ഉഭയം
രചന : ബിജു കാരമൂട് ✍ നെഞ്ചുകൂടിനരച്ചുവെന്നിന്നൊരുവെള്ളിരോമംതൊടുന്നു നി൯കൈവിരൽകള്ളസാക്ഷ്യംപകുത്തു ഞാ൯പെണ്ണൊരാളുമ്മവച്ചുകരിച്ചതാണിന്നലെഎന്റെയാണെന്ന്കൂട്ടിപ്പിടിച്ചു നീനൊന്തുനൊന്തുചിരിച്ചാലുമിങ്ങനെനിന്റെയായൊന്നു-മില്ലെന്നവൾ തിരി-ച്ചെണ്ണിയെണ്ണിയെടുക്കുംകണക്കുകൾഎന്റെയുമ്മകൾതീരെത്തണുത്തുപോയെന്നു നി൯കവിൾപ്പൂവിടർന്നീടവേചുംബനങ്ങളെചുംബിച്ചെടുക്കുവാൻചുണ്ടുമാത്രംതരുന്നില്ല മറ്റവൾതേനുറുമ്പുപടയ്ക്കിറങ്ങുന്നപോൽവേറെയായെടോനിൻെറകൈയ്യക്ഷരംവാക്കു വാക്കായെടുക്കാതിരിയ്ക്കുവാ൯പേനതട്ടിച്ചിതറിച്ചതാണവൾപെണ്ണു പെണ്ണെന്നുചൊല്ലിച്ചൊടിപ്പിച്ചു കണ്ണുനീറിച്ചുവക്കുന്നകാണുവാൻഏറെയിഷ്ടംനിനക്കെത്രകാലമായ്ഞാനുമത്രേരസിച്ചെത്രഗൂഢമായ്തീരെബാക്കിയില്ലാനോവു തിന്നു ഞാൻഏറെകാലം ചിരിച്ചപൊയ്പ്പുഞ്ചിരിതീരെ ബാക്കിയില്ലാചുണ്ടുണങ്ങാതെഞാൻ നിനക്കായ്പകർന്നതേൻതുള്ളികൾവേറെയായി ഞാൻകാണുവതൊക്കെയുംനിന്നെയാണെന്നറിയുവതെങ്ങനെ
അന്ന്
രചന : അജിത്ത്- റാന്നി✍ കാരിരുമ്പാണിമുന കരഞ്ഞുകാൽപ്പാദ മിററിച്ച നിണം കരഞ്ഞുകണ്ണീരണിയാക്കരിമ്പാറക്കൂട്ടവുംകർക്കിടകപ്പെയ്ത്തായി നിന്നു . കാലിക്കുട്ടം കരഞ്ഞുറങ്ങികളിത്തോഴനാഥന്റവസ്ഥകണ്ട്കത്താൻ മടിച്ചു ദേവാലയവിള –ക്കപ്പോൾ മിഴിപൂട്ടി, താരകളും . കുഞ്ഞിൻ കരച്ചിൽ മറന്നു പക്ഷികൾകണ്ണാലകമ്പടി സേവകരായ്കാറ്റുമരിച്ചതിന്നാട്ടം നിലച്ചുകടലല മൗനമായ്കരയേത്തഴുകി . കണ്മഷിയപ്പാടെ ചാർത്തി വെണ്മേഘംകാക്കക്കറുപ്പണിഞ്ഞമ്പിളിയുംകാലത്തൊഴുക്കാനുരിക്കിയ…
കണ്ണാടികൾ
രചന : ബീഗം✍ നുണകളുടെകൽഭിത്തികൾതീർത്തവിദ്വേഷത്തിന്റെമാളികകൾബലക്ഷയംസംഭവിച്ചപ്രണയാടിത്തറകൾഅവിശ്വാസത്തിന്റെതുരുമ്പുകമ്പികൾപാരതന്ത്ര്യത്തിന്റെവാതായനങ്ങൾഅപകർഷതയിൽതീർത്ത വാതിലുകൾയാഥാസ്ഥിതികത്വത്തിൽതകർന്നു വീഴുന്നമേൽക്കൂരകൾഅഹങ്കാരത്തിന്റെ കൽത്തൂണുകൾക്രൗര്യത്തിന്റെചവിട്ടുപടികൾനൽക്കാഴ്ചയുടെവൈപരീത്യത്തിൽമട്ടുപ്പാവുകൾപുറം ലോകത്തിന്റെമണമറിയാത്തആഴക്കിണറുകൾസൗഹൃദത്തിന്റെ സപ്തവർണ്ണങ്ങളിൽതിമിരക്കാഴ്ചകൾദൈന്യതയുടെ വിളികളെപൂട്ടുന്നപ്രവേശന കവാടങ്ങൾദുർവാശികളുടെഇരിപ്പിടങ്ങൾജാതി (മത)മരങ്ങളുടെനിബിഡതയിൽസ്നേഹക്കാറ്റിന്റെതിരസ്കരണംഅസൂയയുടെഅന്ധകാരങ്ങൾനീക്കാൻ ഈവീട്ടുകളിലെവിടെവെട്ടങ്ങൾ ?വഴിയരികിൽപൂത്തു നില്ക്കുന്നപ്രണയ വാകകൾഈ വീടുകൾക്കുഅലങ്കാരമാകുന്നതെങ്ങനെ?ഈ വീടുകളല്ലേ പൊടിപ്പും തൊങ്ങലുമില്ലാത്തയാഥാർത്ഥ്യത്തിന്റെകണ്ണാടികൾ
