ഉമ്മകൾ ചതച്ചിട്ടുണക്കിയ ഉടൽമുറിവുകൾ

രചന : അശോകൻ പുത്തൂർ ✍ കുഴിനഖംകുത്തിപമ്പരം തിരിയുമ്പോൾനിന്റെ പുഞ്ചിരി കിനാക്കാണുംപല്ലുകുത്തിനട്ടപ്രാന്തെടുക്കുമ്പോൾനിന്റെ പ്രണയം അരച്ചിടുംചെവിടുകുത്തിചൂളംവിളിക്കുമ്പോൾനെഞ്ചിൽനിന്നൊരു തീവണ്ടിവേദനയുടെ കുന്നേറിസങ്കടങ്ങളുടെഏറുമാടവും ഞാറ്റടിയും കടന്ന്കതിരാടും വരമ്പുചുറ്റികല്ലുവെട്ടാംകുഴിക്കരികിലൂടെനിന്റെ മാടത്തിൻ മുറ്റമെത്തുമ്പോൾപൂണ്ടടക്കം ചേർത്തുനിന്റെചുണ്ടുകൊണ്ടൊരു കിഴിയുണ്ട്പുന്നാരംചൊല്ലി മിഴിയാലൊരു ധാര.നിശ്വാസം തിരിമ്മിപിഴിഞ്ഞ്നിറുകയിൽ ഒരു ഒറ്റമൂലിയും………..ഓരോ വേദനയിലുമിന്ന്ഓർമ്മകളിലാകെ തേങ്ങിപ്പിടയുന്നുണ്ട്നീ സ്നേഹം ചതച്ചിട്ടുണക്കിയനോവുകളുടെ ആ…

*”പതിവു കാഴ്ച്ചകൾ”*

രചന : ചാക്കോ ഡി അന്തിക്കാട് ✍ സിഗ്നൽ സമയംഅറുപത് സെക്കന്റ്‌കാത്തിരിപ്പ്.വിവാഹ മോചിതർബെൻസ് കാറുകളിൽ.അവന്റെ കൂടെഒരു സീരിയൽ നടി.അവളുടെ കൂടെഒരു റിയൽഎസ്റ്റേറ്റ് ഡീലർ…ഇരുവരുംഇടത്തോട്ടും വലത്തോട്ടുംഒന്നു പാളിനോക്കി.പിന്നെനോട്ടം മുന്നോട്ട്…സ്വപ്നങ്ങളുടെ…സ്വപ്നനിരാസത്തിന്റെസീബ്രാവരകൾ,ദേശീയ പാത,എന്നുംവിവാഹമോചനംനേടിയ നവവധുവിനെപ്പോലെ…രാത്രികളിൽതെരുവുവേശ്യയെപ്പോലെ…പെട്ടെന്നാണത്സംഭവിച്ചത്!വെറും മുപ്പത്സെക്കണ്ടുകൾക്കുള്ളിൽ…കീറിയ സാരിയിൽഒരു സ്ത്രീ…കൈയ്യിൽ ഒരു കുഞ്ഞ്…ഭാര്യയും ഭർത്താവുംകണ്ണുകളടച്ചു..സെക്കണ്ടുകൾപുറകോട്ടെണ്ണി.കണ്ണുകൾതുറന്നു പിടിച്ചാലല്ലേസത്യം തിരിച്ചറിയുക!ഭാര്യ,വീട്ടിലില്ലാത്ത…

പീക്കിരികഥ-

രചന : രാജു വാകയാട് ✍ മറവി ഒരു അനുഗ്രഹമാണ് –എന്നാൽ മറവിരോഗം ( അൾസിമേഴ്സ് ) അങ്ങനെയല്ല – ഇതു വരെ മരുന്ന് കണ്ടു പിടിക്കാത്ത അതി മാരക രോഗമാണ് ഇത് –പതിയെ തുടങ്ങി വർത്തമാനകാലത്തിലുള്ള എല്ലാം മറന്ന് പരസ്പര…

