ലിൻഡൻ മെമ്മറി

ജോർജ് കക്കാട്ട്* വലിയ ലിൻഡൻ മരത്തിന്റെ തണലിൽ,അവിടെ മരത്തിനടിയിലെ ബെഞ്ചിൽ,ഞങ്ങൾ ഒരുമിച്ചിരുന്നു ; നേരിയ കാറ്റ്മൃദുവായി സുഗന്ധം കലർത്തിഒരു വേനൽക്കാല ദിന സ്വപ്നം പൂക്കുന്നു.ഇവിടെയും സ്നേഹം ഞങ്ങളെ ലാളിച്ചു,ഹൃദയം ഇപ്പോഴും വളരുന്നു.ഞങ്ങൾ ചെറുപ്പമായിരുന്നു, സന്തുഷ്ടരായിരുന്നു;റോസാപ്പൂക്കൾതിളങ്ങണം, നഷ്ടപ്പെടരുത്മുള്ളു കെട്ടുകളിൽ പടർന്ന് .യുവത്വത്തിന്റെ സ്നേഹംലിൻഡൻ…

ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ ഒരു സഭയായി പോകണമെന്ന നിര്‍ദേശം അംഗീകരിക്കില്ല

ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ ഒരു സഭയായി മുന്നോട്ടു പോകണമെന്ന നിര്‍ദേശം അംഗീകരിക്കില്ലെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്ത പറഞ്ഞു. യാക്കോബായ വിഭാഗത്തിന്റെ മാനേജിംഗ് കമ്മിറ്റി യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മെത്രാപ്പൊലീത്ത ഇക്കാര്യം അറിയിച്ചത്. യാക്കോബായ വിഭാഗം പ്രത്യേക സഭയായി…

നിനക്കുവേണ്ടി

സുദർശൻ കാർത്തികപ്പറമ്പിൽ* ഒരു പാട്ടുപാടാം നിനക്കുവേണ്ടിമറുപാട്ടുനീ മൂളിയില്ലെങ്കിലുംഒരു നോട്ടമൊന്നതേ,യോമലാളേ,പരിഭവമെന്നിൽ നിന്നൊട്ടുനീങ്ങാൻഒരുനാളെനിക്കെൻ ചിറകുനീർത്താൻ,ഒരുപാടുസ്വപ്നങ്ങൾ നീപകർന്നു!ചിരകാല മോഹശതങ്ങളാലെൻ,കരളിൽ കവിതയായ് നീയുണർന്നു!ഹൃദയത്തിലാകെക്കുളിർ ചുരത്തി,മൃതിയിൽനിന്നെൻ കൈപിടിച്ചുയർത്തി!നിറപുഞ്ചിരിക്കതിർ മാലചാർത്തി,അറിയാത്തൊരേതോതലത്തിലേറ്റി!പ്രണയപരാഗങ്ങൾ തൂകിയാത്മ-പ്രഭയായ്തിളങ്ങി നീയെന്റെയുള്ളിൽതിരുമിഴിതന്നിൽ പ്രതിസ്ഫുരിക്കുംപ്രതിബിംബമായ് ഞാൻ പുലർന്നുനിന്നിൽ!അരിയപ്രതീക്ഷകളെത്ര നെയ്തു,നിരുപമ ഭാവനാലോലരായ്‌നാംഇരുമെയ്യുമൊന്നെന്ന തോന്നലോടെ;ഒരുവേള നമ്മൾ നടന്നതോർപ്പൂകലയും കവിതയുമായിപാരംസുലളിതസ്വപ്നങ്ങൾ കണ്ടതോർപ്പൂ!അഴൽമുറ്റി നിൽക്കുന്നൊരെന്റെയുള്ളം,തഴുകിയൊരിറ്റു കുളിർമയേകാൻ,അഴകിന്നഴകേ,യൊരുനിമിഷം;അരികേവരിക…

മൂവാറ്റുപുഴയിലെ കാവൽക്കാരൻ

സുനു വിജയൻ* രണ്ട് ആഴ്ച മുൻപ്‌ ആണ് എന്റെ സ്നേഹിതൻ ഗോപൻ മസ്‌കറ്റിൽ നിന്നും ചേരാനല്ലൂർ അവന്റെ വീട്ടിൽ എത്തിയത്. പ്രവാസ ജീവിതത്തിന്റെ വിശേഷങ്ങൾ ആഴ്ചയിൽ രണ്ടുതവണ മുടങ്ങാതെ എന്നെ വിളിച്ചു അറിയിക്കുന്ന എന്റെ അടുത്ത സ്നേഹിതനാണ് ഗോപൻ. ഇന്നലെ രാത്രി…

അമ്മ

രാജശേഖരൻ* ഷട്ടറെല്ലാം തുറന്നെത്രകാലംകാലും നീട്ടിയിരുന്നാലും,വറ്റിപ്പോകാത്ത ക്ഷീരധാര..അടച്ച ഷട്ടറിനടിയിലൂടെയുംനുഴഞ്ഞു പുറത്തു വന്ന്സ്നേഹത്തിൻ്റെ ഈർപ്പം പടർത്തുന്ന അണക്കെട്ട്.തേൻക്കൂടെല്ലാം പൊട്ടിയൊഴുകിയചുംബനമഴ പെയ്യുന്ന മാനത്തിൻ്റെ ചുണ്ടുകൾ.കണ്ണുകളിൽ മിന്നുന്ന ബൾബിൻ്റെ തിളക്കം,കൈവിരലിലൂടെ ആപാദചൂഢമോരോശരീരാവയവങ്ങളേയും തഴുകിയൊഴുകുന്നഇളംചൂടുള്ള വാത്സല്യത്തിൻ്റെവൈദ്യുതിപ്രവാഹം.ഉദരത്തിനുള്ളിലും, ഉലകത്തിലുംകണ്ണിലെണ്ണ ഒഴിച്ചിരിക്കുന്നസംരക്ഷണകവചം.‘പൊന്നായമുത്തി’നായി ഏതു ദൈവത്തിനുംഅർപ്പിക്കാനെപ്പോഴും സന്നദ്ധയായ ‘ആത്മബലിമൃഗം’.നാഭീനാളിബന്ധം കാക്കുന്ന ഒരുഅണക്കെട്ട്.അണക്കെട്ടല്ല..അമ്മക്കെട്ട്!

