ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

ഹൃദയം കൊണ്ടൊരു യാത്ര …. Muraly Raghavan

ഹൃദയം യാത്ര ചെയ്തു എന്നിൽ നിന്നുംനിന്നിലേക്കുള്ള ദൂരം കുറയ്ക്കുമ്പോൾഎന്റെ ഹൃദയം മിടിക്കുന്നത് കാണുന്നുണ്ട്ആകാശത്തിന്റെ അതിവിശാലതയിൽഞാനിരിപ്പുണ്ട് ഒരു നക്ഷത്രത്തിളക്കമായ്. ഇനിയും പറക്കുവാൻ ഭൂതലങ്ങൾ ബാക്കിനന്മയുടെ ഹൃദയങ്ങൾ ആകാശത്തേക്ക്പുഷ്പവൃഷ്ടി നടത്തുമ്പോൾ ഭൂമിയിൽസന്മനസ്സുള്ളവർക്കു സമാധാനവുംഅല്ലാത്തവർക്ക് യുദ്ധകാഹളവും. സ്നേഹത്തിന്റെ ചിറകുകൾക്ക് വേഗതയുംസ്വപ്നങ്ങളും, പിന്നെ ഹൃദയമിടിപ്പും.നിനക്കെത്ര ഹൃദയമുണ്ട് എന്ന്…

മുതലമട വീണ്ടും ചർച്ചയാകുന്നത് …. Suran Red

മുതലമട പഞ്ചായത്ത് ചർച്ചയാകുന്നത് ആദ്യമായിട്ടല്ല. നിരവധി ഘട്ടങ്ങളിൽ ഈ പഞ്ചായത്ത് പൊതുസമൂഹത്തിൽ ചർച്ചയായീട്ടുണ്ട്. അതെല്ലാം പടികജാതി- വർഗ്ഗക്കാരുടെ നിരവധി സാമൂഹിക വിഷയങ്ങളുമായി തന്നെയാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് അംബേദ്ക്കർ (ചക്ക്ളിയ) കോളനിയിലെ കുടിവെള്ള പ്രശ്നം പൊതു സമൂഹത്തിൽ ചർച്ചയാത്. ഇപ്പോഴിതാ വെള്ളാരംകടവ്…

ജീവിതത്തിൽ നിന്നും പലായനം ചെയ്തവർ ==== Ashy Ashiq

പെട്ടെന്നൊരു ദിവസംകണ്ണും കാതും നഷ്ട്ടമായനഗരത്തിൽ നിന്നും നടത്തത്തിന്റെമടക്ക ടിക്കെറ്റെടുത്തവർ മടങ്ങുന്നു. പ്രതീക്ഷയുടെ ട്രാഫിക് പച്ചതെളിയാത്ത വഴികളിലൊക്കെവീടെന്ന വിദൂര സ്വപ്നത്തെസൂര്യന്റെ ഒളിച്ചുകളികളെകൊണ്ടളക്കുന്നു. വിണ്ടു കീറിയ വയലുകളുടെ ദാഹംപൊള്ളിയടർന്ന പാദങ്ങളിലേക്കെടുത്തുവെച്ച് ഭൂമിയിലെ ഉറവ തേടിയുള്ള യാത്ര. ശാഖകളെയെല്ലാംഉടലോടെ ചുമന്നു നീങ്ങുന്നമരങ്ങളാകവേ; നിരത്തുകളിലവർവേരിനെ തേടുന്ന ഇലകളായ്…

