🌹പ്രണയമർമ്മരങ്ങൾ 🫀

രചന : കൃഷ്ണമോഹൻ കെ പി ✍ നിഞ്ചൊടിപ്പൂവിലെ പുഞ്ചിരി കാണുമ്പോൾനെഞ്ചകം മെല്ലെത്തുടിച്ചിടുന്നൂപഞ്ചാരപ്പൂനിലാവുള്ളം കുളിർപ്പിപ്പൂസഞ്ചിത മോഹങ്ങൾ പൂവിടുന്നൂ വെഞ്ചാമരങ്ങളും താലവട്ടങ്ങളുംതഞ്ചത്തിലാടുന്ന പൂമരവുംകൊഞ്ചിക്കുഴയുന്ന മൈനയും തത്തയുംനെഞ്ചിലെ സഞ്ചാരമൊന്നു മാറ്റീ മണമുള്ള പൂക്കളും മധുരക്കിനാക്കളുംഅണയുന്നു മാനസപ്പൂവനിയിൽഅണയാത്ത ദീപത്തിന്നകതാരിൽ നിന്നൊരുപ്രണയത്തിൻ മർമ്മരം ഞാൻ ശ്രവിപ്പൂ❤️

“തൃശ്ശൂര്‍ പൂരം ” അമേരിക്കൻ മലയാളികളുടെ മാമാങ്കമായ ഫൊക്കാന കൺവെൻഷനിൽ പുനരാവിഷ്കരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഉത്സവമാണ് തൃശ്ശൂര്‍ പൂരം, ആ പൂരം, തനതായ ശൈലിയിലൂടെ അമേരിക്കൻ മലയാളികളുടെ മാമാങ്കമായ ഫൊക്കാന കൺവെൻഷനിൽ അവതരിപ്പിക്കുന്നു.ലായനാ സ്കൂൾ ഓഫ് ഡാൻസ് , ഫ്ലോറിഡ ആണ് “ഓം നമഃശിവായ എന്ന ഡാൻസ്…

ലോകപ്രശസ്ത നർത്തകി പാരിസ് ലക്ഷ്മി ഫൊക്കാന കൺവൻഷനിൽ

ശ്രീകുമാർ ഉണ്ണിത്താൻ ✍ ഒർലാണ്ടോ :ലോകപ്രശസ്ത നർത്തകി പാരിസ് ലക്ഷ്മി ഫൊക്കാന ഒർലാണ്ടോ കൺവൻഷനിൽ പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് സെക്രട്ടറി സജിമോൻ ആന്റണി എന്നിവർ അറിയിച്ചു .ഫ്രാൻസിൽ നിന്നു പറന്നെത്തി മലയാളത്തിന്റെ സ്വന്തമായിത്തീർന്ന പാരിസ് ലക്ഷ്മി ഫൊക്കാന കൺവൻഷന്റെ…

വിസ്പർ

രചന : സാജിർ കരിയാടൻ ✍ 8 ബിയിലെമാളു പി. കെപോക്കുവരവുള്ള കാട്ടിൽമാസക്കറ പുരണ്ട ചോരത്തുണി വലിച്ചെറിയാറുള്ളത്‌സുഹറ കാണും ..തനിച്ചെറുപ്പത്തിലേ വലിയപെണ്ണായ കാര്യംആരോടും പറയരുതെന്ന്സുഹറയ്ക്ക്‌ താക്കീത്‌ കൊടുക്കും…ഉപേക്ഷിക്കപ്പെട്ട അശുദ്ധിയെമറ്റാരും കണ്ടിട്ടുണ്ടാവില്ലെന്ന വിശ്വാസം മാളുവിൽ ഉടലെടുക്കും.ഊടുവഴിയിൽ കൊഴിഞ്ഞുചീഞ്ഞഇലഞ്ഞിപ്പൂമണംഅവളോടൊപ്പം സ്കൂളിൽ പോകും..ഓട്ടമത്സരത്തിൽനൂറുമീറ്ററോടുമ്പോൾ വയറുവേദന വന്ന്ചോരപൊടിഞ്ഞതുകണ്ട്പി.ടി.…

ഫൊക്കാന കൺവൻഷൻ വേദിയെ ധന്യമാക്കാൻ നടി അനുശ്രീ

ശ്രീകുമാർ ഉണ്ണിത്താൻ ✍ ഒർലാണ്ടോ :അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ ഒർലാണ്ടോ കൺവൻഷനിൽ മലയാളികളുടെ പ്രിയപ്പെട്ട താരം അനുശ്രീ പങ്കെടുക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസ് സെക്രട്ടറി സജിമോൻ ആന്റണി എന്നിവർ അറിയിച്ചു . ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച…

ഫൊക്കാനാ മതസൗഹാർദ്ദ സ്നേഹ സന്ദേശ സെമിനാർ ജൂലൈ ഒൻപതാം തിയതി ശനിയാഴ്ച ഫൊക്കാന കൺവെൻഷൻ നഗറിൽ.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ ഫൊക്കാനയുടെ പത്തൊൻപത്താമത് കൺവെൻഷന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. വിശിഷ്‌ടവ്യക്തികളെയും പ്രവർത്തകരെയും സ്വീകരിക്കാൻ കൺവെൻഷൻസെന്റർ ഒരുങ്ങി കഴിഞ്ഞു. കൺവെൻഷനിലെ ഒരു പ്രധാന സെമിനാർ ആയ മതസൗഹാർദ്ദ സെമിനാർ ഡോ. മാമ്മൻ സി…

