പിതൃതർപ്പണം ചെയ്യുമ്പോൾ!
രഘുനാഥൻ കണ്ടോത്ത്* സ്വയംഭൂവല്ലസ്വയാർജ്ജിത സൗഭാഗ്യമല്ലസിദ്ധാർത്ഥവടിവമായെത്തിയസാത്വിക തഥാഗതനുമല്ലപിത്യക്കൾതൻ സൃഷ്ട്യുന്മുഖമാംഹോമാഗ്നിയിൽച്ചിതറിയകനൽത്തരിതാൻ താനെന്നോർക്കഅത്യപൂർവ്വ വിസ്മയമാംനിൻ ജീവന്റെപ്രഭവകേന്ദ്രമാം പിതാവിനെധ്യാനിച്ച് സമർപ്പണം ചെയ്കമകനേ! പിതൃതർപ്പണം!പിതൃക്കളേ!നിങ്ങൾതൻപ്രണയവിജൃംഭിത‐ചടുലവിസ്ഫോടനങ്ങളിൽചിതറിയ മുത്തുമണികൾസൂര്യപ്രണയസ്മിതങ്ങളിൽവിരിഞ്ഞ കമലഗർഭങ്ങളിൽ വീണ്കുരുത്ത വംശീയക്കണ്ണികൾ ഞങ്ങൾപ്രകോപിച്ചിട്ടുണ്ടെത്രയോപഞ്ചഭൂതങ്ങളെ,പ്രകൃതിയെപ്രപഞ്ചമനോഹാരിതകളെ!അരുതായ്കകളത്രയുംപൊറുത്ത് വരമരുളീടുകഎന്നർത്ഥിക്ക മനമുരുകിമകനേ! സമർപ്പിക്ക!പിതൃതർപ്പണം!!അരൂപിയാമാത്മാവിന്ശരീരരൂപഭാവങ്ങളേകിയോൻഎൻ വികാസപരിണാമങ്ങളെജന്മസായൂജ്യമായ്ക്കണ്ടുജീവിതം വളമാക്കിയോൻ!പുഴുവായ് പിടഞ്ഞുപിന്നെ‐യിഴജന്തുവായ് നിരങ്ങി ശൈശവംഅഴകെഴുമകളങ്കസ്മിതം കണ്ട്മിഴികളിൽ പുളകാശ്രു ചൂടിയോൻരജനികൾ പലതു…
നീരജ് ചോപ്രയും ഉവൈ ഹോണും.
ഷിബു ഗോപാലകൃഷ്ണൻ* ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് സ്വർണ്ണം നേടിത്തന്ന കോടി ജനങ്ങളുടെ നെഞ്ചിലേക്ക് തറച്ച ആ ജാവലിൻത്രോ നീരജ് ചോപ്രക്ക് അഭിനന്ദനങ്ങൾ . ജാവലിൻ ഒരിക്കൽ മാത്രമേ 100 മീറ്ററിനപ്പുറം പറന്നിട്ടുള്ളൂ, അതിനു പിന്നിലെ കരങ്ങൾ ഉവെ ഹോൺ എന്ന ജർമൻ…
തിലോദകം.
പട്ടം ശ്രീദേവിനായർ* മിഴിയോരത്തമ്പിളി കണ്ണടച്ചു…കരിമുകിൽ ക്കാറു കൾ കണ്തുറന്നു..കർക്കിടകത്തിന്റെ പുണ്യമാം രാവിലുംകറുത്ത പൗർണ്ണമി ചിരിച്ചുണർന്നു……..!വഴിയോരത്തെന്തോ തെരഞ്ഞപോലെമിഴികൂപ്പി ബന്ധുക്കൾ അണിനിരന്നു….എല്ലാ മുഖങ്ങളും ദുഖഭാരത്താൽ നഷ്ടഭാഗ്യങ്ങളെ ഓർത്തു നിന്നു…!ഉറ്റബന്ധുക്കൾ തൻ ഓർമ്മയിൽ ഞാൻ നിന്നുഒരു വട്ടം കൂടികാണുവാനായ്…അമ്മയോ, അച്ഛനോ, ഏട്ടനോ, വന്നുവോ?എന്നെ തെരഞ്ഞുവോ?നോക്കിനിന്നോ?കൺ മിഴിനിറഞ്ഞുവോ?കാതോർത്തുനിന്നുവോ?തേങ്ങിക്കരഞ്ഞുവോ?നിശബ്ദമായി…..!കാണാതെ…
കര്‍ക്കടകയോര്‍മ്മകള്‍!
