കോവിഡ് മഹാമാരി.
Ganesh Vithan* രാജ്യത്തെ ഏറ്റവും അക്ഷരാഭ്യാസമുള്ള ജനത ഏതെന്ന് ചോദിച്ചാൽ, എന്താ സംശയം നമ്മൾതന്നെ; കേരളീയർ. ഇത് നാംതന്നെ പറയുന്നതല്ല; സ്വദേശിയരും വിദേശീയരും സമ്മതിച്ചുതരും. ഇനി ആയുർദൈർഘ്യത്തിലും ആരോഗ്യ പരിപാലനത്തിലും ആരാണ് മുന്നിലെന്ന് ചോദിച്ചാൽ അതും നമ്മൾതന്നെ. യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കത്തക്കതാണ്…
ജ്ഞാനകല്പം.
കവിത : മനോജ്.കെ.സി.✍️ കാട്ടുമുല്ലകൾ ചുറ്റിപ്പടർന്ന –ത്രമേൽ നിറവാർന്ന് നിശബ്ദമാംകടമ്പോടു ചേർന്നൊരാ പാറമേൽധ്യാനലീനനായ്…ചിന്തയിൽ ഗുണാത്മകം…ആത്മമൂർദ്ധാവിലോ മുനിയും…നറുനെയ്ത്തിരിനാളം…പരിപാകമൊത്ത സൂക്തരൂപങ്ങളാൽപ്രകാശം ചൊരിഞ്ഞെൻ…സഹസ്രദളപത്മത്തിനി –തളുകൾ വിടർത്തി…ഘോരാന്ധകാരമാമജ്ഞതയകറ്റി ” യെന്നെ മെല്ലെ…പുണ്യംപെറും കൈകളാലറിവിൻ നിറവിലേക്കുയർത്തിയ –ഗുരുക്കളേയോർത്തും…മനമാകെ അറിവിന്നനവധ്യ മരതകകിരണങ്ങൾ തൂവിയഅനുഭവസ്തംഭങ്ങൾ സ്മരണയിൽ നിറച്ചും…ഉണ്ണികൾ കുഞ്ഞിനാവിനാൽ തീർത്തസുദീർഘമാം ദേവതാദർശനങ്ങളും…അളവറ്റിഴ…
കാലത്തിനു മായ്ക്കാന്‍ കഴിയാത്ത വാക്കും വെളിച്ചവുമായ കലാം …. !!
Kurungattu Vijayan* ജൂലൈ 27…കാലത്തിനു മായ്ക്കാന്‍ കഴിയാത്ത വാക്കും വെളിച്ചവുമായ കലാം …. !!ചിന്തകൊണ്ടും ജീവിതംകൊണ്ടും ഇന്ത്യയെ പ്രചോദിപ്പിച്ച മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാം!!ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസ്സൈല്‍ മാന്‍ ഡോ. എ പി ജെ അബ്ദുള്‍കലാമിന്‍റെ ഓര്‍മ്മദിനം!…
പാദുകങ്ങൾ.
ഉഷാ റോയ്* തേഞ്ഞുതീരാറായ ഒരു ജോഡി ചെരുപ്പ് , രാധ ദേഷ്യത്തോടെ വളപ്പിലേക്ക് വലിച്ചെറിഞ്ഞു. ” നാണം കെടുത്താനായി ഇറങ്ങിയിരിക്കുന്നു.. വൃത്തികെട്ടവൾ …” അവൾകോപം കൊണ്ട് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. അമ്മു എല്ലാം കേട്ടുനിന്നു.. എന്നിട്ട് വളപ്പിലെ ചവറുകൾക്കിടയിലേക്ക് ഇറങ്ങി…
ഓർമ്മയിൽ ഓർത്തെടുക്കാൻ.
മാധവ് കെ വാസുദേവ്* രണ്ടുകാതം നടക്കാം നമുക്കിനികുളിരു ചൂഴുമി സന്ധ്യയിൽ നിത്യവുംപങ്കുവെച്ചീടാം നമ്മൾക്കു വീണ്ടുമാപോയകാലത്തിൻ മധുരമാമോർമ്മകൾപണ്ടു നമ്മൾ പഠിച്ച പള്ളിക്കൂട മുറ്റമീവഴി പോയാൽ കടന്നിടാംകൊച്ചുതോർത്തുമായി മഴയിടവേളയിൽതാണ്ടിടാമെന്നുംപരൽമീൻ പിടിച്ച കൈ തോടുകൾ.കൽവിളക്കുകൾ തെളിയുന്നയമ്പലമുറ്റവും കടന്നു പാതയോരത്തിലെ നാട്ടുമാവിൻ നിഴലിൽപട്ടണവണ്ടിയെ കാത്തുനിൽക്കുന്നോരോർമ്മഓർത്തെടുക്കാം നമുക്കിന്നീ യാത്രയിൽ.ഇപ്പോഴും…
എന്താണ് തിമിംഗലം ഛർദിൽ (ആംമ്പർഗ്രിസ്)?
