Category: സിനിമ

കടൽക്കൊട്ടാരം …… Isabell Flora

ചിന്തകളിലെ അതിശയോക്തി കൊണ്ടുമാത്രം കടൽകൊട്ടാരത്തിന്റെ അധിപയായൊരുവൾക്ക്‌, സ്നേഹത്തിന്റെ യുക്തികൊണ്ടുമാത്രം കടൽ നിർമ്മിച്ചു നൽകുന്ന ഒരുവൻ വാക്കുകളുടെ സഞ്ചാരസ്വാതന്ത്ര്യം മാത്രമെടുത്ത്‌ ഇരുവരും ചേർന്ന് കടലിനു നീലനിറം നൽകുന്നു. കൊട്ടാരത്തിന്റെ ഓരോ കല്ലിലും നീലനിറം പ്രതിഫലിച്ച്‌ അവൾ ആകാശത്തിന്റെയും അധിപയെന്നു തോന്നിക്കുന്നു. അവളുടെ സാമ്രാജ്യം…

അഗ്നിനിറമുള്ളനക്ഷത്രം ….. Sumod Parumala

അയാൾ ഗസല് പാടുന്നു ..ഇടുങ്ങിയിടുങ്ങിയടഞ്ഞതൊണ്ടക്കുരലിൽ നിന്ന്സ്വരങ്ങൾമാത്രംപുറത്തേയ്ക്കൊഴുകിയില്ല .ചുരുക്കംചിലമുരളൽമാത്രംതെറിച്ചു .അവസാനഗാനത്തിന് തൊട്ടുമുമ്പാണ്ഓറഞ്ചുനിറത്തിൽഒരഗ്നിനാളം പോലെസദസ്സിന്റെ മുൻനിരയിൽ അവൾപറന്നുവന്നുപറ്റിയത് .പൊരിഞ്ഞുകൊണ്ടിരുന്ന തബലയുംകേണുകൊണ്ടിരുന്നതന്ത്രികളുംമുഖത്തോടുമുഖം നോക്കിവിതുമ്പി ,നിശ്ശബ്ദം …അയാളുടെ ഹാർമ്മോണിയത്തിന്റെകറുത്തകട്ട ശിവരഞ്ജിനിയുടെകോമളഗാന്ധാരത്തിലൂടെഒരു നീണ്ടരോദനമായിഹൃദയങ്ങളിലേയ്ക്ക് പടർന്നു .അവസാനഗാനത്തിന് തൊട്ടുമുമ്പാണ്അവളെത്തിച്ചേർന്നത് .ഇളകുന്നജനസമുദ്രത്തിൽ നിന്ന്ഓറഞ്ചുനിറത്തിൽ ഒരഗ്നിത്തുരുത്ത്അയാളിലേയ്ക്കൊഴുകിയൊഴുകിയടുത്തു .അപ്പോൾ അന്തരഗാന്ധാരംകരഞ്ഞുവിളിച്ചുകൊണ്ടിരുന്നു .മേല്പുര നഷ്ടപ്പെട്ട്ആകാശമായിത്തീർന്നഅവരുടെ കാഴ്ചകളിലേയ്ക്ക്ഇടുങ്ങിയ…

ഒരു കുഞ്ഞിനു വേണ്ടിഅമ്മയുടെകാത്തിരിപ്പ്….. Sathi Sudhakaran

എത്ര നാളായ് കാത്തിരിക്കുന്നു ഞാൻകുഞ്ഞിക്കാൽ പിച്ചവച്ചോടുന്ന കാഴ്ച കാണാൻ.ഓരോ ദിനങ്ങളും എണ്ണിയെണ്ണിഉണ്ണിതൻ വരവിനായ് കാത്തിരുന്നു.മനതാരിൽ പുന്നാര സ്വപ്നങ്ങളാൽതാലോലിച്ചമ്മ നടന്നിരുന്നു.എൻ്റെ പൊന്നോമനക്കൊന്നുംവരുത്താതെ മാനസാപ്രാർത്ഥിച്ചിരുന്നവളുംഎന്നുണ്ണിക്കണ്ണനു ചോറു കൊടുക്കുവാൻഗുരുവായൂർ നടയിൽ പോയിടേണംനേർച്ചകളോരോന്നുനേർന്നവളും,മാസങ്ങളോരോന്നുതള്ളി നീക്കി.കുട്ടിയുടുപ്പിട്ടുതുള്ളിക്കളിക്കുന്ന,കുഞ്ഞിനെ ഓർത്തവൾ സ്വപ്നം കണ്ടു.പത്തു മാസം തികഞ്ഞ മുഹൂർത്തത്തിൽപൊന്നോമൽ കുഞ്ഞിനെപെറ്റവളും.അമ്മിഞ്ഞപ്പാൽ മണം നുകരുന്നതിൻ…