ജീവിക്കുന്ന മാലാഖമാർ…… Kerstin Paul

ദൈവം കരുതലിൽ കരങ്ങളേകിഭൂവിലേക്കയച്ചു തൻ പ്രതിബിംബത്തെഭൂമിയിലെ മാലാഖാമാരായി മാറ്റി മുറിവേറ്റു നീറുന്ന മനസിനു കാവലായ് കുഞ്ഞുനാളിൽ വേദനയോടെ അമ്മതൻ കരങ്ങൾ പിടിച്ചു പോയാ ആശുപത്രിക്കുളിൽ.അമ്മയുടെ കരങ്ങൾ വിടുവിച്ചു കൊണ്ടുപോയാ മറ്റൊരു നനുത്ത കരങ്ങൾ ഞാൻ ഓർക്കുന്നു ഇന്നും.അമ്മ ചൊല്ലി അതും മറ്റൊരമ്മ…

ഭക്തി …. ഉഷാ അനാമിക

വടക്കന്‍ കേരളത്തിലെ ഒരുഗ്രാമത്തില്‍ ജീവിച്ചിരുന്ന കൃഷണഭക്തയായ ഒരുസാധുസ്ത്രിക്ക് ഗുരുവായൂരിലെത്തി കണ്ണനെകണ്‍കുളിര്‍ക്കെകണ്ടു തൊഴാന്‍ അതിയായ ആഗ്രഹമായിരുന്നു. ഗുരുവായൂരപ്പനെ ഒന്നുകാണാനായി മനസുകൊതിച്ച അവര്‍ക്ക് സാഹചര്യങ്ങള്‍ പക്ഷേ അനുകൂലമായിരുന്നില്ല. പോകാന്‍ പരിചയമില്ലാത്ത സ്ഥലം, കൊണ്ടുപോകാനും ആരുമില്ല. എങ്കിലും ഭക്തി കൊണ്ട് അവര്‍ തന്റെ പ്രതിക്ഷയെ കാത്തുസൂക്ഷിച്ചു.…

യുഎഇയിൽ കുടുങ്ങി ഗർഭിണിയായ ഇന്ത്യൻ യുവതി.

ഇന്ത്യക്കാരിയായ പൂനം സിംഗും ഭർത്താവ് അനൂപും. ദുബായിലുള്ള പൂനം 35 ആഴ്ച ഗർഭിണിയാണ് ഇപ്പോൾ. എന്നാൽ വിവാഹ സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനാൽ ഇവർക്ക് യു.എ.ഇയിൽ പ്രസവിക്കാൻ സാധിക്കില്ല. ഇതോടെ ദുരിതത്തിലായ ദമ്പതികൾക്ക് ദുബായിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോകാൻ വിമാനത്തിൽ സീറ്റുകൾ അനുവദിച്ചിരിക്കുകയാണ്. ബുധനാഴ്ച…

ആതിരേ… നിഖിൽ

ആതിരേ,ഓർക്കുന്നുവോ ഒരിളം കാറ്റി-ലുന്മത്ത,യൗവ്വനതീച്ചൂളയിൽ നമ്മ,ളുതി തെളിച്ച കടുംകനൽ പൂവുകൾ നാളെയെന്തേതന്നതോർക്കാതെ,നമ്മള –ന്നമ്പലക്കാവിന്റെ മൺചിരാവെട്ടത്തി-ലാരുമേ കേൾക്കാതൊളിപ്പിച്ചൊരാശകൾ അന്ധമാം മോഹങ്ങൾ, കാമങ്ങളായിര-മാഗ്നേയബാണങ്ങളേറ്റു തളിർത്തു, ക –രിഞ്ഞതാം സൗമ്യാര്‍ദ്രഗാന്ധർവശ്ശയ്യകൾ ! പൊന്നിന്‍ത.ലപ്പാവണിഞ്ഞപ്പൊ,ന്നാതിര-സന്ധ്യകൾ, പുത്തനുഷസ്സുകൾ, മാറിലെ-പൂന്തേൻ മറുകിൽ മയങ്ങിയരാവുകൾ നെഞ്ചകം കീറിപ്പിറക്കുന്ന തുമ്പിക-ളാതീരേ നീ, വിടചൊല്ലിയ നാളുകൾ…

