സ്മരണാഞ്ജലി
രചന : ശ്രീകുമാർ എം പി* ദൈവമെ യാദേവി മറഞ്ഞുവൊ !ദേവദാരുവൃക്ഷം മറിഞ്ഞുവൊ !സ്നേഹഗീതങ്ങൾ പാടിത്തളർന്നൊരാനാവു നിലച്ചുവൊ നാദം നിലച്ചുവൊ !വിണ്ടു കീറുന്ന മണ്ണിനെ പാടിവിങ്ങി നീറുന്ന മനസ്സിനെ പാടിവിണ്ണിലെ താരശോഭകൾ പാടിവീണുനിലച്ച ജീവിതം പാടിഅഗതികൾതൻ ദു:ഖങ്ങൾ പാടിആരുമില്ലാത്തോർക്കമ്മയായ് മാറിനാവില്ലാത്തോർ തൻ…
🥃 ‘മദ്യ’മേഖലകൾ 🥃
രചന : സെഹ്‌റാൻ* തലയോട്ടിയുടെ പിറകിലൊരുസുഷിരമുണ്ട്.അസ്വസ്ഥതയുടെവിത്തുകളൊക്കെഅതിനകത്താണ്പാകിയിരിക്കുന്നത്.മുളപൊട്ടുമ്പോൾവലിയ ചൊറിച്ചിലാണ്.അസഹ്യം!നിരത്തുകൾ വിണ്ടുകീറിക്കാണിക്കും.ആകാശം പൊട്ടിയടർന്ന് കാണിക്കും.മരങ്ങൾ ശിഖരങ്ങളടർത്തിക്കാണിക്കും.കാറ്റ് മുടിയഴിച്ചിട്ട് കാണിക്കും.ശൂന്യതയിലേക്ക് കൊളുത്തിയിട്ടിരിക്കുന്നൊരുകയറേണിയിലേക്ക്കാലെടുത്തു വെച്ച്കാടുകയറാൻ തുടങ്ങുന്നചിന്തകൾക്ക് മേൽഞാനപ്പോൾ മദ്യം പകരും.നുരയ്ക്കുന്നമദ്യത്തിനുമേൽചതുരാകൃതിയാർന്നൊരുഐസുകട്ട കണക്കേപൊങ്ങിക്കിടക്കും.
കാദംബരി
രചന : സ്വപ്നസുധാകർ(സ്വപ്ന. എം. എസ്.)* നിയാ.. സൂക്ഷിച്ചിറങ്ങണം നല്ല വഴുക്കലുള്ളതാ.. കടവിന്റെ ഓരം ചേർന്ന് നടക്കുമ്പോൾ മാധവ് പറഞ്ഞു. പെരിയാറിന്റെയും കാറ്റിന്റെയും സംസാരം കാതുകളിൽ നന്നായി മുഴങ്ങികേൾക്കാമായിരുന്നു. ഇന്ന് നല്ല ഒഴുക്കുണ്ടെന്നു തോന്നുന്നു. ആ ശബ്ദം കേട്ടില്ലേ..മാധവ് നിനക്ക് ‘പുഴയുടെ…
ചിത്രപതംഗം
രചന : ഷബ്‌നഅബൂബക്കർ* ക്ഷണികമാം ജീവിത കാലമെന്നാകിലുംനയന മനോഹരീ ചിത്രപതംഗമേക്ഷാമമില്ലാതെ മധുകണം നുകരുവൻനിത്യവും നീയെത്ര പൂവിനെ ചുംബിച്ചു. ക്ഷമയോടെ ആരാമമൊന്നിൽനിന്നോന്നായിചന്തത്തിൽ പാറിപറക്കുന്ന നേരത്ത്ക്ഷീണമാവില്ലേ നിൻ നേർത്ത ചിറകിന്ചിന്തിച്ചു നോക്കുനീ ചിത്രശലഭമേ. ചന്തമേറുന്നൊരു ആടയണിഞ്ഞു നീചന്തത്തിൽ പൂവിലിരിക്കുന്ന കാഴ്ച്ചയിൽചന്ദ്രനോ നാണിച്ചൊളിക്കുന്നു മേഘത്തിൽചൊല്ലുന്നു താഴ്മയിൽ…
ഭ്രാന്താലയങ്ങളുയരുമ്പോൾ
രചന : ടി.എം. നവാസ് വളാഞ്ചേരി* സ്നേഹ ഭൂമികയിൽ ഭ്രാന്താലയങ്ങൾ തീർക്കാൻ കച്ചകെട്ടിയിറങ്ങുന്നവരോട് ഒരു വാക്ക് . ഉപകാരം വേണ്ട. ഉപദ്രവിക്കരുത്. വരും തലമുറക്ക് ചിതയൊരുക്കരുത്. ചോരയാം മനുജന്റെ ചോര കുടിക്കുവാൻ ചേരികൾ തീർക്കുന്ന ചീഞ്ഞ വർഗംതീർക്കാൻ കൊതിക്കുന്നു ഭ്രാന്താലയങ്ങളീ സ്നേഹം…
എഴുത്തിൻ്റെ വഴി
രചന : ജനാർദ്ദനൻ കേളത്ത്* പണി എഴുത്തല്ല,എന്നാലും എഴുതും,ചിലപ്പോൾ;കാലം കരഞ്ഞുതീരാത്ത കടൽനീർ ചവർപ്പിൻ്റെനാവൂറുകൾ!നാക്കിൽ വിരൽതൊട്ട്താളുകൾ മറിച്ചവായനാ സുഖംമാസ്ക് ധരിച്ച്പകച്ചു നിൽക്കെ,മാസ്ക്കഴിഞ്ഞ മനസ്സിൽവിരലുകൾ വരടുന്നവേദനകൾ!ചങ്ങലക്കിട്ടപട്ടിയുടെ കുരപൊയ്മയായപരിഭ്രാന്തിയൂട്ടികള്ളപ്പണത്തിന്കളവു കാക്കുംകുടിലതകൾ!അവിഹിതേഛക്ക്വിധേയത്വം മറുക്കെവധശിക്ഷ വിധിക്കുന്നതേജോവധങ്ങളെവ്യാപാരമാക്കുന്നവ്യവസ്ഥിതികൾ!ദൂഷണങ്ങൾക്കുംപീഡനങ്ങൾക്കുംവാട്സാപ്പിൽ നിറഞ്ഞു കവിയുന്ന ലൈക്കിൻ്റെവർഷ പെരുക്കിൽനിർവ്രുതിയടയുന്നപ്രബുദ്ധതകൾ!സംസ്കാരങ്ങൾസംസ്കരിക്കുന്നതീച്ചൂളകളിലെകനലാളുന്ന വേവിൽദഹിച്ചടങ്ങാത്തദൈന്യതകൾ !നീറിപ്പുകയുന്നപരിദേവനങ്ങളുടെ .നാട്ടുവെളിച്ചത്തിൽമിന്നാമിനുങ്ങുകൾമായ്ച്ചെഴുതുന്നജലരേഖകളായിദിക്കറ്റു കിടന്നു…എഴുത്തിൻ്റെ വഴി!!