കുറുങ്ങാട്ട് വിജയൻ* കര്‍ക്കടകമഴക്കിടാത്തിമാര്‍ കൂരിമല കയറിയിറങ്ങി കൂരിപ്പള്ളിത്താഴവും താണ്ടി വാക്കണ്ടത്തിമലയും കയറിയിറങ്ങി നിരവത്തുപറമ്പിനും ആശാരിപ്പറമ്പിനും മുകളിലെത്തുമ്പോള്‍, കൊട്ടാരത്തില്‍പ്പറമ്പിന്റെ വടക്കുകിഴക്കേമൂലയിലെ ഇല്ലിക്കൂട്ടം വളഞ്ഞു ഞങ്ങളുടെ പറമ്പിന്റെ വടക്കുപടിഞ്ഞാറ് മൂലയില്‍ കുത്തിനിറുത്തും. അതുകൊണ്ടരിശം തീരാതെ ആ കരിക്കിടാത്തിമാര്‍ ഞങ്ങളുടെ പറമ്പിലെ നടുതലകളായ ചേന, ചെമ്പ്,…
ബലിക്കാക്ക.
രചന : ഗീത മന്ദസ്മിത✍️ ആട്ടിയോടിച്ചവർ വ്രതമെടുത്താറ്റുനോറ്റിരിക്കും,ഒരുനാളെൻ വരവിനായ്കൈയ്യാട്ടി ഓടിച്ചവർ കൈകൊട്ടി വിളിക്കും,ഒരുനാളൊരു പിടിച്ചോറുമായ്താണുകേണപ്പോൾ ചവിട്ടിമെതിച്ചവർവരും, ഒരുനാൾ, തൊഴുകൈയ്യുമായ്സ്വാർത്ഥമാം നിൻ ജന്മം വെറുമൊരു പാഴ്ജന്മമെന്നറിയും നീയൊരു നാൾഒരുജന്മത്തിൻ പാപം വീട്ടാനാവതില്ല, വെറുമൊരുപിടി ചോറിനാലെന്നറിക നീഎൻപുറം കറുപ്പിനെ വെല്ലുവതാണുനിൻ മനസ്സിന്നകമെന്നറിഞ്ഞ നാൾ മുതൽഎൻ…
പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുപ്പതാം ചരമദിനം.
ഫാ.ജോൺസൺ പുഞ്ചക്കോണം* ഹൂസ്റ്റൺ :മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുപ്പതാം ചരമദിനം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ഹൂസ്റ്റൺ പ്രദേശത്തുള്ള ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഹൂസ്റ്റൺ സെൻറ്…
പെരുവഴിയമ്പലം.
രചന : ആനി ജോർജ് * “നിരഞ്ജനായ വിദ്മഹേ നിരപശായധീമഹേ തന്വേ ശ്രീനിവാസ പ്രചോദയാത് “ലളിതാമ്മ മന്ത്രം മൂളുന്ന ശബ്ദം കേട്ടാണ്, കൽക്കെട്ടിന്റെ അങ്ങേ കോണിൽ ഉറങ്ങുകയായിരുന്ന ഗോപാലപിള്ള ഉണർന്നത്.“ഇന്നെന്താ നേരത്തെ ആണല്ലോ”” ഇന്ന് ഏകാദശിയാണ്… പിള്ളചേട്ടന് കാലം തെറ്റിത്തുടങ്ങിയോ?? വൈകുണ്ഡ…
നരനായി മാറാം.
