പൊട്ടിച്ചക്കി.

രചന: – ഉണ്ണി അഷ്ടമിച്ചിറ * പണ്ട് തറവാട്ടിൽ താമസിച്ചിരുന്ന കാലത്താണ്. ഇതുപോലെ മഴപെയ്തൊഴിഞ്ഞ സമയമായിരുന്നു. വരാന്തയിൽ ദൂരെ ഇരുട്ടിനെ നോക്കി ചാരുകസേരയിൽ ചാരികിടക്കുകയായിരുന്നു അച്ഛൻ. അടുത്തുചെന്ന് ചേർന്ന്നിന്നു. അച്ഛൻ എൻ്റെ മുതുകത്ത് തലോടി.“മോളെന്താ ഇതുവരെ ഉറങ്ങാത്തെ “.“അപ്പോ…. അച്ഛനെന്താ ഉറങ്ങാത്തെ”.മറുചോദ്യത്തിന്…

അവതാരങ്ങൾ

രാജശേഖരൻ ഗോപാലകൃഷ്ണൻ* നല്ലവരാക്കുവാനെത്രയോ പേർ വന്നുനമ്മോടരുൾചെയ്തെത്രയോ കാര്യം.നന്മ നിറഞ്ഞവരായ് നമ്മെ കാണുവാൻദൈവാവതാരങ്ങൾ വന്നു മണ്ണിൽ! എന്നിട്ടുമിനിയും നന്നായതില്ല നാംഎന്താണു ഹേതുവെന്നാർക്കറിയാം?അത്യന്തദുർബലമർത്ത്യമനസ്സുമാ-യെന്തിനു ദൈവമവതരിച്ചു! സ്രഷ്ടാവിനില്ലാത്ത വൈശിഷ്ട്യമെങ്ങനെസൃഷ്ടികൾക്കുണ്ടാവും ദൈവങ്ങളേ? നീ തന്നെ കാര്യം, കാരണവും സർവ്വത്രനീചപൂതമായെല്ലാം ഗ്രസിച്ചു! നീ മാത്രമുത്തരവാദി മനുഷ്യൻ്റെനിർമ്മലചിത്തം കറുപ്പിച്ചു നീ!…

ഓട്ടടയുംകോവിഡുംകുറേ നല്ലമനുഷ്യരും

സന്ധ്യാ സന്നിധി* നിര്‍ത്താതെ പെയ്യുന്ന മഴയിരമ്പങ്ങള്‍ക്കിടയില്‍ അതിരാവിലെ കോളിംഗ് ബെല്‍ തുടരെ ശബ്ദിക്കുന്നത് കേട്ടാണ്പതിവിലും നേരത്തെ എഴുനേറ്റത്.മഴ ഒരു വീക്ക്നെസ്സ് ആണെങ്കിലും മൂടിപ്പുതച്ചുറങ്ങിയ മൂടില്‍ നിന്ന് എഴുനേറ്റതിന്‍റെ നിരാശയുണ്ടായിരുന്നു. അതിരാവിലെ ഈ പെരുമഴയത്ത് ആരാവുംഎന്നാലോചിച്ചാണ് കതക് തുറക്കാതെ ജനല് വഴി തലപുറത്തേക്കിട്ട്…

പ്രണയികൾക്ക് രാപ്പാർക്കാൻനിലാചെമ്പകംപൂത്ത രാപ്പാടങ്ങൾ.

അശോകൻ പുത്തൂർ ❤ തീപോലെപൊള്ളുന്നു നിന്നെ.എന്നെ അരച്ചിടട്ടെനിന്റെ നെറ്റിയിൽഇങ്ങനെകണ്ടോണ്ടിരിക്കുമ്പോൾഎന്റെ നെറ്റിയിലെ വിയർപ്പിൽനിന്റെ ഉടൽപ്പൂക്കുംചെരിവുകൾപ്രതിബിംബിക്കുന്നു ❤മൗനംവന്നു തുടുക്കുമ്പോൾനിന്റെ നാണത്തിന്സൂര്യന്റെമോറ് കണ്ണാടി.ചിരിക്കുമ്പോൾനിലാചെമ്പകംപ്പൂത്ത രാപ്പാടങ്ങൾനിന്നുടലിൽപ്രണയലിപികൾ പച്ചകുത്തുന്നുനീ മൊഴിയുമ്പോൾഹൃദയത്തിൽചുണ്ടുകളുടെ പിയാനോ❤കിനാക്കാണുംന്നേരംപാദംതൊട്ട് ശിരസോളംകാമനകളുടെ മഴവിൽക്കാവടിമിഴിവില്ലു കുലക്കുമ്പോൾഉടൽത്താളങ്ങളുടെ ധുംന്ദുഭി…..,….ഉറങ്ങിക്കോളൂഎന്നെ നനച്ചിടുന്നുനിന്റെ പ്രാണനിൽ❤

കാതോലിക്കാ ബാവയായി സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവക്ക് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ആശംസാപ്രവാഹം.