ധനുമാസരാവിൽ
രചന:- മാധവി ടീച്ചർ, ചാത്തനാത്ത്.* ധനുമാസരാക്കുളിർ പെയ്യും നിലാവിലെൻമധുമാസരാക്കിളി പാടുകയായ്മാനസവാതിൽ തുറന്നൊരാൾ പുഞ്ചിരിതൂകിയെൻ ചാരത്തണയുകയായ് ! വർഷങ്ങളൊട്ടേറെ താണ്ടിയെന്നോർമ്മകൾമണിവീണാതന്ത്രികൾ മീട്ടിടുമ്പോൾമധുരപ്പതിനേഴിൻ മണിവാതിൽച്ചാരാതെപ്രിയമാനസൻ പ്രിയമോതുകയായ്..! മൗനമെന്നോർമ്മയിൽ തംബുരു മീട്ടവേമനസ്സിൽ നിലാമഴ പെയ്യുകയായ്!മിഴികളിൽ ദിവ്യാനുരാഗം തെളിയുന്നമനമാകെയനുഭൂതി പൂത്ത കാലം! ക്ഷേത്രക്കുളത്തിന്റെ നേർനടുക്കായ് പൂത്തവെള്ളാമ്പൽപ്പൂ മാല്യം…
‘മുരളീരവം ‘
രചന : മോഹൻദാസ് എവർഷൈൻ* യമുനാ പുളിനങ്ങളെ പുളകിതയാക്കുംഓടക്കുഴൽ വിളിയെവിടെ?.അനുരാഗ സൂനങ്ങൾ വിടർന്നൊരാവൃന്ദാവനിയുമിന്നെവിടെ?ആയിരംസ്വപ്‌നങ്ങൾ വാരിവിതറിയആലിലകണ്ണാ നീയെവിടെ?എവിടെ?.(യമുനാ..) അരികത്തണയുവാൻ കേഴുമീ രാധയെനീ മറന്നോ കണ്ണാ, നീ മറന്നോ..കരളിന്റെ കിളിവാതിൽ ചാരാതെഞാനിരിക്കെകാർമുകിൽത്തേരേറിയെങ്ങുപോയ്‌കണ്ണാ നീയെങ്ങുപോയ്?.താരാപഥത്തിലൊളിച്ചുവെന്നോ?. നീ മറ്റൊരുതാരമായുദിച്ചുവെന്നോ?.(യമുനാ…) വിരഹത്തിൻ തംബുരു മീട്ടുവാനെങ്കിൽഎന്തിനീ പ്രണയത്തിൻ മുരളീരവം?.നിൻ കരപരിലാളനമേല്ക്കുവാൻ…
ക്രിസ്തു ദിനം
രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ* King of KingsLord of HeavensKing of MankindLord of kindnessChristmas, Happy christmasJesus, the Lord was-born on this day! ആയിരം മോഹനക്ഷത്രദീപങ്ങൾആരാമതരുക്കളിൽ കൊളുത്തുന്നു സന്ധ്യ.ആകാശപുഷ്പരഥത്തിലെഴുന്നെള്ളുംആത്മനാഥനുവരവേല്പ്പൊരുക്കുന്നു. തൂവെള്ളച്ചെമ്മരിയാടിൻപറ്റങ്ങൾപള്ള നിറഞ്ഞയവെട്ടിയുറങ്ങുന്നേരംതൂമന്ദഹാസമോടജപാലകനേശുകണ്ണിമ ചിമ്മാതെ കാവലിരിക്കും. പ്രേമത്തേൻമുന്തിരിനീർ…
ഫിലോമിനയുടെ സങ്കടങ്ങൾ*
കഥ : സുനു വിജയൻ* സാനിട്ടറി നാപ്കിൻ കളയും മുൻപ് ഫിലോമിനയുടെ കണ്ണുകൾ അറിയാതെ അതിലേക്ക് ഒന്നുടക്കി. വെറും രണ്ടു ചുവന്ന കുത്തുകൾ മാത്രം.കുറെയായി ഇതു ശ്രദ്ധിക്കുന്നു. തന്നിലെ പെണ്മ തീർന്നുകൊണ്ടിരിക്കുന്നു. അതിപ്പോൾ കഷ്ടിച്ചു ഒരു തുള്ളിയിൽ ഒതുങ്ങിക്കഴിഞ്ഞു. ഇനി അടുത്തമാസം…
