ദ്രവിക്കാത്ത ചിത്തം *** *** ** Renjini Pradeep
മഹാമേരുപോലേവളർന്നാനഭസ്സിൽതളിർത്തൂ ദലങ്ങൾ തുടുത്തൂ ഫലങ്ങൾകളിച്ചും ചിരിച്ചും മലർത്തേൻ നുകർന്നുംഇളംചില്ലമേലങ്ങൊരുക്കീ വസന്തം തുടുത്തോരുവാനം നിറംചാർത്തിഭൂമീഇളം തെന്നലാലോലമാടിക്കളിച്ചുംനിറക്കൂട്ടുചാർത്തീട്ടൊരുങ്ങീ സുമങ്ങൾവിടർന്നാപ്പുലരിക്കൊരുന്മേഷമായീ… മിഴിച്ചെപ്പിലെത്തും മണിപ്പൊൻ വെളിച്ചംപരന്നാകെ ഭൂവിൽ പ്രകാശം പരത്തിവിടർന്നോരു പൂവിന്റെ ചന്തം കണക്കേതെളിഞ്ഞെന്നുമെന്നിൽ തുടിയ്ക്കുന്ന രൂപം. കുളിർത്തെന്നലാലോലമാട്ടും കരങ്ങൾ മലർത്തേൻ നുകർന്നിട്ടു മൂളും പതംഗംകിളിത്തേൻ മൊഴിപ്പാട്ടിലൂറും…