അഗ്നിനൃത്തം.

കവിത : ഷാജു. കെ. കടമേരി* ഞെട്ടിയടർന്ന് വീണമഴത്തുള്ളികളിൽനോക്കി നോക്കിയിരിക്കുമ്പോൾപൊട്ടിയടർന്നൊരു വാർത്തമഴച്ചാർത്തിനെ കീറിമുറിച്ച്ഇടിമുഴക്കമായ്ന്യൂസ്‌ ചാനലിൽ നിന്നുംതലയിട്ടടിച്ച്പുറത്തേക്ക് ചാടിയിറങ്ങി.താലിച്ചരട് അറുത്തെടുത്തചില തലതെറിച്ച മാതൃത്വങ്ങൾനമ്മൾക്കിടയിൽവലിച്ചെറിയുന്ന ഞെട്ടലുകൾ.കഴുത്ത് ഞെരിക്കപ്പെട്ടകുഞ്ഞ് രോദനങ്ങൾപാപക്കറകളിൽപെയ്ത് പുളയുന്നതീമഴകുളമ്പടികളിൽ ചവിട്ടികാലചക്രചുവരിൽഅഗ്നിനൃത്തം ചവിട്ടുന്നു.പാറയിടുക്കുകളുംകിണറുകളുംനെഞ്ച്പൊട്ടി എഴുതിവച്ചകണ്ണീർനൊമ്പരങ്ങൾ.കഴുകി തുടച്ചിട്ടും പോകാത്തചോരക്കറകൾക്ക്മുകളിലൂടെ പറന്ന്അശാന്തിയുടെഭ്രമണപഥങ്ങളിൽ വട്ടം ചുഴറ്റിനമുക്ക് നേരെതീക്കണ്ണുകളെറിയുന്നു.ഓരോ ചുവട്…

ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിനു ചിക്കാഗോ ചാപ്റ്ററിന്റെ സ്വാഗതം.

പ്രസന്നൻ പിള്ള ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഒൻപതാമത് അന്താരാഷ്ട്ര കോൺഫറൻസ് ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥേയത്വത്തിൽ നവംബർ 11 മുതൽ 14 വരെ റെനൈസ്സൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്സ്‌ ഹോട്ടലിൽ അരങ്ങേറും. വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ…

ഹിബാക്കുഷ.

സുനു വിജയൻ* ഹിരോഷിമാ ദിനത്തെ ഓർത്ത്‌ കുറിച്ച കവിത . നേരം വെളുക്കുവാൻ നേരമുണ്ടിനിയേറെനേർത്തമൂടൽമഞ്ഞുനെഞ്ചിൽ തണുപ്പിന്റെ സുഖദമാമലകൾപടർത്തവേ സ്വപ്നത്തിൻമധുരം നുണഞ്ഞാ ഹിരോഷിമ ഉറങ്ങവേ.ഹുങ്കാര ശബ്ദം മുഴങ്ങി വാനിൽ നേർത്ത ചെന്തീപ്പൊരി മിന്നി നഗരം നടുങ്ങിയോചിമ്മിത്തുറന്നു മിഴികൾ ഹിരോഷിമസംഹാര താണ്ഡവം കണ്ടവൾ ഞെട്ടവേനഗരം…

ഹരിതസങ്കീർത്തനം….!!!

