അഭിനേത്രി

എൻ.കെ.അജിത് ആനാരി ഇത്തിരിച്ചായത്തിലൊത്തിരി ദു:ഖത്തെ –യുള്ളിലൊളിപ്പിച്ചു നന്നായ് ചിരിച്ചിടും,വെട്ടിത്തിളങ്ങും പ്രഭാപൂരമധ്യേയായ്പൊൻപ്രഭയെന്നപോൽ തന്വി, തപിപ്പവൾഒട്ടേറെ വേഷത്തിലെത്തിപ്പകർന്നാടി-യൊട്ടേറെയാദരമേറ്റുവാങ്ങുമ്പഴുംഉള്ളിൽ ജ്വലിക്കുന്നൊരഗ്നിയിൽ താന്തമായ്നിന്നുരുകുന്നു കരിന്തിരിയായവൾ!നാട്യം, ചതുഷ്ടയ ഭാവംവരിക്കേണ്ടതീർത്തും സമർപ്പണം വേണ്ടതാം സത്കലവേഷപ്പകർച്ചയ്ക്കു താനെ സമർപ്പിച്ചുനാട്യത്തിലാണവൾ നാമറിയാത്തവൾ!ഭാണ്ഡത്തിലാക്കിയൊളിപ്പിച്ചു വച്ചിടുംഭാരങ്ങളൊക്കെയണിയറയ്ക്കുള്ളിലായ്തീർത്തും പ്രസന്നയായ് സുസ്മിതയായിടുംവീഴ്ചയില്ലാതവൾ വേദിയിൽ വന്നിടുംപോക്കുവെയിലിൻ നിറം തന്നെയുള്ളവൾഭാവങ്ങളെത്രയാ, ആനനം…

ഒറ്റമുലച്ചി (കഥ )

സുനു വിജയൻ* ന്യൂ ബോംബെയിലെ വാശി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സ്‌ വല്ലാതെ തുടിക്കാൻ തുടങ്ങി.രാജുമോന്റെ അമ്മ വിജയലക്ഷ്മിയെ കാണുമ്പോൾ എന്നിൽ ഉണ്ടായേക്കാവുന്ന സങ്കടപെയ്ത്തിന്റെ അനുരണനം ആണ് എന്റെ മനസ്സിനെ ഇങ്ങനെ വ്യാകുലപ്പെടുത്തുന്നത്. സമയം…

നാട്ടഴകി.

ജയൻ മണ്ണൂർകോഡ്* ഈ നാട്ടഴകി വീണ്ടും ഓർമ്മപ്പെടുത്തുന്നു…നാട്ടഴകി.. അസ്ഥിരന്റെ ഒരു കിനാക്കാലം. ഇന്നലെയുടെ വരണ്ട പാടത്തിൽഅന്നൊരു വറുതിപ്പകലിൽനാട്ടഴകിയുടെ നോട്ടമുനത്തുമ്പിൻ-സുഖക്കുത്തേറ്റൊരു കിനാക്കാലം..സമയം തെറ്റിവിശപ്പു മറന്നുപ്രണയവിചാരം വാക്പൊരുളായികനമില്ലാതൊഴുകി കനവാകാശങ്ങളിൽതുണപ്പെട്ടൊഴുകി വിചാരതീരങ്ങളിൽ..വാഴ് വറിയാത്തവനെന്ന് വാക്കേറുകൾ ചേർന്നപ്പോൾഅസ്ഥിരൻ എന്നൊരു വാക്കുണ്ടായിനാക്കേറുകൾ പരിഹസിച്ചൊരു പകലിൽആസ്ഥിരന്റെ ഉപേക്ഷിതങ്ങളിൽജീവൻ കത്തിയ ചാവുമണമുണ്ടായിഅസ്ഥിരപ്രയാണങ്ങളുടെ…

ഇടശ്ശേരിയിലേക്ക് വീണ്ടും .