കാർത്തിക ദീപങ്ങൾ ….. ദിനീഷ് ശ്രീപദം

കാർത്തിക ദീപങ്ങൾ തെളിഞ്ഞുമനസ്സിൻ്റെ പുണ്യമാംമൺചിരാതിൽകാർത്തിക ദീപങ്ങൾ തെളിഞ്ഞൂ…. സ്നേഹാർദ്രമാംകാർത്തികദീപങ്ങൾ തെളിഞ്ഞൂ….(കാർത്തിക )എൻ പ്രിയതോഴി നീതെളിയിയ്ക്കും ദീപങ്ങൾഎത്രമനോഹരമെന്നോ…..എത്ര തരളിതമെന്നോ….ഇളങ്കാറ്റിലാളാതെകത്തുമീ ദീപങ്ങൾഎത്ര പ്രശോഭിതമെന്നോ- നിൻ്റെമനസ്സുപോൽ സുന്ദരമല്ലോ…(കാർത്തിക)അകലെയിരുന്നു ഞാൻകാണുന്നു നിൻ സ്നേഹവായ്പിനാൽ തെളിയുമാ ദീപങ്ങൾ –നിൻ്റെസ്വപ്നങ്ങളാം നറുദീപങ്ങൾ!!മണ്ണിൽ കളം വരയ്ക്കുംവർണ്ണഭാവങ്ങൾ……!!(കാർത്തിക )…………………….ദിനീഷ് വാകയാട് ❤

അച്ഛനുറങ്ങുന്ന ആറടിമണ്ണ് ….. Sreelakam Vijaya Varma

അച്ഛനുറങ്ങുന്നയാറടിമണ്ണി-നടുത്തുഞാനൊരുനേരമോർത്തു നിന്നൂ..അച്ഛനും ഞാനുമൊരിയ്ക്കലുമ കലാത്ത,മണ്ണിൻ്റെഗന്ധം നുകർന്നുനിന്നൂ..ആറടി മണ്ണിലൊതുങ്ങാത്തൊരോർമ്മകൾ,ആൽമരംപോലെ വളർന്നിരുന്നൂ..ആരുമറിയാതെയന്നു ഞാനൊത്തിരി,കാര്യങ്ങളച്ഛനോടോതിനിന്നൂ..ഉമ്മറക്കോലായിൽ ചാരുകസേരയിൽ,അച്ഛനിരിക്കുന്നതോർത്തുനിന്നൂഅന്നേരമരികത്തുചേർന്നിരുന്നൊരുപാടു –കഥകളറിഞ്ഞതുമോർത്തുനിന്നൂകൈവിരൽ മെല്ലെപ്പിടിച്ചാദ്യമക്ഷര-മാലകളെഴുതിച്ചതോർത്തുനിന്നൂആദ്യമായച്ഛൻ്റെ കൈത്തുമ്പിലൊപ്പമായ്,പിച്ചവയ്പ്പിച്ചതുമോർത്തുനിന്നൂ..അച്ഛനെയോർക്കുമ്പോളെൻ്റെ മനസ്സിലായ്,ഓടിയെത്തുന്നൊരെൻ പുണ്യകാലം..അമ്പത്തിയേഴിൻ്റെ മുറ്റത്തു നിൽക്കിലും,അന്യമായ്ത്തീരാത്ത ബാല്യകാലം..എന്നിലെയാനന്ദമെല്ലാമറിഞ്ഞന്നെൻ,എന്നോടുചേർന്നുകളിച്ചകാലം..എല്ലാമറിഞ്ഞെൻ്റെയുള്ളം കുളിർക്കുവാൻ,എന്നാളുമെൻതണലായകാലം..എങ്ങോ മറഞ്ഞുപോയെങ്കിലുമോർമ്മയിൽ,എന്നടുത്തുണ്ടെന്നൊരാത്മഹർഷം..എങ്ങുപോയാലുമാജീവിതസ്പന്ദനം,എന്നിൽത്തുടിക്കുന്നു മോഹവർഷം… = ശ്രീലകം വിജയവർമ്മ =

നിന്നിൽ പനിച്ച് കിടക്കണം …. Jestin Jebin

കൂട്ടുകാരീ ..ഈ നിമിഷത്തിന്നിൻ്റെഞരമ്പാണ്ഈ നിമിഷത്തിനു ഞാൻനിൻ്റെപേര് ചാർത്തുന്നുനീഒരേ സമയത്തിൽശീതോഷ്ണങ്ങളുടെരണ്ട്കൈകളാണ്എൻ്റെ അളവുമാപിനിയിൽനീപനിയുടെ പ്രണയകാലത്തെരണ്ട്ധ്രുവങ്ങളായൊഴുക്കുന്നുപകൽ തീരുംമുമ്പേകൂട്ടുകാരീ ,എന്നെയൊന്ന്നിൻ്റെതണുത്ത കൈവിരലാൽസ്പർശിക്കുകവ്യതിയാനങ്ങളുടെഉച്ചിയിൽ തൊട്ട്എനിക്കിന്ന്നിൻ്റെഞരമ്പുകളിൽഒന്ന്പനിച്ച് കിടക്കണം ജെസ്റ്റിൻ ജെബിൻ

