മരണം മുദ്രവെച്ച ചുണ്ടുകൾ
രചന : രാജു കാഞ്ഞിരങ്ങാട്✍ ഒരു നിശ്ചിത പാതയിലൂടെഎന്നത്തേയുംപോലെ അന്നുംപുലരിവെട്ടം നടക്കാനിറങ്ങി ! രാത്രി കാറ്റുതല്ലി വീഴ്ത്തിയമഞ്ഞ ഇലകളിലൂടെദിനപത്രങ്ങൾ തരംതിരിക്കുന്നകാഴ്ചയിലൂടെപാൽക്കാരൻ്റെ പതിവ്മണിയടിയിലൂടെ. ലോക പുസ്തകത്തിൻ്റെഒരു താളുകൂടി മറിഞ്ഞിരിക്കുന്നുബോധത്തിൻ്റെ ഒരു പടവുകൂടികയറിയിരിക്കുന്നുജീവിതം ഒരു ദിവസം കുടിപഴകിയിരിക്കുന്നു. ഓർമകളിൽചിലതിന് മധുരംചിലതിന്ചെന്നിനായക കയ്പ്പ് ഓർക്കുന്നുണ്ടോ നിങ്ങൾ…