*കരുണ ചെയ്‌വാൻ എന്തു താമസം…..*

തീർത്തും അപ്രതീക്ഷിത സാഹചര്യങ്ങളിൽ അപകടത്തിൽ പെട്ടു അനങ്ങാൻ വയ്യാതെ മരണത്തെ മുഖാമുഖം കാണുന്ന നിസ്സഹായതയുടെ നിമിഷങ്ങളിൽ ദൈവദൂതരെപ്പോലെ പ്രത്യക്ഷപ്പെടുന്ന നന്മ വറ്റാത്ത ചില മുഖങ്ങൾ … ഒന്നും പ്രതീക്ഷിക്കാതെ മറ്റെല്ലാം മാറ്റി വച്ച് മുന്നിട്ടിറങ്ങുന്ന ഈ രക്ഷകരുടെ സ്ഥാനം അപകടത്തിൽ രക്ഷപ്പെട്ടവരുടെ…

അന്യം നിന്നു പോയ കത്ത്

ഷൈല കുമാരി* ഓർമയിലൊരു കാലംകത്തെഴുതിയ കാലംകത്തെഴുതാനായി പുത്തൻവാക്കു നോക്കിയ കാലം.പ്രിയമുള്ള വാക്കുകൾകോരി നിറച്ചന്ന്പ്രേമലേഖനം ചമച്ചകാമുകരുടെ കാലം.ഇഷ്ടമുള്ള പെണ്ണിനായികത്തതൊന്നെഴുതിബുക്കിലതങ്ങൊളിപ്പിച്ചുനടന്ന നല്ല കാലംകാമുകന് മറുപടിയെഴുതിപെട്ടീലിട്ട്പോസ്റ്റുമാനെ നോക്കിനിന്ന്കാൽ കഴച്ച കാലംകത്ത് വീട്ടിൽ കണ്ടെടുക്കെമുട്ടിടിച്ച് കണ്ണിൽകള്ളക്കണ്ണീര് വീഴ്ത്തികരഞ്ഞിരുന്ന കാലം.അത് കത്തുകളുടെ കാലം.

ഓർമ്മകൾ തോൽപിച്ചപ്പോൾ

ജോളി ഷാജി ✍️ പൊട്ടിപ്പൊളിഞ്ഞ വീടിന്റെ ഉമ്മറത്തേക്ക് കയറിയപ്പോൾ എവിടെനിന്നോ അച്ഛന്റെ വിയർപ്പിന്റെ മണം ഒഴുകിയെത്തി… ഉമ്മറകോണിലെ നിറം മങ്ങിമുഷിഞ്ഞ അച്ഛന്റെ ചാരു കസേര കാലൊന്ന് ഒടിഞ്ഞതിനാൽ മൺഭിത്തിയിൽ ചാരി വെച്ചിരിക്കുന്നു…ഉഷ്ണത്തെ ആട്ടിയോടിക്കാൻ അച്ഛന് അമ്മയുണ്ടാക്കി കൊടുത്ത പാള വിശറി ഉണങ്ങി…

കത്തും കുത്തും

ഓ ഹരിശങ്കരനശോകൻ* കുഞ്ഞ് വീട്ടിൽ വന്ന്നിക്കറൂരിയപ്പൊൾഇളംതുടകൾക്ക് കുറുകെകരിനീലപ്പാടുകൾഎന്താ കുഞ്ഞേഎന്ന് ചോദിച്ചപ്പൊൾമിസ് തല്ലി എന്ന് പറഞ്ഞുഏത് മിസാ കുഞ്ഞേ തല്ലിയെഎന്ന് ചോദിച്ചപ്പൊൾസോഷ്യൽ മിസ് എന്ന് പറഞ്ഞുസോഷ്യൽ മിസെന്തിനാ കുഞ്ഞേ തല്ലിയെഎന്ന് ചോദിച്ചപ്പൊൾപുതിയ ഹാജർ ബുക്കിൽപേര് കാണാത്ത കൊണ്ടാന്ന് പറഞ്ഞുപഴയ ബുക്കെവിടെ പോയ്എന്ന് ചോദിച്ചപ്പൊൾഅത്…

സൗദിയിലേക്ക് പുറപ്പെട്ട ബസിന്‌ തീപിടിച്ചു.

ദുബൈയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ബസിന്‌ തീപിടിച്ചു. ദുബൈയിൽ നിന്ന് നിറയെ യാത്രക്കാരുമായി യാത്ര തിരിച്ച ബസ്​ ദമ്മാമിന് 300 കിലോമീറ്ററകലെ വെച്ചാണ് തീ പിടിച്ചു പൂർണമായും കത്തി നശിച്ചത്. അപകടത്തിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 27 പേർ മലയാളികളും…