വാർദ്ധക്യത്തിന്റെ
ത്രിമാനദൃശ്യങ്ങൾ …

രചന : സുമോദ് പരുമല ✍ വാർദ്ധക്യത്തിന്റെത്രിമാനദൃശ്യങ്ങൾ …പൂമുഖത്ത്ചന്ദനം മണക്കുന്ന ചാരുകസേരയിൽഉള്ളംകൈയ്യിൽകമിഴ്ത്തിപ്പിടിച്ച തളിർവെറ്റിലയിൽഞരമ്പുകളുരച്ച്,നൂറുതേക്കുന്നുണ്ട്തങ്കമോതിരങ്ങളിട്ട വിരലുകൾ .ഇടംകാലും വലംകാലുംമാറിമാറിയുഴിഞ്ഞ്വെൺചാമരം വീശുന്നുണ്ട്പരിചാരകർ ..സ്വർണ്ണക്കോളാമ്പിയിലേക്ക്അടർന്നു വീഴുന്നു ..സുവർണ്ണദന്തങ്ങൾ .മലയിടിഞ്ഞ് വീണ്അനാഥരായിത്തീർന്നപേരക്കുട്ടികളുടെ വിശപ്പിലേയ്ക്ക്കൂനിത്തൂങ്ങിയ ചുമലിൽകൈക്കോട്ടുതാങ്ങിമലകയറിപ്പോകുന്നുണ്ട്ജരാനരകൾ .തുരന്നമലകളുടെ മാളങ്ങളിൽനിറഞ്ഞവേർപ്പുകുളത്തിൽഅന്നം തിളയ്ക്കുന്നുണ്ട് .ബീഡിപ്പുകയുടെ മറപുതച്ച്ആളൊഴിഞ്ഞ കടവരാന്തയിൽതൂവാനപ്പൊടിയിൽ മുങ്ങിതണുത്തു വിറച്ചുകിടക്കുന്നു ..വയറൊട്ടിവലിഞ്ഞവാർദ്ധക്യത്തിന്റെ…

കുഞ്ഞേച്ചി

രചന : ബാബുഡാനിയല്‍ ✍ പിച്ചവെച്ചൊരാക്കാലം മുതലെന്നെചേര്‍ത്തുപിടിച്ചു നടന്നോള്‍കടലോളമാഴത്തില്‍ വാല്‍സല്യംമിഴികളില്‍ എന്നും നിറച്ചുനടന്നോള്‍അമ്മയെപ്പോലെന്നെ ഊട്ടിയുറക്കിയുംകഥകള്‍ പറഞ്ഞും നടന്നോള്‍വിദ്യാലയപ്പടിയെത്തുംവരെയെന്‍റെപുസ്തകസഞ്ചി ചുമന്നോള്‍കുഞ്ഞായിരുന്നനാള്‍ ഈറനുടുത്തിട്ട്അമ്മയെപ്പോലേ നടന്നോള്‍കുഞ്ഞേച്ചിയല്ലവള്‍ ,അമ്മയാണെപ്പോഴുംഅമ്മതന്‍ വാല്‍സല്ല്യം തന്നോള്‍ചേര്‍ത്തുപിടിച്ചിന്നു മൂര്‍ദ്ധാവില്‍ചുംബിച്ചു യാത്രപറയുന്നനേരംമെയ് തളരുന്നെന്‍റെ പാദമിടറുന്നുകണ്‍കള്‍ നിറഞ്ഞൊഴുകുന്നൂ..കുഞ്ഞേച്ചിയിന്നു പോകയാണവളുടെകാന്തനോടൊപ്പം പുതുവീട്ടില്‍മംഗല്യവതിയായീ മധുരസ്വപ്നംപേറിപോകുവാന്‍ നേരവുമായി.

വിവാഹധൂര്‍ത്ത്

എം ജി രാജൻ ✍ വിവാഹധൂര്‍ത്ത് അവസാനിപ്പിക്കാനുള്ള ചില നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന വനിതാകമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നു. നല്ല കാര്യം… രോഗം എതുമായിക്കൊള്ളട്ടെ രോഗലക്ഷണത്തിന് ചികിത്സിക്കുന്നതാണല്ലോ ഇപ്പോഴത്തെ നാട്ടുനടപ്പ്. ലാളിത്യം ഒരു ശീലമാണ്. ബഹുഭൂരിപക്ഷം മലയാളികളും ഉപേക്ഷിച്ച ഒരു “ദു:ശീലം”.വീട്, കാര്‍, ടി…

നിനക്കു വേണ്ടിയെഴുതുമ്പോൾ
എൻ്റെ കവിതയ്ക്കെന്തിനൊരു
ശീർഷകം..