രഘുനാഥൻ കണ്ടോത്* വരികരികിലെൻ പ്രിയേ!വരദേ !വരപ്രസാദമേ!ഇരിക്കാമൊരുമാത്രയീ‐നിലാമഴയിലമ്പിളിച്ചന്തം നുകരാം!ഇരുളിലിപ്പഞ്ചാരത്തരിമണൽ‐ത്തീരങ്ങളിൽ കൂടൊരുക്കാംനവയുവമിഥുനങ്ങളെന്നപോൽ!തീക്കനൽപ്പകലുകൾക്കിടയി‐ലത്യപൂർവ്വമീ ഹൃദ്യരജനികൾ!പ്രണയതരുക്കളിൽപഴുത്തുപോയെത്ര പച്ചപ്പുകൾ!പതനമാസന്നം പ്രിയതേപെയ്തൊഴിഞ്ഞൊരാകാശ‐ക്കുടക്കീഴിലെകൊയ്തൊഴിഞ്ഞ പാടങ്ങളായി നാംഇരുകൈവഴികൾ കരംഗ്രഹിച്ചൊരുമെയ്യായ് നീന്തി സംസാരസാഗരം!ഹരിതകേദാരങ്ങൾക്കുയർന്നുസ്മൃതികുടീരങ്ങൾരമ്യഹർമ്മ്യങ്ങളംബരചുംബികൾ!നഞ്ചപുഞ്ചകൾക്കന്ത്യവിധിനാടുനീങ്ങിയൊരു ജൈവമണ്ഡലം!തട്ടിയുണർത്തുക കല്ലറകൾതൻകെട്ടുതകർക്കുകമൃതസഞ്ജീവിനിയാവുക വേഗംഗതരവരാഗതരായീടട്ടെ!കേരതരുക്കൾ തരുണീമണികൾകാവടിയാടും നദിയോരങ്ങൾഇണയരയന്നപ്പിടകൾ നിരന്നുപ്രണയച്ചാട്ടുളിയെറിയും നേരംതെങ്ങുംചാരിയ പുഞ്ചിരിമുത്തിൻഹൃദയസരസ്സിൽ വള്ളംതുഴയുംവഞ്ചിപ്പാട്ടിനു താളംചേർക്കുംനെഞ്ചും കാറ്റും കായൽത്തിരയുംഞാറിൻമേനി വരിഞ്ഞുമുറുക്കിപുഷ്പിണിയായൊരു കാക്കച്ചെടിയുംകാറ്റിൻപ്രണയം പുൽകും…

പാടുംഞാൻ (വൃ: മഞ്ജരി).

സുദർശൻ കാർത്തികപ്പറമ്പിൽ* എത്രകാലങ്ങളായ് പാടുന്നുഞാനാത്മ-ചിത്രങ്ങൾ കോർത്തൊരീകാവ്യസൂക്തം!മിത്രങ്ങളൊത്തിരിയുണ്ടെങ്കിലുമായ-തത്രശ്രവിക്കുന്നോരിത്തിരിപ്പേർ!എന്തതിൻ കാരണമെന്നതൊന്നോർക്കവേ;ചിന്തയിൽ വന്നതിന്നുത്തരങ്ങൾ!ഇല്ല,മൊഴിയുന്നതില്ലതെൻ കൂട്ടരേ,ചൊല്ലലിലൊട്ടു വൈരുദ്ധ്യമുണ്ടാംഎങ്കിലും ചൊല്ലാതെചൊല്ലുന്നു ജീവിത-മങ്കലാപ്പിൽപെട്ടുഴന്നിടുമ്പോൾ!കാരസ്കരത്തിൻഗുണമൊന്നറിയുവാൻ,കാരസ്‌കരത്തെരുചിച്ചിടേണ്ടേ?നാവിൽ നുരച്ചീടുമക്ഷരസ്രോതസ്സിൻനോവിലുണ്ടെൻ ജീവജൽപ്പനങ്ങൾകേവലമിപ്രപഞ്ചത്തിൻ ശ്രുതിതാള,ഭാവനയ്ക്കപ്പുറമാണതോർപ്പൂ.ഒരോവരിയിലുമീലോകജീവിത-സാരങ്ങളല്ലീഞാൻ കോർത്തീടുന്നു!നേരേമിഴിതുറന്നാരൊന്നുകാണുവാൻനേരിലിക്കാവ്യത്തിൻ വ്യാപ്തി പാരം!ചുമ്മാതതൊന്നുരുചിച്ചുനോക്കീടുകി-ലമ്മിഞ്ഞപ്പാലിൻ മധുരമുണ്ടാംനിർമ്മമ ചിത്തത്തിൽ നിന്നുമൂറീടുന്നോ-രുണ്മയതിൽ നിറഞ്ഞങ്ങുകാണാംകാലത്തിൻ കയ്പ്പും മധുരവുമിന്നതിൻമേലങ്കിയായണിയിപ്പൂ,നേരിൽചേലൊത്തൊരായിരം സ്വപ്നങ്ങളാൽ നിജ,കോലംവരക്കുന്നു,നിത്യവും ഞാൻ!എന്തിനുവേണ്ടിയീയാത്രയെന്നങ്ങനെ,ചിന്തപൂണ്ടങ്ങിരിക്കുന്നനേരം,ദൂരെനിന്നെങ്ങോമുഴങ്ങിയെൻകർണ്ണത്തിൽചാരുതയോലുമൊരശരീരി!‘എല്ലാം മകനേ,യീജീവിതചക്രത്തിൻവല്ലഭമാർന്നൊരുജാലവിദ്യ’!‘ചില്ലുകൊട്ടാരത്തിലേറിവസിക്കുവോ-രല്ല,യെന്തുണ്ടുനിനച്ചിടുന്നു’!ഏവമന്നാമൊഴികേട്ടനേരം മുതൽആവിലമെല്ലാം മറന്നുദാരം,ജീവിതമാകുമീ,തോണിതുഴഞ്ഞുസദ്-ഭാവനാകാവ്യങ്ങൾ ഞാൻരചിപ്പൂ!സർവ…