വയലറ്റു പൂക്കൾ നിറഞ്ഞ വഴികളിലൂടെ….. Sindhu Manoj Chemmannoor

നിന്റെ ഓർമ്മകൾ.നെഞ്ചിൽ നിറയുമ്പോൾആർത്തിരമ്പുന്നപെരുമഴക്കാലത്തിലേക്ക്കുത്തിഒലിക്കുകയാണ് ഞാൻനടന്നകലുന്ന വഴികളിൽകണ്ടുമുട്ടാറുള്ള ഇടങ്ങളിൽവയലറ്റു പൂക്കൾ നിറഞ്ഞവലിയ മരച്ചില്ലയിൽകണ്ണുകളുടക്കി നില്ക്കാറുണ്ട്കൊക്കുരുമ്മിയിരുന്നകിളികളെ നോക്കികുശലം പറഞ്ഞ ഇന്നലെകൾപാതയിൽ ഉതിർന്നു വീണപൂക്കളെണ്ണിയിരുപ്പുണ്ടിപ്പഴുംഒരു വേള നമുക്കായ് പൂത്തവയലറ്റ് പൂക്കളെല്ലാംതഴുകിയെത്തുന്ന കാറ്റിൽനമ്മുടെ പ്രണയഗന്ധമറിയാതെനമ്മളെത്താറുള്ള ആ ഒറ്റയടിപ്പാതയിൽവയലറ്റു പൂക്കൾ നിറഞ്ഞ വഴികളിൽനമ്മുടെ പാദങ്ങൾ തേടി ചിതറികിടപ്പുണ്ട് ✍…

ആസുരകാലം——-Mohanan Pc Payyappilly

ഗ്രൂപ്പിലിടംകാലുവച്ചു കയറുമീക്രീച്ചറെക്കാക്കണേ അഡ്മിനാളേപാട്ടിന്നപസ്വരം കൂട്ടിനുണ്ടാകുമേവാക്കിലഹമ്മതി തീഷ്ണമാണേ….നേർത്തു നനുത്ത വികാരബിന്ദുക്കളാൽകോർത്തതാകാം നിങ്ങൾ തന്ന ഹാരംഓർക്കാതെയാകിലും എൻ കരസ്പർശന-മാത്രയിൽത്തന്നെയാ മാല പൊട്ടാം!ആത്മരക്തത്തിൻ തുടുപ്പു കലർത്തിയേതീർത്തതാകാം നിങ്ങൾ കാവ്യഖണ്ഡംആർത്തിയെഴുന്നൊരെന്നാസ്വാദനത്തിന്റെധൂർത്തിലതിൻ മൂല്യമാണ്ടു പോകാം!ആർത്തവത്തിൽ പേരിലമ്മയെ , പെങ്ങളെക്ഷേത്രം വിലക്കുമീ കെട്ടകാലംമൂർത്തിയെക്കാക്കുവാനായിക്കുറുവടി –ക്കോപ്പുകൂട്ടീടും വിചിത്ര കാലം!ആസുരമാകുമീ കാലത്തിലാകുമോആസ്വദിച്ചീടാൻ, മധുരഗീതം?

ജോജോ കൊട്ടാരക്കര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രം റാഹേൽ റിലീസിന് ഒരുങ്ങുന്നു .

ഒരു പറ്റം പുതുമുഖങ്ങളെ അണിനിരത്തുന്ന ചിത്രം പൂർണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത് കിരൺ ചന്ദ്രഹാസ ആണ് ഛായഗ്രാഹകൻ സുമേഷ് അനാഥ്‌ പശ്ചാത്തല സംഗീതവും മനോജ് രഘുനാഥ് സഹ സംവിധായകൻ ആയും ചിത്രത്തിൽ പ്രവാഹിച്ചിരിക്കുന്നു ബേസിൽ ഏലിയാസ് ഇടയനാൽ ചിത്രസംയോജനവും ഏലിയാസ് വർഗിസ്‌ ഡിസൈനിങ്…

ആണ്ടറുതി ….. Joy Palakkamoola

നേർച്ചക്കോഴി കരയുന്ന ദിവസംവിരുന്നുകാർ വരുംബലിക്കത്തി നിണമണിയുമ്പോൾഭൂതഗണങ്ങൾ നിർവ്യതരാവുംനാടൻ ചാരായവും,മാംസാദികളുംഇലകളിൽ നിറയുമ്പോൾഅവരാദ്യം രുചിക്കുമത്രെ!ഞെരങ്ങി പിടഞ്ഞകോഴിയുടെ ജിവനിലൂടെനിങ്ങൾ ജീവിതം തിരയുംകവിതയുടെ ആഴം കുറിക്കുംഅസ്വദിച്ചിറക്കുന്ന മദ്യത്തിൽബന്ധങ്ങൾ ഉൻമാദം തേടുംസ്വന്തം പാപത്തെയതിൽകുഴിച്ച് മൂടുംഭൂദഗണങ്ങൾദൈവമോ, ചെകുത്താനോ?അവരൊരു നല്ല രാശി തരുംഭാവി ശോഭനമാക്കുംഇരുണ്ട ചിന്തകൾ കൊണ്ട്വെളിച്ചത്തെ തേടുംഅടുത്ത ആണ്ടറുതിക്കായിബലിക്കോഴിക്ക് തീറ്റയിടും.