രചന : അനിൽ മുട്ടാർ✍ മഴ പെയ്തുതോർന്നൊഴിഞ്ഞുപോയെങ്കിലുംഇല തുമ്പിലിന്നുംതങ്ങി നില്ക്കുന്നത്എന്റെകണ്ണീരെന്നുതിരിച്ചറിയുന്നുവോനീപ്രണയമേ…..നടന്ന വഴികളെമാഞ്ഞു പോയിട്ടൊള്ളുനമ്മുടെ ഗന്ധംഎന്നെയുംനിന്നെയുംതേടിയലയുന്നുണ്ട്പെരുവഴികളിൽ ….ഹൃദയം പിളർന്നഉഷ്ണ രാവിൽകണ്ണീരിനൊപ്പംഅടർന്നുവീണകൃഷ്ണമണികൾഎനിക്കിന്നുംതിരിച്ചുകിട്ടിയിട്ടില്ലാപ്രണയമേ…നിന്റെമിഴിതുമ്പു പിടിച്ചുനടന്ന ഞാൻഇന്ന്അനാഥനാണ്….

“ഹെലോ sis..

രചന : അബ്രാമിന്റെ പെണ്ണ് ✍ മെസേജ് റിക്വസ്റ്റ് അധികമൊന്നും നോക്കാതിരുന്ന ഞാൻ…ഒരു സുപ്രഭാതത്തിൽ ഈ റിക്വസ്റ്റുകൾ തൊറന്നു നോക്കുന്നു..അപ്പൊ അതിലൊരു ചേട്ടന്റെ മെസേജ് വന്ന് കെടക്കുന്നു …“ഹെലോ sis.. എന്റെയൊരു ബുക്കിറങ്ങിയിട്ടുണ്ട്.. വിരോധമില്ലെങ്കിൽ ഒന്ന് വാങ്ങുമോ…വില 120 രൂപയെയുള്ളു..താല്പര്യമുണ്ടെങ്കിൽ അഡ്രെസ്സ്…

പരിഭവമില്ലാതെ

രചന : സതി നായർ ✍ ആരുടെയൊക്കെയോ എന്തെങ്കിലുമാണെന്ന്എല്ലാമായിരുന്നുഎന്ന് വിചാരിച്ചത്എൻ്റെ തെറ്റ്…അന്നും ഇന്നും എന്നുംഅതറിയാൻവൈകിയതുംഎൻ്റെ തെറ്റ്…ആ തെറ്റ് ഇന്നുംഉണങ്ങിയ മുറിവിൻ്റെമാഞ്ഞിട്ടില്ലാത്ത പാടുകൾഉണങ്ങാത്ത മുറിവുകളുടെവിങ്ങുന്ന വേദനകൾഒരായുസ്സിൻ്റെമുക്കാൽപങ്കുംപിന്നിട്ടുകഴിഞ്ഞിട്ടും മനസ്സിലാക്കിത്തരുന്നു..സന്തോഷങ്ങളെല്ലാംനിനക്ക് ഭാഗംവച്ചു തന്നിട്ട്കഷ്ടപ്പെട്ട് ഇരട്ടിപ്പിച്ചതെല്ലാംസങ്കടങ്ങൾ ആയിരുന്നു.എന്നിട്ടുംപരിഭവവും പിണക്കവുംഎല്ലാം എനിക്ക്എന്നോട്മാത്രമാണ്…നിന്നോട് ഇഷ്ടം മാത്രമേയുളളൂഎന്നും..നീ എന്നിലും ഞാൻ നിന്നിലും…

പോസ്കോ

രചന : എം ബി ശ്രീകുമാർ ✍️ അവൻ കടന്നു ചെല്ലുമ്പോൾവാസന്തി മിസ്, പരിമളം പടർത്തിസീറ്റിൽ ഉണ്ടായിരുന്നു.അവനെ അറിഞ്ഞതുംഒരു കൊടുങ്കറ്റുപോലെ അവർ ഉണർന്നു.എന്താണ് നിന്റെ ഉദ്ദേശം?രേഖയും നീയും തമ്മിൽ എന്താണ്?അവർ അലറുന്നുണ്ടായിരുന്നു.എനിക്ക് നീറി നീറി പുകയണംഅതിനാൽഅവളെ ഞാൻ പ്രേമിക്കുന്നു.ഞാൻ ആത്മഹത്യ ചെയ്യും.എന്റെ…