അരവിന്ദൻ പണിക്കശ്ശേരി* മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ നാൽപ്പത്തേഴാമത് ചരമ വാർഷികദിനമാണ് ഇന്ന്. ഇടശ്ശേരിയില്ലാത്ത നാലര പതിറ്റാണ്ട് കടന്ന് പോയിരിക്കുന്നു. കാർഷകാവബോധം കത്തിനിന്ന കേരളീയ മനസ്സുകൾ ഉപഭോഗ സംസ്കൃതിക്ക് അടിപ്പെടുന്നതും കേരളം ഒരു സമ്പൂർണ്ണ ലൗകീക സമൂഹമാവാൻ വെമ്പുന്നതുമാണ് ഈ കാലയളവിൽ…

നിഴലിൽ

മാധവ് കെ വാസുദേവ്* നിഴലിൽതിരയൊടുങ്ങി കടൽ കിടന്നുഹിമമുണങ്ങി മല കറുത്തുഉയിരു കാക്കണ പുഴകളെല്ലാം മെലിഞ്ഞുണങ്ങി വരണ്ടുപോയി.അതിരു കാക്കണ മലകളെല്ലാം ഉരുൾപ്പൊട്ടി ഇടിഞ്ഞുപോയി.കാളകൂട വിഷങ്ങളെല്ലാം മനസ്സിലേറ്റി മനുഷ്യനുംചിന്തയിൽ അണുബോംബു തീർത്തുമദിച്ചുതുള്ളും മനസ്സുമായി.ആദ്രചിന്തകൾ അകന്നു പോയി.ഹൃദ്ത്തടങ്ങളിൽ നീർ വരണ്ടു പോയിഇല കൊഴിഞ്ഞു മരങ്ങളിൽ കൂടൊഴിഞ്ഞൂ…

മികച്ച നടന്‍ ജയസൂര്യ.

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. കപ്പേള എന്ന സിനിമയിലൂടെ അന്ന ബെന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി…

ആത്മദുന്ദുഭി.

സുദർശൻ കാർത്തികപറമ്പിൽ* ഇരുൾമൂടി,രാക്ഷസതാണ്ഡവമാടുന്നൊ-രീയുലകിലിത്തിരി വെളിച്ചം പകർന്നിടാൻ ,ഇനിഞാ,നുറങ്ങാതുണർന്നിരുന്നോമലേ-യൊരുകവിതകൂടിക്കുറിക്കട്ടെയാർദ്രമായ്..പകലിരവുകൾ വന്നുപോയതറിയാതെയെൻഹൃദയഘടികാരത്തുടിപ്പിലെഴുമതിതപ്ത-ഭാവനകൾ കോർത്തുഞാനെഴുതുന്നിതൊരുനവ്യ-ഗീതാമൃതം സുകൃതമന്ത്രാക്ഷരങ്ങളാൽഇവിടെ ഞാനാരു,നീയാരെന്നചോദ്യശര-മേതേതുമില്ലാതെയാദർശധീരനാ,യദ്വൈതചിത്തനാ-യാഗോളചിന്താശതങ്ങൾപുലർത്തി,യു-ജ്ജീവന കേളികളാടും മനുഷ്യന്റെദൈന്യനിശ്വാസങ്ങൾ കണ്ടുകണ്ണീർതൂകി-യൊരുമാത്രവീണ്ടുമൊരുമാത്രഞാൻ പാടട്ടെ –യെല്ലാം മറന്നാത്മതന്തിയിൽ വിരൽതൊട്ടു,നല്ലൊരുനാളെയ്ക്കുവേണ്ടി സുസ്‌നിഗ്‌ദ്ധമായ്.ഹേ,ജഗദംബ,നിൻമുന്നിൽ ശിരസ്സുനമിച്ചു,നിരാലംബചിത്തനായ്,നിസ്തുലഭാവനായ്നിർമ്മമത്വംപൂണ്ടു,സത്യവും ധർമ്മവും നീതിയു-മൊന്നുപോലാരിലും പുലരുവാൻ,താമസഭാവങ്ങളുള്ളിൽനിന്നകലുവാൻ,ശതകോടിയർച്ചനാമന്ത്രങ്ങളുരുവിട്ടു,തിരു-രൂപമുള്ളിൽപ്രതിഷ്ഠിച്ചുനിൽപ്പുഞാ-നൊരുകെടാദീപംകണക്കെത്തെളിഞ്ഞുകത്തി,സ്മൃതിസാന്ത്വനഭാവസൗന്ദര്യമാർന്നങ്ങനെ.വേദാന്തികൾ,ധർമ്മമീമാംസകർ,കർമ്മപാതകൾ സംശുദ്ധമാക്കിമാറ്റേണ്ടുവോർഇപ്രപഞ്ചത്തിന്റെ നാടിയിടിപ്പുകൾനിത്യവും കാതോർത്തുകേൾക്കേണ്ടുവോർവൃഥാ-യെന്തിനിന്നൂതിക്കെടുത്തുന്നുസംസ്കൃതി?പ്രാണന്റെവേദനയൊരിറ്റു മറിയാത്തവർ-ക്കാവുമോ,വാഴ് വിൻ സമസ്യരചിക്കുവാൻആഴിയുമൂഴിയുമാകാശവുംകട-ന്നാരമ്യഭാവസൗരഭ്യം പൊഴിക്കുവാൻ?ഒന്നല്ലി,നമ്മളൊരേവായുശ്വസിച്ചു,വിണ്ണിലെ സൂര്യാംശുധാരനുകരുവോർ.അറിയുന്നുഞാൻ,സ്വാർഥ…

