അസുരവിത്ത്.

കവിത 🌹 കത്രീന വിജിമോൾ* മോദമോടൂഴിയിൽ നർത്തനം ചെയ്തിടുംമാമയിൽ പോലെ നാം പീലി നീർത്താടവേതേരും തെളിച്ചൊരു ദയയറ്റൊരസുരനായ്ഒരു മാത്ര കൊണ്ടെത്തി വില്ലും ശരങ്ങളും..വാരുറ്റ നന്മകൾ വാരിച്ചൊരിഞ്ഞൊപാരിന്റെ മേനിയിൽ ചോര പുരട്ടുവാൻപാരിൽ വിരിയുന്ന വായുവിന്നോടോപാനം ചെയ്തീടുന്ന മാനവന്നോടോ?ആനന്ദഭംഗിയിലാറാടിയൊന്നായ്മേവുന്നധരമേലൊരശനിപാതം പോലെഅത്രമേൽ വല്ലഭനായൊരാ പോരാളിജയഭേരി ഉച്ചത്തിലാകെ…

പ്രിയമുള്ളവരേ.

Ayoob Karoopadanna* പ്രിയമുള്ളവരേ . ‘അമ്മ . നമ്മളേവരും അഭിമാനത്തോടെ സ്നേഹത്തോടെ . ബഹുമാനത്തോടെ നോക്കി കാണുന്ന നമ്മുടെ ഹൃദയമിടിപ്പാണ് . ഒരു കുഞ്ഞിന് ജന്മം നൽകുന്നതിന് വേണ്ടി മെഴുക് തിരി പോലെ സ്വയം ഉരുകുന്നവളാണ് ‘അമ്മ . ആ ‘അമ്മ…

പ്രണയപ്പേമഴ.

സുദർശൻ കാർത്തികപ്പറമ്പിൽ* ഇന്നലെനിശയിൽ നിൻനയനങ്ങളിൽ,വാർന്നൊരു പേമഴയോർപ്പൂഞാൻ!പൊന്നൊളി വിതറിയൊരക്കണ്ണുകളിൽനിന്നുമതങ്ങനെ ഞാൻ കാൺകേ;എന്നുടെ ഹൃദയത്തുടിയൊരുമാത്ര;നിന്നതറിഞ്ഞിതു ചോദിപ്പൂ,എന്തിനു വെറുതേ,തേങ്ങിപൊടുന്നനെ;ബന്ധുരമാം മിഴിനനയിക്കാൻ?ഏതൊരു വിരഹപ്രണയത്തിൻ നിഴൽ,പാതിരയിൽ വന്നഴലേകി,മേദുരമാം നിൻ മാനസവനികയി-ലാധിക്യം പൂണ്ടൊരുനിമിഷം!അറിയുന്നേനെന്നകമിഴികളിൽനി-ന്നൂറും ചുടുകണ്ണീരലയാൽ,പറയാനാവാതമലേ,യകതളിർവിറകൊൾവതു സർവവുമേവം!നാളുകൾ പുനരിങ്ങെത്രകടക്കിലു-മാളിടുമ,പ്രണയാഗ്നി ചിരം,കാളിമയാർന്നതി മധുരിമയോടനു-ഭൂതിപകർന്നകതാരിലഹോ!ഹൃദയം ഹൃദയത്തോടിഴചേർന്നതി-മോഹനകാവ്യം നെയ്താവോ,നിരുപമഭാവ വിഭൂതികൾതൂകി,പാരംപനിമതിബിംബം പോൽ;ശൈശവദശയിലുദിച്ചുയരുന്നൊരു,പേശലഭാവമതേ പ്രണയം!ഒന്നിനുമാകില്ലതിനുവിലങ്ങുക-ളൊന്നുമൊരൽപം സൃഷ്ടിക്കാൻ!മനസ്സിന്നാഴങ്ങളിലതനശ്വര-ഗാനശതങ്ങളുതിർത്താർദ്രംകനവുകൾതൻ പൂങ്കുളിർകാറ്റുകളായ്നിനവിലുണർന്നേ,യെത്തീടും!ജീവിതമെന്ന…

ജീവനെടുക്കുന്ന പ്രണയം.