കവിത :-സുദർശൻ കാർത്തികപ്പറമ്പിൽ* മരണം മുട്ടിവിളിച്ചാലതിനെ-ത്തരണം ചെയ്യാനാർക്കാവും?ആവില്ലെന്നതറിഞ്ഞിട്ടും നാംപോവുന്നപഥപഥംതേടി!നറുമണമുതിരും പൂവുകൾപോലെ;നിറഹൃദയത്തോടീമണ്ണിൽ,തിറമൊടു പാടിനടക്കേണ്ടോരഥ-വീറുകൾ കാട്ടിമദിക്കുമ്പോൾ,ജീവിതമെന്നതിനെന്തർത്ഥം പുന-രാവോ,തെല്ലുനിനച്ചീടിൽ?വ്യാധികൾ പൂണ്ടഴൽമൂടീ,വാഴ് വി-ന്നാധിമുഴുത്തുഴലുമ്പോഴും,നാഴികതോറും മർത്യമനസ്സുകൾപാഴിരുളല്ലോപാകുന്നു!അകളങ്കിതഹൃദയങ്ങളിൽ നിന്നേ,സുകൃതത്തെളിമഴപെയ്തീടൂ!അമൃതാ,യഴകായാരിലുമതുപൂ-ങ്കനവുകൾ ചൊരിവൂ,ചിരകാലം!വേദം ചൊല്ലിനടന്നീടും ചിലർവേദനകണ്ടാൽ കാണാതെ;ഏതും തന്മയമോടവർകപട-സ്നേഹത്താലേ,നേടീടും!നവമാധ്യമ വായാടികളിൽ,കവി-കോവിദരിൽ,സന്യാസികളിൽ,ളോഹയണിഞ്ഞ വികാരികളിൽ,മത-കാഹളമോതും മുക്രികളിൽ,ജാതിപ്പേക്കൂത്തുകളിഹകാട്ടി,ഖ്യാതികൾ പൂണ്ടുനടപ്പോരിൽ,രാഷ്ട്രീയക്കോമാളികളിൽ,മുതു-സാംസ്കാരിക വൈതാളികരിൽഒക്കെയുമുണ്ടാ,മിത്തരമാളുക-ളോർക്കുക നന്നായെപ്പോഴും.കേവലമൊരുചെറു പുഞ്ചിരിപോലുംതൂകാൻ മടികാട്ടീടുന്നോർ,ഭാവിയിലെങ്ങനെയീലോകത്തിൻജീവിതരഥ്യ തെളിപ്പൂഹാ?കണ്ണുകളില്ലാതേതും കാണ്മൂ;കണ്ണിനുകണ്ണാമൊരു…
വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
നിങ്ങൾക്ക് വിദേശത്തേക്കോ അല്ലെങ്കിൽ രാജ്യത്തിനകത്ത് യാത്ര ചെയ്യുവാനോ വേണ്ടി കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പ്രധാനമാണ്. ഇതുവരെ കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനായി നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ടായിരുന്നു: അതിലൊന്ന് കോവിൻ പോർട്ടലിലേക്ക് പോകുക അല്ലെങ്കിൽ ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യുക.…
ഇവിടമെല്ലാം പൊയ്മുഖം.
കവിത :-എൻ. അജിത് വട്ടപ്പാറ* ആ നിമിഷങ്ങൾ തൻ സംഘർഷ മാനസംപ്രകമ്പന തീഷ്ണമായ് ആവേശമാകും ,യാഥാർത്ഥ്യ ബോധം മനസ്സിൽ നിറയില്ലആർക്കൊക്കെയോ വേണ്ടി ധർമ്മം തകർക്കുന്നു . നീച ദൗത്യങ്ങളാൽ ഹൃദയത്തിൻ ധമനിയിൽതെളിനീർ കുമിളകൾ വറ്റിവരളുമ്പോൾ ,വാക്കും പ്രവർത്തിയും ഘോരയുദ്ധങ്ങളായ്തീക്കളി ജ്വാലയാൽ കൂട്ടരും…