ആത്മാന്തരങ്ങൾ.

കവിത : ജനാർദ്ദനൻ കേളത്ത്* തോരാത്ത മഴയിൽവെയിലോർത്ത്,പൊരിയുന്ന വെയിലിൽമഴയോർത്ത്,ഋതുഭേദങ്ങളുടെഇടനാഴികളിലൂടെവസന്തവും ശിശിരവുംകടന്നു പോയതറിയാത്തഗതകാല വ്യാകുലതകൾ!കാലത്തിൻ്റെകാമനീയകതകൾനുണയാതെ,കാതങ്ങളുടെ ഹ്രസ്വതയിൽകോതി ഒതുക്കിയതടമാറ്റങ്ങളുടെവ്യാജഭൂമികകളിൽഓർമ്മപ്പൂക്കളുടെആത്മാലാപങ്ങൾ!മറവിയുടെ മരുഭൂമിയിൽസ്മൃതിപ്പച്ചകൾതേടിയലയുന്ന വർത്തമാനമൂകതകൾക്ക്പോക്കുവെയിലിൻ്റെമ്ളാനത!പൊള്ളലറിയാതെവെന്തടങ്ങുന്നഭൂത വിസ്മയാ-വശിഷ്ടങ്ങൾ,വിസ്മൃതിയുടെനിർച്ചുഴികളിലിട്ട്,അയലത്ത്കാലു കുത്താതെചന്ദ്രനിലേക്ക് പറക്കുന്നശാസ്ത്രാഭിനിവേശം!വിശുദ്ധ പിറവിയെജ്ഞാനസ്നാനത്താൽവിമലീകരിക്കപ്പെടുന്നഅനിർവചനീയ ശുദ്ധിനിരാകരിക്കെ,തെമ്മാടിക്കുഴിയിൽകെട്ടിയൊടുക്കുംആത്മാന്തരങ്ങൾ,നിരസിത സമസ്യാ –പൂരണങ്ങളുടെപുനർജനികൾ!…….മനുഷ്യർ!