മാട്രിമോണിയൽ

രചന : മോഹൻദാസ് എവർഷൈൻ.✍ ആശാൻ വായനശാലയിൽ എത്തുമ്പോൾ അവിടെ ആരുമില്ലാതെ വഴിയമ്പലം പോലെ തുറന്ന് കിടക്കുകയായിരുന്നു.മേശപ്പുറത്ത് ആരും തുറന്നുനോക്കാത്ത പത്രങ്ങൾ മടക്ക് നിവർത്താതെ കിടപ്പുണ്ട്,ആശാൻ കയ്യിലിരുന്ന കാലൻക്കുട മൂലയിൽ ചാരിവെച്ചു.എന്ത് പറയാനാ, പണ്ടൊക്കെ ഇവിടെ വന്നാൽ ഒരു പത്രം വായിക്കുവാൻ…

തുളസിക്കതിർ (ഓമനതിങ്കൾക്കിടാവൊ…. എന്ന ശൈലി)

രചന : ശ്രീകുമാർ എം പി✍ ചന്തത്തിലാടുക കണ്ണാ നിന്റെചെന്തളിർപാദങ്ങളാലെ !ചാരുപുരികക്കൊടികൾ ചേലിൽചാപങ്ങൾ പോലെ ചലിയ്ക്കെപുല്ലാങ്കുഴലിന്റെ നാദ മെങ്ങുംപൊന്നല തുള്ളിയൊഴുകിഓമനപ്പൂമുഖം വേർത്തു മെന്നാലോമൽച്ചൊടികൾ ചിരിച്ചുംചാഞ്ചല്യമറ്റു വിളങ്ങി ചെമ്മെവിശ്വമറിയും മിഴികൾചാഞ്ചാടി പീലികൾ തമ്മിൽ നല്ലകാവടിയാടുന്ന പോലെനൻമണം ചിന്നും തുളസി ഹാരംമാറിൽ ശ്രീവത്സത്തിലാടിമെല്ലെ കുറുനിര…

വള്ളിയമ്മാമ്മ

രചന : സെഹ്റാൻ✍ മഴ ആർത്തിരമ്പി പെയ്യുന്ന ചില രാത്രികളിൽ ഇപ്പോഴും ഞാനാ ശബ്ദം കേൾക്കാറുണ്ട്. കഥപറയുന്ന ഒരു മുത്തശ്ശിയുടെ ശബ്ദം. വള്ളിയമ്മാമ്മ…!?പഴയൊരു പോസ്റ്റിൽ ഞാൻ വള്ളിയമ്മാമ്മയെ കുറിച്ച് പറഞ്ഞിട്ടുണ്ട്.(ഞങ്ങൾ തൃശൂർക്കാർക്ക് അമ്മൂമ്മ എന്നാൽ അമ്മാമ്മയാണ്.) പണ്ടൊരു വീട്ടിൽ വാടകക്കാരായി കഴിയുന്ന…

അഭിലാഷം

രചന : കനകം തുളസി✍ സുഖമുള്ള സ്വപ്നസവിധേ വസിച്ചിടുമ്പോൾസുഖശയനമോഹമേറ്റുന്നചിത്തത്തിനായ്സുഖദവരികളാൽമെനഞ്ഞു ഞാനെന്റെസുഖസാന്ദ്ര വിരിപ്പിന്നലങ്കാരച്ചാർത്തുകൾ.സഖികളായ് സദാ അരികിലണഞ്ഞതോസ്നേഹസംഗീതത്തിൻസ്വരസുധാ വൈഖരികൾ.സോമപ്രകാശ സാമീപ്യം സന്ധ്യയിലലിയുമ്പോൾസരളമായി സോപാനഗീതംഎന്നകതാരിൽസദാ സത്യപ്രകാശമായി.അഭിലാഷങ്ങളെൻഅന്തപ്പുരത്തിന്നാമാടപ്പെട്ടിയിൽഅണിയിച്ചൊരുക്കി.ആനന്ദനിർവൃതിയെ അഹ്ലാദമോടെഅണിയത്തിരുത്തി.അമരത്തായെൻസങ്കൽപ്പസൂര്യനുംഅണയാതെ വസിപ്പൂ.അനന്തമാമാകാശമെന്നപോലെഅനന്തസങ്കൽപ്പ ജാലങ്ങളകമേ നിറച്ച്,അരങ്ങുകളുത്സവ ലഹരികളാക്കിടുമ്പോൾ,അറിയാതെൻ ജീവസ്പന്ദംഅരങ്ങൊഴിഞ്ഞലിയേണമീഅരുമപ്പെണ്ണാം മണ്ണിന്മാറിലെയുണ്മയിൽ.അതിനായടിയൻഅവിരാമമകതാരിൽപ്രാർത്ഥനാ പുഷ്പാഞ്ജലികൾഅർപ്പിച്ചു നിൽപ്പൂ ദൈവമേ.