ഒരു നല്ല വ്യക്തി

ജോർജ് കക്കാട്ട്* നിങ്ങൾ ഒരു നല്ല വ്യക്തിയാണ്,നിങ്ങൾ ‘ലൈക്ക്’ ക്ലിക്ക് ചെയ്തുഅല്ലെങ്കിൽ മുഖംതിരിക്കുന്നുഈ പോസ്റ്റിൽ,എവിടെയാണ് ദുഃഖം നിങ്ങളെ നോക്കുന്നത്നിങ്ങൾക്ക് അതിൽ കൂടുതൽ ചെയ്യാൻ കഴിയില്ലഎന്നാൽ നിങ്ങൾഅത് ഷെയർ ചെയ്ത് മറ്റൊന്നിലേക്ക് .നിങ്ങളുടെ വാലറ്റ് പുറത്തെടുത്തു,ഷോപ്പിംഗ് സ്ട്രീറ്റിൽ,എവിടെയാണ് ദുഃഖം നിങ്ങളെ നോക്കുന്നത്.നിങ്ങൾ പണമടച്ചു,…

എന്റെ ഗ്രാമം

ഓ കെ ശൈലജ ടീച്ചർ* ഗ്രാമത്തിന്റെ മനോഹാരിതയും, നൈർമ്മല്യവും ഒന്ന് വേറെ തന്നെയാണ്‌. പച്ചപട്ടുടയാടയണിഞ്ഞ വയലേലകളും, കളകളം പാടിയൊഴുകും പുഴയും, കേരങ്ങളും, പറങ്കിമാവും തിങ്ങി നിറഞ്ഞു തലയെടുത്തു പിടിച്ചു നിൽക്കുന്ന കുന്നുകളും, കൊച്ചു കൊച്ചു തോടുകളും, കുളങ്ങളും, മണ്ണിന്റെ മണമുള്ള നിഷ്കളങ്കരായ…

അക്ഷരമാല

രചന ~ഗീത മന്ദസ്മിത… (‘അ’ മുതൽ ‘അം’ വരെ നുറുങ്ങു കവിതകൾ ) അമ്മ :-അമ്മയെ അറിയാനൊരു അമ്മയാകണമെന്നില്ലഅമ്മിഞ്ഞപ്പാൽ നുകരും കുഞ്ഞായിരുന്നാൽ മതിഅമ്മതൻ സ്നേഹം നമുക്കളക്കാനാവതില്ലഅമ്മയെ സ്നേഹിച്ചീടാം അളന്നു തൂക്കീടാതെആരവം :-ആരവമൊഴിഞ്ഞ വീഥികൾആരവമൊഴിഞ്ഞ മൈതാനങ്ങൾആരവമറിയാത്ത കുരുന്നുകൾആരവങ്ങളില്ലാത്ത നാളുകൾഇഷ്ടം :-ഇഷ്ടമായിരുന്നെന്നുമാ ബാല്യകാലംഇഷ്ടമെല്ലാം നേടിയയൊരാ…