പതിനാലുവയസ്സുകാരിയുടെ ഫോൺ
രചന : അഞ്ചു തങ്കച്ചൻ✍ പതിനാല് വയസ്സുകാരിയായ മകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫോണുമായി, അധികസമയവും വാതിൽ അടച്ചിരിപ്പാണ് .സാധാരണ ദിവസങ്ങളിലേതുപോലുള്ള കളിയോ,ചിരിയോ,സംസാരമോ ഒന്നുമില്ല.കൂടുതൽ സമയവും മൊബൈൽ ഫോണിൽ തന്നെയാണ്.ലോക് ഡൗൺ സമയത്താണ് പഠന ആവശ്യത്തിനായി ഫോൺ വാങ്ങി നൽകിയതാണ്. ഇപ്പോൾ…
വേടൻ്റെ പുലിപ്പല്ല്(കവിത)🟪🟨🟦
രചന : കാക ✍ ചിത്രപ്പതക്കമായ്പുലിപ്പല്ല്മാലയിൽചേർത്തവൻ,ഇരുൾതൊലി നിറമുള്ള വേടൻ !വനദ്രോഹി,മൃഗാനുരാഗനിയമത്തിൻ മുഷ്ടിയിൽജയിലിലുറങ്ങണം!ന്യായാസനത്തിൻ്റെദയാവായ്പ് കാക്കണം!പുലിയെക്കൊല്ലാതെപല്ലെടുക്കില്ലല്ലോ,അപ്പോഴിവനൊരുപുലിക്കൊലപാതകി!വകുപ്പുകൾ കർശനമാകണം,ജയിൽക്കാല ദൂരവും കൂട്ടണം…!വനചരക്കൊമ്പിനാൽവീടലങ്കരിച്ചവൻവരേണ്യ തൊലിനിറആഢ്യത്വപുംഗവൻ!പരാതി വ്യവഹാര പ്രളയങ്ങളില്ലൊട്ടും,പരിഭവക്കെട്ടില്ലനിയമ ദണ്ഡങ്ങളും !സാവകാശമുണ്ടവന –നുവാദപത്രം നേടീടുവാൻ!വിപുലമായ വീടു പരിശോധനക്കായ് ഏമാൻമാർബൂട്ടിട്ടണയില്ല,ജയിലില്ലറസ്റ്റില്ലകേവലക്കടലാസിലെഴുതിയപരാതിമാത്രം!ഒന്നര ദശവർഷം നീണ്ടാലുംപരാതിയുടെ ഫയലുകൾ നീങ്ങില്ലവൻ്റെമേ –ലക്ഷരങ്ങൾ വായിക്കാനാവാതെമഷിമങ്ങി മായുവാൻമൗനാനുവാദവും…
എരിയും സൂര്യനിൽ,
രചന : കെ.ആർ.സുരേന്ദ്രൻ✍ എരിയും സൂര്യനിൽ,”ആൾക്കൂട്ടത്തിൽ തനിയേ”നീങ്ങി സ്റ്റേഷനിലേക്ക്.ഇടം വലം നോക്കാതെ,നഗരത്തിൻ്റെനിലക്കാത്തഹൃദയമിടിപ്പുകൾകേട്ടിട്ടും കേൾക്കാതെ,നീങ്ങി സ്റ്റേഷനിലേക്ക്.ഒരു കിലോമീറ്റർപത്ത് മിനിട്ടിനുള്ളിൽഅളന്നെടുത്ത്,സ്റ്റേഷനിലേക്ക്.പ്ളാറ്റ്ഫോംപതിവുപോലെനിറഞ്ഞ അണക്കെട്ട്.ഒതുങ്ങി നിന്ന്ബാന്ദ്രാ റാണിക്കായികാത്തു.വിശാലഹൃദയയാണ്റാണി.കൃത്യനിഷ്ഠയുംകണിശം.എന്നും ബാന്ദ്രാ റാണിലിഫ്റ്റ് തരുന്നു.നോക്കി നിൽക്കെചിരിച്ചണഞ്ഞ്വിറയലായ് നിന്നുറാണി.വിശാല ഹൃദയത്തിലേക്ക്മിസ്സൈലുകളായിതുളച്ചുകയറിശീലങ്ങളുടെ തടവുകാർ.കുറ്റം പറയാനാവില്ല.റെയിൽവേ രാജാവ്അനുവദിക്കുന്നസമയപരിധിരണ്ട് മിനിറ്റ്.റാണിഹൃദയംകീഴടക്കിയതും,റാണി ധൃതിപിടിച്ച് മുന്നോട്ടാഞ്ഞു.ഒഴിഞ്ഞൊരിടം ക്ഷണിച്ചുവരൂ ഇരിക്കൂ.അന്ധേരിറാണിയോ,ബോറിവ്ലി…
