ഭൂമിക്കു പറയാനുണ്ട്
രചന : ഷാഫി റാവുത്തർ✍ നിനവുകളിൽ നിത്യവുംനിന്ദ്യമാം ചെയ്തികൾകരളിൽ കൊടുംതപംതീർക്കുന്ന മുറിവുകൾകണ്ണിൽ കദനത്തീ-യാളുന്ന കാഴ്ചകൾവയ്യനിക്കിനിയൊന്നുംമിണ്ടിപ്പറഞ്ഞിടാൻ… വന്മരക്കടയ്ക്കലുംകോടാലിയാഴ്ത്തുന്നജന്മങ്ങളുണ്ട് നശിച്ചപേ ജന്മങ്ങൾമലയും പുഴകളുംവിലപേശി വിൽക്കുന്നവിരുതരും തോണ്ടുന്നുസ്വയമേവ തൻകുഴി ഇരുളിൻമറവിലെൻഉടുതുണിയുരിയുന്നയന്ത്രക്കരം മുരളുംഘോഷങ്ങളുയരുന്നുകാട്ടുതീയാളിപ്പടരുന്നമാത്രയിൽവേട്ടയ്ക്കിറങ്ങുന്നുവെന്തമാംസത്തിനായ് പുഴകൾ ചുരത്താത്തവൃദ്ധസ്തനങ്ങൾ പോൽവറുതിയിലാണ്ടുപോയൂ-ഷരക്കാഴ്ച്ചയുംകരിയുംവയലുകളി-ടയ്ക്കിടെത്തേങ്ങുന്നുകരുണയില്ലാതുള്ളബധിരകർണ്ണങ്ങളിൽ കവിളിൽ കനത്തടി-യേറ്റ കൊടുംപാപിയഴലിങ്കലുലയുന്നുവിവശയാലയുന്നുസർവ്വം സഹയെന്നപേരിൽ തളച്ചെന്റെമാനം കവരുവാനോടിയടുക്കുന്നു. അതിരുകൾ…