ഫ്രാൻസിസ് ജോസ്* പ്രണയം നിരസിക്കപ്പെടുന്നതിന്റെ പേരിൽ ആവർത്തിച്ചുണ്ടാകുന്ന കൊലപാതക-ആത്മഹത്യകൾ ഇവിടുത്തെ സമൂഹത്തിന്റെ മാനസികമായ അനാരോഗ്യത്തെ തുറന്നു കാണിക്കുന്നുണ്ട്.. പ്രണയിക്കാനിറങ്ങിപ്പുറപ്പെടുന്നവർക്ക്, പ്രണയം നിരസിക്കപ്പെട്ടാൽ അതൊരു സ്വാഭാവിക പ്രതികരണമാണെന്നും, മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ പെട്ട കാര്യമാണെന്നും മനസ്സിലാക്കി ആ സാഹചര്യത്തെ അതിജീവിക്കാനുള്ള പക്വത കൂടിയുണ്ടായിരിക്കണം..അല്ലാത്തവർക്ക് ഇത്തരമൊരു…

വേരുകളായ് പുനർജ്ജനിക്കണം.

ഗദ്യകവിത : ഗീത മന്ദസ്മിത…✍️ ഇനിയൊരു ജന്മമുണ്ടെങ്കിൽ വേരുകളായ് പുനർജനിക്കണംഇറുത്തുകളയാനാവില്ലാർക്കും വെറുമൊരു പൂച്ചെണ്ടുപോൽതകർത്തുകളയാനാവില്ലാർക്കും വെറുമൊരു പാഴ്ത്തണ്ടുപോൽചിറകരിയാനാവില്ലാർക്കും വെറുമൊരു കരിവണ്ടുപോൽകൂട്ടിലടക്കാനാവില്ലാർക്കും വെറുമൊരു കുഞ്ഞുപ്രാവുപോൽഅതെ, വേരുകളായ് പുനർജനിക്കണംപടരണം വേലികൾക്കപ്പുറത്തേക്ക്വളരണം വൻമതിലുകൾക്കുമപ്പുറത്തേക്ക്തേടണം നനുത്ത മണ്ണുകൾആർക്കും പിഴുതെറിയാനാവാത്തവണ്ണം ആഴ്ന്നിറങ്ങണം ആ മണ്ണിൻമാറിലേക്ക്,ചേർത്തുനിർത്തണം കാൽചുവട്ടിൽനിന്നൊലിച്ചു പോയൊരാ ജന്മഭൂമിയെതാണ്ടണം പലവഴികളും,…

ഫൊക്കാനാ അന്തർദേശിയ കണ്‍വെൻഷൻ ഫ്ലോറിഡ ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌.

ശ്രീകുമാർ ഉണ്ണിത്താൻ, മീഡിയ ടീം* 2022 ജൂലൈ 7 മുതല്‍ 10 വരെ ഓർലാണ്ടോ ഫ്ലോറിഡ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള കൺവെൻഷൻ സെന്റർ ഫൊക്കാന നേതാക്കൾ സന്ദർശിച്ചു , എല്ലാവരുടെയും ഇഷ്‌ടപ്രകരം കോൺട്രാക്ടിൽ ഒപ്പുവെച്ചു. ഫ്ലോറിഡ യൂണിവേസ്ൽ സ്റുഡിയോയുടെ…

ഓൺലൈൻ ക്ലാസ്സ്‌.

സുനു വിജയൻ* “ഒന്നും മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല. അല്ലങ്കിൽ തന്നെ വസ്തുതകൾ മുന്നിൽ വരുമ്പോൾ ഒന്നും മിണ്ടാതെയിരിക്കുക എന്നത് ഒരു പൊതുവായ പ്രവണതയാണ്. അത് ഇവിടെ നടക്കില്ല. ശ്യാമള കാര്യങ്ങൾ തുറന്നു പറഞ്ഞേ പറ്റൂ. അല്ലങ്കിൽ ഇത് പോലീസ് സ്റ്റേഷനിൽ പിന്നീട്…

മൃതിമുഖങ്ങൾ.

