അകത്തേക്കുള്ള വഴി …. കെ.ആർ. രാജേഷ്
ജയിൽ വാർഡൻമാരുടെ ഓഫീസിന്റെ വരാന്തയിലിരുന്ന് പതിവ് പത്രവായനയിൽ മുഴുകിയ കൈമളിനെ ഉണർത്തിയത്,പ്രധാനഓഫീസിന് സമീപത്തുനിന്നുയർന്ന ബഹളമായിരുന്നു, ” ആരെയാണ് സാറേ അവിടെ വരവേൽക്കുന്നത് “” നിങ്ങളുടെ നാട്ടിൽ കഴിഞ്ഞദിവസം നടന്ന കൊലപാതകകേസിലെ, പ്രതികളെയാണ്, കൊണ്ടുവന്നിരിക്കുന്നത്, എല്ലാവനും ക്രിമിനലുകൾ, വാർഡന്മാർ മാറിമാറി കൈത്തരിപ്പ് തീർക്കുകയാണ്,…
