പ്രണയം പ്രണയമാവുന്നത് .
രചന : സുമോദ്‌പരുമല ✍ കൊഴിഞ്ഞുവീഴുന്ന ഒരിലയെപ്രണയിച്ചുതുടങ്ങുമ്പോഴാണത്രേപ്രണയം പ്രണയമായിത്തീരുന്നത് .പഴുത്തടർന്ന് ഞരമ്പുകൾ വേർപെട്ട്മണ്ണിലതങ്ങിനെ പുതഞ്ഞുകിടക്കവേഒരു പൂക്കാലത്തിന്റെയോർമ്മനനവുചൊരിയാറുണ്ടാവും .മാറോടൊട്ടിക്കിടന്നഒരു കൊഴിഞ്ഞ പൂമൊട്ടിനെകാറ്റിനോട് മല്ലിട്ട് പുണർന്നപ്പോഴൊക്കെചില്ലകളിൽ അഹന്തകൾനീട്ടിയെറിഞ്ഞ് നക്ഷത്രത്തിളക്കങ്ങൾ .സൗന്ദര്യം എല്ലാവഴികളിലുംഉന്മാദം വാരിവിതറുന്നു .പുഞ്ചിരിയുടെയഹന്തകളാൽഹൃദയങ്ങളെ മാടിവിളിച്ച്അത് ആത്മനിർവൃതിയടയുന്നു .മദജലം പുരണ്ടയിതളുകളുടെപശിമയിൽ ഉടലുകൾ വേറിട്ട്തേനീച്ചച്ചിറകുകളൊട്ടിക്കിടക്കുന്നു .മടുപ്പുതിങ്ങിയ…
