നു പോയവർ’നടന്നടുത്തെത്തി വിളിച്ചിടുന്നുവോ??പിടി തരാതെയിന്നൊളിക്കുവാൻപണിതുയിരൊളിപ്പിച്ചയിടങ്ങളിൽ, പനിവലിയ മുള്ളുകൾനരക വേരുകൾനിറയെയാഞ്ഞാഞ്ഞു…

ഒറ്റയ്ക്ക് .

ജോർജ് കക്കാട്ട്* ഇരുട്ടാണ് എന്റെ വഴി. തണുപ്പ് ഇതിനകം എന്റെ വസ്ത്രത്തിന്റെ അവസാന കോണിലേക്ക് ഇഴഞ്ഞു നീങ്ങുകയാണ്, ഞാൻ ഭയപ്പെടുന്നു. ആരും എന്നെ പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കാൻ ഞാൻ തിരിഞ്ഞുനോക്കുന്നു. എന്നെ അകത്തേക്ക് കൊണ്ടുപോയ കുടുംബത്തിൽ നിന്ന് ഞാൻ ഓടിപ്പോയി. എല്ലാവരും എനിക്ക്…

🔥 മുറിവേറ്റവർ 🔥

സെഹ്റാൻ* എന്നാൽ മുറിവേറ്റവരാകട്ടെഅതെക്കുറിച്ച് നിശബ്ദരായിരിക്കുന്നു.ഇരുളിന്റെ തകർന്ന കണ്ണാടിച്ചില്ലുകളിലെപ്രതിബിംബങ്ങളോട് സംവദിക്കുമ്പൊഴുംവിദഗ്ധമായവരാ മുറിവുകളെമറച്ചുപിടിക്കുന്നു.വിണ്ടുപൊളിഞ്ഞ വീഥികളുടെഓരങ്ങളിൽ തീക്കുണ്ഡങ്ങളൊരുക്കിഅവർ മുറിവുകൾക്ക്ചൂടുപിടിപ്പിക്കുന്നു.മഞ്ഞുകാലങ്ങളിലവർ ഒഴിഞ്ഞപക്ഷിക്കൂടുകളിൽ തങ്ങളുടെഏകാന്തതയെ നിക്ഷേപിക്കുന്നു.മരങ്ങൾ ഇലപൊഴിക്കുന്ന കാലത്ത്അവയുടെ വേരറ്റങ്ങളിൽഅവരുടെ വിയർപ്പുതുള്ളികൾചേക്കേറുന്നു.മുറിവുകൾ അപ്പോഴും പക്ഷേഉണങ്ങാതിരിക്കുന്നു.മുറിവുകളെക്കുറിച്ചവർ നിശബ്ദരായിരിക്കുന്നു…അത്രമേൽ അവരാ മുറിവുകൾക്കുള്ളിലേക്ക്പൂണ്ടിറങ്ങിപ്പോയതിനാലാവാംനേർത്തൊരു വിലാപം മാത്രംനിശബ്ദതയെ ഭഞ്ജിച്ച് ഇപ്പോഴുംഅന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത്…

*മാറ്റൊലി*

ശ്രീലകം വിജയവർമ്മ=* അറിയില്ലയാർക്കുമിന്നറിവായിപ്പറയുവാൻ,ദുരവസ്ഥയെന്നങ്ങൊഴിഞ്ഞുപോകും ?!നിറയുന്നു ദുഃഖമിന്നെല്ലാത്തലങ്ങളും,മറുവാക്കിലാശ്വാസമില്ലതെല്ലും..! എവിടുന്നോവന്നൊരീ മാരകരോഗത്തി-ന്നടിമയായെത്രയോ ജീവിതങ്ങൾ !ഇവിടെങ്ങുമഴലിൻ്റെ വിതപാകി ഭീകരം,വിരഹത്തിലാഴ്ത്തിത്തളർത്തിടുന്നൂ.. പറയാനുമെഴുതാനും വാക്കുകൾ തേടുമ്പോൾ,വിറയാർന്നിടുന്നുള്ളം നൊമ്പരത്താൽ..നീറുന്ന ചിന്തയിലറിയാത്ത ഭാഷയിൽ,കൂറുന്നു തൂലികത്തുമ്പു പോലും ! കണ്ടുചിരിച്ചു നടന്നവരാരെല്ലാംകാണാമറയത്തു പോയ്മറഞ്ഞൂ ?!കാണാമെന്നോതിത്തൻ കൈവീശിയെങ്കിലും,കാലത്തിൻ യവനികയ്ക്കുള്ളിലായീ !! ചെറുതല്ല, ചൊല്ലുവാനാവാതെയീലോകം,കുറുകുന്നു യാതനയ്ക്കൊപ്പമായീ..ചിരകാലമോഹങ്ങളെല്ലാം…