അനാസ് കണ്ണൂർ* പ്രധാനവാർത്തകളിൽ ഫ്ലാഷ് ന്യൂസ് ആയി പലരും കണ്ടിട്ടുണ്ടാകും തൃശൂരിൽ 30 കോടിയുടെ തിമിംഗലം ഛർദിൽപിടികൂടി എന്ന് എന്തുകൊണ്ട് ഇത്രയും വില എന്ന് നമ്മൾ പലരും ചിന്തിച്ചിട്ടുണ്ടാകും ശരിയല്ലേ .. തിമിംഗലം ഛർദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംമ്പർഗ്രിസ്.സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ…
വീഴ്ച്ച.
കവിത : റഫീഖ് പുളിഞ്ഞാൽ* ഒറ്റക്കായപ്പോൾ ആകാശവുംകൂട്ടിനില്ലെന്നുതോന്നി.ഓരോ ഇല്ലായ്മകളേയും അടുക്കിവെച്ച്അയാളൊരുമുറി പണിയാൻതുടങ്ങി.വേദനകൾകൊണ്ടതിനുചായമടിച്ചു,ഏകാന്തതകൊണ്ട് തീൻമേശയൊരുക്കി.നെടുവീർപ്പുകൊണ്ട്ഊതികാച്ചിയ തീയിൽപൊള്ളിപ്പോയപ്രാണന്റെ അടയാളങ്ങളെതിരഞ്ഞുനോക്കി.കിനാക്കളെനിവർത്തിയിട്ട്അതിലയാൾ ഉറങ്ങാൻ കിടന്നു.മേൽക്കൂരയില്ലാത്തമുറിക്ക്കാവലിരുന്നനക്ഷത്രങ്ങളെല്ലാം ഉറങ്ങിപ്പോയി.കൂരിരുട്ടിന്റെ മൗനങ്ങളിൽഅവന്റെനിശ്വാസങ്ങൾ പെരുമ്പറകൊട്ടി.ഇരുട്ടിൽ പ്രസവിക്കുകയുംഅവിടെത്തന്നെ മരിക്കുകയുംചെയ്യുന്നകുഞ്ഞുങ്ങൾക്കയാൾ ചിന്തകളെന്നുപേരിട്ടു.ഭൂതകാലത്തിന്റെ കുത്തിനോവിക്കലിൽനിന്നുമിറങ്ങിയോടികിതപ്പുകൾ മൽപ്പിടുത്തംനടത്തുന്ന വർത്തമാനകാലത്തിലേക്കയാൾ വീണുകൊണ്ടിരുന്നു.
എനിക്കു ഒരു ഭാരമേ അല്ല .
സോമരാജൻ പണിക്കർ* ഞാൻ സാമാന്യം തിരക്കുള്ള ഒരു കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചിട്ടു അമ്മയേയും അച്ഛനേയും നോക്കാനായി അരീക്കര എത്തിയിട്ടു ഇപ്പോൾ അഞ്ചുകൊല്ലം ആയിരിക്കുന്നു…ഒരു ദിവസം പെട്ടന്നു എടുത്ത ഒരു തീരുമാനം ആയിരുന്നില്ല അതു ..ഒരു വർഷത്തോളം എന്നെ സദാസമയവും അലട്ടിയിരുന്ന ഒരു…
തിരക്ക്.
കവിത: ലത അനിൽ* തിരക്കിന്റെ പണിശാലയിൽതിരക്കോടു തിരക്കാണ്.ഇരുണ്ടാലു० വെളുത്താലു०ഇരിപ്പില്ല , കിടപ്പില്ല. പണിയൊന്നും തീരുന്നില്ല.ചെയ്വതൊന്നു० കണക്കിലില്ല.പതിവുകൾ പടി കയറിഎത്തുന്നു, പോകുന്നു. ആലയിലോ ഇരുമ്പാണ്.അഗ്നിക്കിരയാണ്.പൂർണതയുള്ളുരുവെല്ലാ०ആരാന്റെ സ്വന്തമല്ലോ ചിറകിലോലപ്പാമ്പിനെകണ്ടോടുമടക്കോഴിനാലുചുറ്റുമളന്നിട്ടുവെന്തുനീറിക്കിടപ്പാണ്. അഴലിന്റെ കനൽ പൊട്ടിത്തെറിക്കാതെയിരിക്കുവാൻധൃതി നടിച്ചൂതിയൂതി…കത്തിച്ചങ്ങൊതുക്കണ०. തിരക്കിന്റെ പണിശാലയിൽതിരക്കോടു തിരക്കാണ്.വെറുമൊരു വാക്കല്ലത്മനസിന്റെ കവചമാണ്.
മാധുരി ദീക്ഷിത് തടാകം.
പേരു പരിചിതമാണെങ്കിലും അരുണാചലിലെ തടാകത്തിന് അതെങ്ങനെ കിട്ടി എന്നത് മറ്റൊരു കഥയാണ്.മനംമയക്കുന്ന നിരവധി കാഴ്ചകള്‍ അരുണാചല്‍ പ്രദേശിലുണ്ട്. കൗതുകമുണര്‍ത്തുന്ന ഇവിടുത്തെ ഇടങ്ങളില്‍ പ്രധാനിയാണ് സംഗസ്റ്റർ സോ തടാകം. പ്രകൃതിഭംഗിയാര്‍ന്ന കാഴ്ചകള്‍ ആണ് ഈ പ്രദേശത്തെ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാക്കി മാറ്റുന്നത്. എന്നാല്‍ സംഗസ്റ്റർ…