ഒരു യാത്രയിൽ.
രചന : ബിനു. ആർ✍ ഒരു യാത്രയിൽ കണ്ടു ഞാൻകുറേ തൊന്തരവുകളുടെകളിയാട്ടങ്ങളൾ ഒരു ബസ്സിൽകണ്ടതുഞാനിവിടെ കോറിയിടുന്നുചിന്തകളുടെ വമ്പിൻമുന്നിൽ.ബസ്സിൻ മുൻപിൽ നിന്നുംപിൻതിരിഞ്ഞാൽ കാണാം കൗതുകമാർന്നകാഴ്ചകൾയൗവ്വനകൗമാര തുടിപ്പിൽആണും പെണ്ണും കണ്ണുകളിൽകാതരം നിറച്ചവരുടെമുൻപിൻ കളിയാട്ടങ്ങൾ!ഓടും ബസ്സിൽ കുറ്റിയിൽകെട്ടിപ്പുണർന്നുംമുകൾകമ്പിയിൽ ഞാന്നുംമൊബൈലിൽ തൊട്ടുംതോണ്ടിയുംകണ്ടു കൺമിഴിപ്പവർകൗമാരക്കാർ, ചുണ്ടിലൊരുവമ്പൻ ചിരിയുടെ കൊമ്പുനിറച്ച്!ചിരിയുടെ…
ജീവിതം
രചന : ലീന സോമൻ ✍ ഇനിയെന്ത് ജീവിതം എന്ന തൻ ചിന്തയിൽനെഞ്ചിൻ ഞെരുപ്പിൽ അലഞ്ഞുതിരിയവേസാന്ത്വനം ഏകുവാൻ ആരുമേ ഇല്ലാന്ന്ഓർമ്മതൻ താളിൽ എരിയുന്നു മാനസേകാലം ഇത് കഷ്ടം എന്ന്അങ്ങ് വിളിച്ചോതിടുമ്പോൾവ്യാകുലമായിടും നിമിഷങ്ങൾ ഏറെയുംവ്യക്തത എന്തെന്ന് തെരയുന്ന മാർത്യനെപടവാള് കൊണ്ട് കടങ്കഥ തീർത്തിടുംഒന്നുമേ…
” മുത്തശ്ശി വളർത്തിയലുലു എന്ന പുലിക്കുട്ടി “
രചന : പോളി പായമ്മൽ✍ ആ വനാതിർത്തിയിലെ ഒരു ഗ്രാമത്തിൽ തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിക്ക് എങ്ങനെയാന്നറിയില്ല ഒരു പുലിക്കുട്ടിയെ കിട്ടി ട്ടാ.അതിനെ ലുലു എന്നു പേരിട്ട് മറ്റു വളർത്തുമൃഗങ്ങളെ പോലെ തന്നെ മുത്തശ്ശി പരിപാലിച്ചു പോന്നു ട്ടാ.അത് കണ്ടിട്ട് പൂച്ചയെ പോലെയല്ല…
സർഗ്ഗഗീതം-സ്നേഹം-
രചന : ശ്രീകുമാർ എം പി✍ എങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെമീനമാസരാത്രിയിൽവേനൽമഴ പോലെഇന്ദ്രനീലനഭസ്സിൽചന്ദ്രശോഭ പോലെമന്ദമാരുതൻ വന്നുതൊട്ടുണർത്തും പോലെമഞ്ചലുമായ് വസന്തംചാരെ നില്ക്കും പോലെകുടമുല്ലപ്പൂമഴപെയ്തിറങ്ങുറങ്ങുമ്പോലെമന്ത്രകോടിയുടുത്തചന്ദ്രലേഖ പോലെഎങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെപിഞ്ചുമുഖം തെളിക്കുംപുഞ്ചിരികൾ പോലെചന്തമേറും പൂക്കളിൽചാരുഗന്ധം പോലെപ്രിയമാർന്നവർതൻമൗനസഹനം പോലെഇരുളിൽ തപ്പുന്നേരംദീപമെന്ന പോലെകാലിടറിപോകുമ്പോൾകൈത്താങ്ങെന്ന പോലെഎങ്ങനെയാണെങ്ങനെസ്നേഹമെന്നതെങ്ങനെമെല്ലെ വന്നു തഴുകുംവെൺനിലാവു പോലെഎരിഞ്ഞു കാന്തി തൂകുംനെയ്‌വിളക്കു പോലെഅമ്മ വാരിത്തരുന്നചോറുരുള പോലെഅച്ഛന്റെ…
ഞാൻ മരിച്ചാൽ നീയെന്നെ കാണാൻ വരരുത്…