ഡോക്ടർ (ചെറുകഥ )

രചന :- ബിനു. ആർ. അയാൾ തന്റെ കറങ്ങുന്നകസേരയിൽ പുറകോട്ടൊന്നു തിരിഞ്ഞിരുന്നു. ഓം എന്നമന്ത്രം മനസ്സിലെക്കൊന്നാവാഹിച്ചു… ശ്വാസം മൂന്നുരു വലിച്ചെടുത്തു ഊതിക്കളഞ്ഞു, തിരിഞ്ഞിരുന്നു.തന്റെ മുമ്പിലിരിക്കുന്ന ആ സഹികെട്ട മനുഷ്യനോടാരാഞ്ഞു… എന്താണ് നിങ്ങളുടെ പ്രശ്നങ്ങൾ…? പറയൂ.അയാൾ മേശപ്പുറത്തിരിക്കുന്ന നെയിം ബോർഡിൽ നോക്കി പിറുപിറുത്തു….…

മാറ്റൊലി.

രചന : ശ്രീകുമാർ എം പി* ഇന്നു പഠിയ്ക്കുവാനെന്തു വേണം ?ഇന്നു പഠിയ്ക്കുവാൻ ഫോണുവേണംഇന്നു കളിയ്ക്കുവാനെന്തു വേണം?ഇന്നു കളിയ്ക്കുവാൻ ഫോണുവേണംനിന്നെ വിളിയ്ക്കുവാനെന്തു വേണം?എന്നെ വിളിയ്ക്കുവാൻ ഫോണുവേണംകണക്കൊന്നു കൂട്ടുവാൻ ഫോണുവേണംവെട്ടമടിയ്ക്കുവാൻ ഫോണുവേണംസന്ദേശമേകുവാൻ ഫോണുവേണംചിത്രമെടുക്കാനും ഫോണുവേണംപണമിടപാടും ഫോണിലൂടെസാധനം വാങ്ങലും ഫോണിലൂടെകാര്യമറിയുവാൻ ഫോണുവേണംകാര്യം തിരയുവാൻ ഫോണുവേണംനേരമറിയുവാൻ…

11 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് നീക്കി യുഎഇ.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്രാ വിലക്ക് നിലനിന്നിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രികർക്ക് ഇളവ് ഏർപ്പെടുത്തി യുഎഇ. രണ്ട് ഡോസ് അംഗീകൃത വാക്‌സിനെടുത്ത താമസ വിസയുള്ളര്‍ക്കാണ് അനുമതി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് തിരിച്ചെത്താൻ അനുമതിയുള്ളത്.…

രക്ഷോപായം.

കവിത : രാജശേഖരൻ ഗോപാലകൃഷ്ണൻ* സുഖദു:ഖജീവിത ചമയങ്ങൾചാർത്തിക്കുമജ്ഞാത വിധികർത്താവേസ്വാഭീഷ്ടമണിയിക്കുമുടയാടപാവം, പാവകൾക്കശ്രു തുടയ്ക്കാനോ?കണ്ണുനീർനൂലേറെ നെയ്തുനീയൊരു –ക്കുവതെന്തേ നരനീ ശോകവസ്ത്രം ?കരുണയില്ലാതേറെ ക്രൂരകൃത്യ-ങ്ങളിലൗത്സുക്യം രമിപ്പതിനാലോ?വെല്ലുവോരാരേയുമണുശക്തിയാൽകൊല്ലപ്പെടുവതുമണുശക്തിയാൽ!കാണാത്തൊരണുവും ഭീമാകാരനുംവീണുപോയാലാ, ദൈന്യതയൊരു പോൽ!ഇല്ലിഹലോകമായാപ്രപഞ്ചത്തി –‘ലുച്ഛനിചത്വസ്ഥിരസ്ഥാന’മാർക്കും.നിമ്നോന്നതകൾ കനിവോടരുളുംതണ്ണീർത്തുള്ളിയിൽ ഭ്രഷ്ടാരും കാണില്ല!ലോകജേതാവായ് നടിച്ചൊരു മർത്ത്യ-ന്നണുവിനോടർത്ഥിപ്പൂ ജീവാഭയം!മായാഗതിയിൽ വിപദി കടക്കാൻമനക്കരുത്തുമാത്രം രക്ഷോപായം.