🔶 വഴികാട്ടി 🔶
രചന : സെഹ്റാൻ ✍ ജീർണിച്ച തുറമുഖത്തിന്റെദ്രവിച്ച കൈവരിയിലിരുന്ന്കടലിന്റെ ദൂരമളക്കേഅയാളെക്കണ്ടു.നഷ്ടപ്പെട്ട കൈപ്പത്തിയിലെസർപ്പാകൃതിയുള്ളസ്വർണമോതിരങ്ങൾതിരഞ്ഞ് പുറപ്പെട്ടതാണയാൾ.സെഹ്റാൻ എന്ന് പേര്. “നോക്കൂ സെഹ്റാൻ,ഈ കപ്പലിൽ നിങ്ങൾക്ക്കടൽ താണ്ടാം.”(കപ്പൽപ്പായകൾ പഴകിക്കീറിപ്പോകാതെയും,കപ്പൽപ്പലകകൾ ദ്രവിച്ചിളകിപ്പോകാതെയുംമറുകരയെത്താമെന്ന് ഉറപ്പുണ്ടെങ്കിൽ…) തങ്ങളുടെ നിറം കറുപ്പോ, വെളുപ്പോഎന്നതുചൊല്ലി സദാ തർക്കിച്ചുകൊണ്ടിരുന്ന രണ്ടു കാക്കകളെഞാനയാൾക്ക് കാണിച്ചു.“ഇവരുമുണ്ടാകും കപ്പലിൽനിങ്ങളോടൊപ്പം…”…