രചന : ജിബിൽ പെരേര✍ ഞാൻ മരിച്ചാൽനീയെന്നെ കാണാൻ വരരുത്.നിന്നെ കണ്ടാൽഒന്നാം ക്ലാസിലെസ്കൂൾ വരാന്തയിൽ വെച്ച്കുടുക്ക് പൊട്ടി,പെൺകുട്ടികളുടെയിടെയിൽഅഴിഞ്ഞുപോയ നിന്റെ നിക്കറുംഅക്കാഴ്ചയിൽനിർത്താതെ ചിരിക്കുന്നരാധയുടെയുംരമയുടെയും മുഖമാണോർമ്മ വരിക..അതോർത്താൽ ഞാൻ ചിരിക്കും.മരിച്ചവർ ചിരിക്കാൻ പാടില്ലെന്നാണ്.ഞാൻ മരിച്ചാൽനീയെന്നെ കാണാൻ വരരുത് .വന്നാൽ ,നാലാം ക്ലാസ്സിൽ നീ പ്രേമലേഖനം…
പെൺപക്ഷജിഹ്വകളേ ഇതിലെ ഇതിലെ…
രചന : വാസുദേവൻ. കെ. വി ✍ പിറക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്ന കാലം. വികസിത രാജ്യങ്ങളിൽ ഭൂരിഭാഗത്തും ജനസംഖ്യാകണക്കുകൾ പരിശോധിച്ചാൽ ആണിനേക്കാൾ പെണ്ണാധിപത്യം. ഇന്ത്യയിലും ചൈനയിലും പാകിസ്ഥാനിലും പക്ഷേ ആൺമേധാവിത്വം. നിയമം കൊണ്ട് നിരോധിക്കപ്പെട്ടിട്ടിട്ടും പെൺ ഭ്രൂണഹത്യ തടയാൻ കഴിയുന്നില്ല മാറിമാറി…
✨ എൻ്റെ മനസ്സിലെ യേശുനാഥൻ✨
രചന : കൃഷ്ണമോഹൻ കെ പി ✍ കന്യകാമേരി തൻ പുത്രനായികാലിത്തൊഴുത്തിൽ പിറന്നവൻ നീകരുണാമയനായ കർത്താവേകദനക്കടലിൽക്കുളിച്ചവനേ…. വെള്ളിനക്ഷത്രങ്ങൾ വീഥികാട്ടീവെള്ളരിപ്രാവുകൾ പാറി വന്നൂവെണ്മതുളുമ്പും മനസ്സുമായിവേദനയ്ക്കാശ്വാസം നീയുമേകീ അന്ധനു കാഴ്ചയായ് മാറിയോനേകുഷ്ഠരോഗത്തെയകറ്റിയോനേമഗ്ദലനയിൽ മറിയത്തിനെകല്ലേറിൽ നിന്നും തുണച്ചവനേ ഗാഗുൽത്താമലയിൽ മരക്കുരിശിൽപീഡനമേറ്റു പിടഞ്ഞവനേഗീതങ്ങൾ പാടാം നിനക്കു വേണ്ടിപാപികൾ…
ഓശാന ഞായർ ഞങ്ങളോടൊപ്പം വീട്ടിൽ.
രചന : ജോർജ് കക്കാട്ട്✍ ദൈവപുത്രൻ കഴുതപ്പുറത്തേക്ക് ആ ഞായറാഴ്ച ഇന്ന്!അങ്ങനെയാണ്, കൂട്ടരേ!അവിടെ എളിമ തെളിയുന്നത്കുരുത്തോലകളുടെ പൂച്ചെണ്ട് കെട്ടിയിരിക്കുന്നു,പെട്ടി മരത്തിൽ നിന്ന് വളച്ചൊടിച്ച ഒരു ഒലിവിൻകൊമ്പ് .തുകൽ, പരമ്പരാഗത ജാക്കറ്റുകൾ,അങ്ങനെയാണ് അവൻ പീഠത്തിൽ ഇരിക്കുന്നത്.പെൺകുട്ടികൾ ഏറ്റവും നല്ല വസ്ത്രം ധരിക്കുന്നു.*ബുവയുടെ ഹൃദയം…
“ഒരു കിളിക്കഥക്കുമപ്പുറം “
രചന : പോളി പായമ്മൽ ✍ അബുദാബി നേവൽ ഷിപ്പ് യാർഡിൽ പതിവ് പോലെയുള്ള മോണിട്ടറിങ്ങിനിടയിൽ ജനറേറ്റർ റൂമിലെത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്. എയർ ഹോളിനകത്തൂടെ പറന്നു വന്ന ഒരു കിളി വന്ന വഴി മറന്ന് റൂമിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും പരക്കം…