പ്രഭാതവന്ദനം
രചന : എം പി ശ്രീകുമാർ ✍ കാവ്യമോഹന കാരുണ്യരൂപകാൽത്തളിർ നിത്യം കുപ്പുന്നുചന്തമോടെന്നും ദൈവനാമങ്ങൾനാവിൽ നർത്തനമാടണംചിന്തയിലെന്നും പൊൻതാരകങ്ങൾകാന്തിയോടെ തെളിയണംദേവദേവ തിരുമുമ്പിലൊരുദീപമായി വിളങ്ങേണംദേഹസൗഖ്യങ്ങളേകണം മനംഭാവസുന്ദരമാകണംകാലമെന്നെ കവച്ചു കടക്കെകാലസ്വരൂപ കാക്കണംകാതരയായി കാതങ്ങൾ പോകെകാരുണ്യമോടങ്ങെത്തണംസത്ചിദാനന്ദ സർവ്വ മോഹനസമസ്തലോക രക്ഷകസംസാരതത്ത്വപ്പൊരുളെന്തെന്നുശങ്കയകറ്റിക്കാട്ടണംകാവ്യമോഹന കാരുണ്യരൂപകാൽത്തളിർ നിത്യം കൂപ്പുന്നുചന്തമോടെന്നും ദൈവനാമങ്ങൾനാവിൽ നർത്തനമാടണം.(ഓമനക്കുട്ടൻ…
ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ (53) അന്തരിച്ചു
രചന : ജിൻസ് സ്കറിയ .✍ ‘കുപ്രസിദ്ധി’ക്കുവേണ്ടി കുതിച്ചുചാടിയ ബിജു ആന്റണി ആളൂർക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ (53) അന്തരിച്ചു. കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. തൃശൂര്‍ സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍.…
മെയ് ദിനം.
രചന : മംഗളാനന്ദൻ.✍ ഒരു മെയ്ദിനത്തിന്റെജാഥ, ചെങ്കൊടിയേന്തിതെരുവിൽക്കൂടി വീണ്ടുംവരവായ്, അതിലേക്ക്തൊഴിലില്ലായ്മാവേത-നത്തിന്റെ ക്യൂവിൽ നിന്നുവഴിമാറി ഞാൻ വന്നുകയറിക്കൂടി വേഗം.പണ്ടൊരു നാളിൽ “ചിക്കാ-ഗോ”വിന്റെ തെരുവുകൾകണ്ടൊരു പോരാട്ടത്തിൻകഥകൾ വീണ്ടും കേട്ടു.തെരുവിൽ വെടിയേറ്റുവീണ പേരറിയാത്തഅരുമ സഖാക്കളേ,നിങ്ങൾക്കു വീണ്ടും സ്വസ്തി.തടവിൽ വിചാരണകഴിഞ്ഞു കഴുമര –ക്കുടുക്കിൽ കുരുങ്ങിയകൂട്ടരേ,യഭിവാദ്യം!പേശിതൻ ബലവും കു-ബുദ്ധിയും…
പൂരപ്പുറപ്പാട്
രചന : മാധവ് കെ വാസുദേവ് ✍ അക്കരെ, കാവിൽ പൂരംതുടങ്ങിയെന്നുആരോ പറഞ്ഞുകേട്ടു.ചന്തയിലിന്നലെ ആരോ പറഞ്ഞുകേട്ടു.നല്ലെണ്ണവാങ്ങി തിരിച്ചുപോരും വഴിനാലാൾ പറഞ്ഞറിഞ്ഞുകവലയിൽ നാലാൾ പറഞ്ഞറിഞ്ഞു.കൊമ്പന്മാർ പത്തുണ്ടു, പാണ്ടിയുണ്ട്പഞ്ചാരിയുണ്ടിലത്താളമുണ്ട് .മേലേപ്പറക്കും പരുന്തുമുണ്ട്കെട്ടിയാടാനായി ഗരുഡനുണ്ടു്.അക്കരെക്കാവിൽ പൂരമെന്നുവീട്ടിൽ പറഞ്ഞപ്പോൾ പൂതിയായിവീട്ടുകാരിത്തിക്കും പോണമെന്നുഏറെനാളായുള്ള മോഹമെന്നു…പുത്തനാം പൂഞ്ചേലയൊന്നു വാങ്ങാംകരിവള കണ്മഷി…