Category: കഥകൾ

കാർത്തിക നക്ഷത്രം

രചന : പണിക്കർ രാജേഷ്.✍ “ന്താ…. ദിവാസ്വപ്നത്തിലാണോ “കൂടെ മണിക്കിലുക്കംപോലൊരു പൊട്ടിച്ചിരിയും. രവി ഞെട്ടിയുണർന്നു.ചുറ്റുംനോക്കി. ആരെയുംകാണാതെ ഒന്നുപകച്ചു.അതൊരു, സ്വപ്നമായിരുന്നോ?കാത്തുവിന്റെ ശബ്ദം, താൻ വ്യക്തമായി കേട്ടതാണല്ലോ.അവൻ പിന്നെയും ചുറ്റുംപരതി.പിന്നെ പുഞ്ചിരിയോടെ മുഖത്തുനിന്ന് കണ്ണടയെടുത്തു തുടച്ചു.കുറേവർഷത്തെ അജ്ഞാതവാസത്തിനുശേഷം അവധിയാഘോഷിക്കാൻ തറവാട്ടിലെത്തിയതാണ് രവി എന്ന രവിചന്ദ്രൻ.തറവാടിന്റെ…

ഓപ്പൺ വോട്ട്

രചന : ഷൈന അത്താഴക്കുന്ന് ✍ വോട്ടിനെക്കുറിച്ചുള്ള എൻ്റെ ആദ്യത്തെ ഓർമ്മ ഞാൻ അമ്മമ്മയുടെ വീട്ടിലായിരുന്നപ്പോഴാണ് ‘അന്ന് ഞാൻ കുട്ടിയായിരുന്നു.അമ്മയുടെ കൂടെ ഞാൻ അമ്മമ്മയുടെ വീട്ടിൽ വന്നതായിരുന്നു.അമ്മമ്മയുടെ വീട്ട്മുറ്റത്തുള്ള വലിയ എക്സോറ മരത്തിൻ്റെ ചുവട്ടിലിരുന്ന് ഞാനും വല്യമ്മാവന്റെ മകളായ സീമയും കളിച്ചു…

ചെമ്പട്ടും നാളീകേരവും

രചന : എൻ.കെ.അജിത് ആനാരി..✍ ഒരു ചെമ്പട്ടും , അതിൽപ്പൊതിഞ്ഞ നാളീകേരവും ജയിലിൽ നിന്നും വരുന്ന ഷണ്മുഖദാസന്റെ ജീവിതത്തെ എങ്ങനെയാണ് ബാധിച്ചത് എന്നാണ് നമുക്കറിയേണ്ടതായിട്ടുള്ളത്, അതല്ലെങ്കിൽ അതെങ്ങനെയാണ് ഷണ്മുഖ ദാസിന്റെ കുടുംബത്തെ അതുമാറ്റിമറിച്ചത്…?കഥ തുടരുമ്പോൾ ക്യാമറയിൽ സൂം ചെയ്തു വരുന്നത് ഷണ്മുഖദാസന്റെ…

Doctor iam not a sex toy…..

രചന : സഫി അലി താഹ ✍ ആ സ്ത്രീയുടെ ശബ്ദം വളരെ പതിഞ്ഞതായിരുന്നു,എന്നാൽ അത്രയും ഉറച്ചതുമായിരുന്നു.എന്നോട് സഹകരിക്കാത്ത ഒരുത്തിയെ എന്തിനാണ് എനിക്ക് ഭാര്യയായി?അയാളുടെ ശബ്ദം തെല്ല് ഉയർന്നപ്പോൾ അവിടെയുണ്ടായിരുന്ന എല്ലാവരും അപ്പുറത്തെ വശത്തിരുന്ന സ്ത്രീയെ നോക്കി. അവൾ തെല്ലും പതർച്ചയില്ലാതെ…

ചാരുശീല

രചന : വർഗീസ് വഴിത്തല✍ സൗദാമിനി അടുക്കളയിലെ ജോലികൾ തിരക്കിട്ടു ചെയ്തു കൊണ്ടിരുന്നു.ചെത്തിതേക്കാത്ത വെട്ടുകല്ലിൻ ചുമരുകൾ നിരന്തരമായി അടുപ്പിലെ പുകയേറ്റ് കരിഞ്ഞു കരുവാളിച്ചു കിടന്നു. മൺതറയിട്ട കല്ലടുപ്പുകളിലൊന്നിൽ അലുമിനിയംകലത്തിൽ അരി തിളയ്ക്കുന്നു. ചെറിയ അടുപ്പിൽവെച്ചിരിക്കുന്ന ദോശക്കല്ലിൽ കുട്ടികൾക്കുള്ള ഗോതമ്പട വെന്തുകൊണ്ടിരിക്കുന്നു.മഴയിൽ നനഞ്ഞറബർമരചുള്ളികൾ…