ഉമ്മാന്റൊപ്പം ••••••• കമർ മേലാറ്റൂർ

മഴയെവിടെ?ഉമ്മ നിന്ന് പെയ്തുസ്നേഹത്തിനെന്തൊരു കുളിരാണ്‌. സൂര്യനെവിടെ?ഉമ്മ എന്തൊരു വെളിച്ചവുംഊർജ്ജവുമാണ്‌ തന്നത്‌. നക്ഷത്രമെവിടെ?രാത്രിയിരുട്ടിൽതഴപ്പായയിൽ അടയുന്നകൺപോളയുടെ ആകാശത്ത്‌ഉമ്മ തിളങ്ങിക്കൊണ്ടിരുന്നു. മഞ്ഞെവിടെയെന്ന ചോദ്യത്തിന്‌ഉമ്മയുണ്ടായില്ല.ഒരു നേർത്ത തണുപ്പ്‌ഉമ്മയുടെ കാലിലൂടെമോളിലേക്കരിക്കുന്നത്‌ഞാൻ തൊട്ടതാണ്‌. തണുത്ത ഉമ്മാനെകഫൻമൂടിയതുംമണ്ണുകോട്ടയിലേക്കിറക്കിയതുംകണ്ണിറയത്തേക്ക്‌പെയ്തുകൊണ്ടിരുന്നതുംഞാനറിഞ്ഞിട്ടില്ല. മീസാൻകല്ലിലേക്ക്‌വെളുത്തപൂക്കളെഉമ്മ ഇടയ്ക്കിടെകുടഞ്ഞിടാറുണ്ട്‌.ഉമ്മവസന്തം വറ്റാത്തൊരുമലർവാടി തന്നെയാണ്‌. കമർ മേലാറ്റൂർ

“രാമനാഥന്റെ അമ്മ” ….. Unni Kt

എന്താ ചെയ്യാ…., സമയാവന്നെ വേണ്ടേ, ഇതൊന്നും മനുഷ്യന്റെ കൈയിലിരിക്കണ കാര്യങ്ങളല്ലല്ലോ…? ഇന്നേക്ക് മൂന്നൂസായി വലി തൊടങ്ങീട്ട്…! ഊർധ്വനും ചിന്നനും മാറിമാറി വലിക്ക്യന്നേണ്. ട്ടോ കുട്ടാ…, ഒരു പശുദ്ദാനം കൊടുക്കാൻ ഏർപ്പാടാക്ക്വ…, തലയ്ക്കലിരുന്ന് നാരായണനാമം ജപിക്കാൻ പറയൂ മക്കളോടും മരുമക്കളോടും. ത്തിരി വെള്ളം…

അമ്മ. …. Hari Kumar

അമ്മയെത്തല്ലി –പുറപ്പെട്ടതാണിന്ന്കുപ്പിക്കുതന്നില്ല കാശ് ! പൊട്ടിച്ചെടുത്തുള്ളമാലകൊണ്ടിത്ര നാൾകഷ്ടിച്ചുനാവിലിറ്റിച്ചു.! സർക്കാരൊരുക്കി –വെയ്ക്കുന്നുണ്ടു ബാറുകൾവർഷങ്ങൾ നാലഞ്ചു വീതം ! പൊട്ടിച്ചിരുന്നുകഴിക്കുവാനീവിധംസ്വർഗം ചമച്ചു വെയ്ക്കുമ്പോൾകുത്തിയിരുന്നുചടയ്ക്കുന്നതെങ്ങനെചെപ്പ പൊളിഞ്ഞുപൊയ്ക്കോട്ടെ…. മോതിരം കിട്ടുകിൽകത്തിക്കറുക്കണംഒട്ടൊന്നു രാത്രിയായ്ക്കോട്ടെ…. (അമ്മയ്ക്കു വേണ്ടിയാ –ണീദിനം; മക്കൾക്കുവേണ്ടിയാണമ്മയും പാരിൽ )….. ഹരികുങ്കുമത്ത്.