ജെസ്റ്റിൻ ജെബിൻ* സിഗരറ്റ് കൂടിൽകിലോമീറ്ററോനോട്ടിക്കൽമൈലോരേഖപ്പെടുത്താറില്ല .എന്തിനാണത്പുകവലിക്കാർക്ക്അതിന്റെയാവശ്യംവരുന്നില്ലല്ലോ .മദ്യശാലയിലുംമദ്യക്കുപ്പിയിലുംഗൃഹാവശ്യങ്ങളോഅരിവിലകളോരേഖപ്പെടുത്തീട്ടില്ല .എന്തിനാണത്മദ്യപന്മാർക്കുംഅതിന്റേയാവശ്യംവരുന്നില്ലല്ലോ .പുകയിലക്കെട്ടിലുംബീഡിക്കൂടിലുംഹാൻസ്പേക്കറ്റിലുംദിവസങ്ങളേക്കുറിച്ചോ ,മാസങ്ങളേക്കുറിച്ചോവർഷങ്ങളേക്കുറിച്ചോരേഖപ്പെടുത്തീട്ടില്ലഎന്തിനാണത്ചുമച്ചും കിതച്ചുംമരിക്കാൻനടക്കുന്നവർക്കുംഅതിന്റേയാവശ്യംവരുന്നില്ലല്ലോ

“പെണ്ണേ നമുക്കൊന്ന് നടക്കാനിറങ്ങാം..”

രഘു നന്ദൻ* “പെണ്ണേ നമുക്കൊന്ന് നടക്കാനിറങ്ങാം..”“എങ്ങോട്ടാണ് നന്ദാ …”“ആ കുന്നിൻ ചെരുവിലേക്ക്..”“പുറമെ നല്ല മഴല്ലേ…”(വാക്കുകളിൽ അലസതയായിരുന്നു)“മഴ അകത്തിരുന്നു ആസ്വദിക്കാൻ ഉള്ളതല്ല പ്രണയത്തിന്റെ പ്രതീകമായ മഴയെ അതിന്റെ തുടിപ്പറിഞ്ഞു സ്നേഹിക്കണം“വരണം എന്ന് നിർബദ്ധമാണോ..”“അതേ..!! കർക്കിടകത്തിലെ വർഷകോൾ അതിന്റെ ഉഗ്ര രൂപമണിഞ്ഞ് നിറഞ്ഞു പെയ്തിരുന്നു..…

ജീവിച്ചിരിക്കെ മരിച്ചുപോയവർ .

കവിത : ഖുതുബ് ബത്തേരി ✍️ ജീവിച്ചിരിക്കെമരിച്ചുപോയവരെയൊന്നുഓർത്തുനോക്കൂ..!! ബലപ്പെട്ട വേരുകളില്ലാതെപ്പടർന്നുകയറിയവരാണവർഒരുപെരുമഴകാറ്റ്അത്യുഷ്ണംഅതിജീവിക്കാനാവാതെതകർന്നുപോയവരാണവർ.അല്ലസ്വപ്നങ്ങളേറെയുണ്ടായിട്ടുംപ്രതീക്ഷയുടെ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടിയവരാണവർ.നിലാവിനെ ഭയന്നുനിഴലിലേക്ക്മാറിനിന്നവരാണവർ,നനയാൻ മടിച്ചു വെയിലേറ്റ് കരുവാളിച്ചവരാണവർ..! ജീവിച്ചിരിക്കെമരിച്ചുപോയവരെയൊന്നുഓർത്തുനോക്കൂ..!! ഒച്ചയുണ്ടായിട്ടുംമൗനത്തെ കൂട്ടുപിടിച്ചവരെ,കണ്ണുകളുണ്ടായിട്ടുംകാഴ്ചകളെ ഇരുട്ടാക്കിയവരെ,കാതുകളുണ്ടായിട്ടുംശബ്ദങ്ങൾ അരോചകമായവരെ,ചലനശേഷികളെപരിമിതപ്പെടുത്തിയവരെ,ജീവിച്ചിരിക്കെമരിച്ചുപോയവരാണവർ..!! ബാക്കിവെയ്ക്കാൻഓർമ്മകൾഅവശേഷിപ്പിക്കാത്തവരുംകടന്നുപോയ വഴികളിൽപ്രത്യാശയുടെഒരുനാമ്പുപോലുംതളിരിടാതെകൊഴിഞ്ഞുവീണവരും.!!