പുറമ്പോക്ക്

രചന : സന്തോഷ് പെല്ലിശ്ശേരി ✍ മാസാവസാനം ആയതു കൊണ്ട്അന്ന് പതിവിലും നേരത്തെയെണീറ്റു..ഓഫീസിൽകൂടുതൽ തിരക്കുള്ള ദിവസമാണിന്ന്. പ്രളയം ഓഫീസ് പ്രവർത്തനങ്ങൾ ആകെ ഓർഡർ തെറ്റിച്ചുകളഞ്ഞു..പതിവ് നടത്തം കഴിഞ്ഞ്ആറരയോടെ വാസേട്ടന്റെ പെട്ടിക്കടയിലെത്തി.നല്ല ചൂടുചായ മൊത്തിക്കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഫോൺ ശബ്ദിച്ചു.ജൂനിയർ സൂപ്രണ്ട് ജെയിംസാണ്.” നമസ്കാരം ജെയിംസ്..”“സാർ…

പച്ചക്കണ്ണുകൾ

രചന : പ്രിയബിജൂ ശിവകൃപ ✍ ഇരുളിൽ തിളങ്ങുന്ന രണ്ടു പച്ചകണ്ണുകൾ. മറ്റൊന്നും കാണാനില്ല… എന്താണത് ഒന്നും മനസ്സിലാവുന്നില്ല… ഇന്നലെ രാത്രിയിൽ കിടന്നിട്ട് ഉറക്കം വന്നില്ല. ഇനി ഉറങ്ങാനാവുമെന്നും തോന്നുന്നില്ല.സ്റ്റാർ സിറ്റിയിൽ പോയി വന്നതിനു ശേഷം മനസ്സ് ആകെ വല്ലാതായിരുന്നു. ലയ്ക്കയുടെ…

“ഖദീജക്കുട്ടി എളേമയും, തക്കാളി കേയ്ക്കും,പിന്നെ ഞങ്ങളും”

രചന : കുട്ടി; മണ്ണാർക്കാട് ✍ ഞങ്ങൾ അന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം.. എട്ടാം ക്ലാസിൽ എത്തിയതിനു ശേഷമാണ് തറവാട്ട് വീടിന്റെ ചുറ്റു മതിലിന് പുറത്തേക്ക് പോകുവാനുള്ള അനുമതി തന്നെ കിട്ടുന്നത്.(ഇതെഴുതുമ്പോൾ എന്റെ പേരക്കുട്ടികൾ ചിരിക്കുന്നുണ്ട് ട്ടോ!)ഈ “ഞങ്ങൾ”ആരാണെന്നറിയണ്ടേ?ഞാനും എന്റെ…

പ്രണയ നൊമ്പരപ്പൂവ്.(അമ്മിണിക്കുട്ടി കഥകളിൽ നിന്നും..)

രചന : ലാലി രംഗനാഥ്.✍ അമ്മിണിക്കുട്ടി ആറാം ക്ലാസിൽ പഠിച്ചപ്പോഴാണ് അവളുടെ ജീവിതത്തിൽ ആ വലിയ സംഭവമുണ്ടായത്. അമ്മ രാവിലെ തന്നെ അവളോട് പറഞ്ഞിരുന്നു“അമ്മിണീ..പാടത്ത് പണിക്കാർക്ക് പത്ത് മ ണിയാകുമ്പോൾ കഞ്ഞി കൊണ്ടുപോയി കൊടുക്കണം.കേട്ടോ “എന്ന്.“ശരിയമ്മേ”.. എന്ന് സന്തോഷത്തോടുകൂടി തന്നെ അവൾ…

വിപണി

രചന : മോഹൻദാസ് എവർഷൈൻ ✍ നാട്ടിലെ അറിയപ്പെടുന്ന മൂന്നാൻ സുകു കടയിലേക്ക് കയറി വന്നപ്പോൾ ഭാസ്കരേട്ടൻചോദിച്ചു.“എന്താ സുകുവെ നിന്നെയിപ്പോ ഈ വഴിയൊന്നും കാണാനെയില്ലല്ലോ “.“ചായക്കാശ് പോലും കയ്യിലില്ലാതെ എങ്ങനെ പുറത്തെറങ്ങാനാ ഭാസ്കരേട്ടാ? എല്ലാരും കൂടി നമ്മട വയറ്റത്തടിച്ചില്ലേ!”.“അതാരാ സുകു, അങ്ങനെ…