ഫാ ജോൺസൺ പാപ്പച്ചൻ* മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കായായും മലങ്കര മെത്രാപ്പോലീത്തയായും സ്ഥാനാരോഹണം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ നിന്നുമുള്ള മലങ്കര അസോസിയേഷൻ അംഗങ്ങളായ വൈദീകരുടെയും…

ആരുടെ കാശ്മേര൦?

വൃന്ദ മേനോൻ 🌺 ആരുടെ കാശ്മേരമിതു കണ്ണീരിലച്ചാ൪ത്തുകളിൽ രക്തം ചിന്തിയ കാശ്മേര൦.തുഷാരമുതിരു൦ കരളുറയു൦ കാശ്മേര൦.കനകാഭിലാഷങ്ങളിൽ കത്തു൦ കദനങ്ങൾ,ചുടുനെടുവീ൪പ്പുകളിൽ തന്റെ വേരുകൾ മുറിഞ്ഞ വിലാപങ്ങൾ.മാതൃഭൂ വിട്ടോടു൦ മനുജന്റെ മനസിലെ മഞ്ഞുറവകൾ വറ്റിയ കാശ്മേര൦.ആയിരം മുറിപ്പാടുകളിൽ, ഒലിക്കുന്ന ചോരയിൽ ഒരമ്മ നില്പൂ, ഭാരതാ൦ബ നില്പൂ.വിഭജനമന്ത്രങ്ങളാൽ…

അക്ഷര പൂജ

താജുദ്ധീൻ ഒ താജുദ്ദീൻ* പൂജാപുഷ്പങ്ങൾ കൺചിമ്മവേഅക്ഷര ദേവി നാവിൽ കുറിച്ചാക്ഷരങ്ങൾനോവിൻ്റെ പുഞ്ചിരിയിൽ പൊതിഞ്ഞ കണ്ണീരിൽ കുതിർന്ന അമ്മയെ നാവിൽ കുറിച്ചതിൽ പിന്നെ ഞാൻ അമ്മയെ കണ്ടില്ല .ഭൂ മാതാവിനെ അമ്മയെന്ന് ഞാൻ വിളിച്ചതിനു ശേഷം ആകെയുള്ള ഭൂമിയും ബേങ്കുകാർ സീൽ ചെയ്തു…

‘ തെളിമാനം മോഹിക്കുന്ന പക്ഷികൾ’

മോഹൻദാസ് എവർഷൈൻ* മഴ തോരാത പെയ്തുകൊണ്ടിരുന്നപ്പോൾഅയാൾ വല്ലാതെ അസ്വസ്ഥനായി. എത്രയും വേഗം എത്തുവാൻ വേണ്ടിയാണ് മകന്റെ ബൈക്കെടുത്തു പുറപ്പെട്ടത്.ട്രെയിൻ വന്ന് പോയിക്കാണും, തന്നെകാണാതെ അവൾ ഒത്തിരി പരിഭ്രമിക്കുന്നുണ്ടാകും. സ്വതവേ അവൾക്ക് ഭയം കൂടുതലാണ്.ഇതിപ്പോൾ വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല.അതെങ്ങനെ എടുക്കാനാണ് ബാഗിന്റെ ഏതോ…

വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിക്കുന്ന എല്ലാകുരുന്നുകൾക്കും ആശംസകൾ.

ഷൈല കുമാരി* അറിവ് നിറവാണ്,അറിവ് പൊരുളാണ്അറിവൊരഴകാണെന്നറിയണം.അറിവുനേടുവാന-ണയുമീ ധന്യനിമിഷം,നാവിൽ വിദ്യാദേവതകുടിയിരിക്കട്ടേയനവരതം.നന്മ പറയുവാൻ,നാവിനാവണം,നോവ്കാണുവാൻകണ്ണിനാവണം.അഗ്നിയായി ജ്വലിക്കണംഗുരു കാതിലോതുമീ മന്ത്രണം,ഒാങ്കാരമായി നിറയണംമനം ശുദ്ധമായിത്തീരണം.അക്ഷരം നാവിലുണരണംനിങ്ങളാർദ്രമാനസരാവണംഇരുൾനിറയുമീ രംഗഭൂമിയിൽതിരിനാളമായിത്തിളങ്ങണം.

ഒക്ടോബര്‍ 15, ലോകവിദ്യാര്‍ത്ഥിദിനം!

കുറുങ്ങാട്ടു വിജയൻ* ഡോ. എ പി ജെ അബ്ദുള്‍കലാമിന്‍റെ ജന്മദിനം! കാലത്തിനു മായ്ക്കാന്‍ കഴിയാത്ത വാക്കും വെളിച്ചവുമായ കലാം …. !!ചിന്തകൊണ്ടും ജീവിതംകൊണ്ടും ഇന്ത്യയെ പ്രചോദിപ്പിച്ച മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാം!!ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസ്സൈല്‍ മാന്‍!അമരത്വം ലഭിക്കേണ്ട…