ഇഴജന്തു
രചന : സെഹ്റാൻ✍ മടുപ്പ് ഒരു ഇഴജന്തുവെന്നപോൽഏകാന്തതയുടെ പൂപ്പൽ പിടിച്ചഭിത്തിയിലൂടെ വഴുതിയിടറിനീങ്ങുകയാണ്!ഇരുമ്പുപാളങ്ങളിലൂടെതലകീഴായി കുതിക്കുന്നതീവണ്ടിയിലിരുന്ന് ഞാനത് കാണുന്നു.ആകാശച്ചരുവിലെ ഗോതമ്പുപാടങ്ങൾക്ക്മുഴുവനന്നേരം തീപിടിച്ചിട്ടുണ്ടായിരുന്നു.കറുത്ത ചെതമ്പലുകളുള്ള നാഗങ്ങൾതീനാളങ്ങൾ നൊട്ടിനുണഞ്ഞ്മേഘപ്പുറ്റുകളിൽ പറ്റിപ്പടർന്ന്കിടപ്പുണ്ടായിരുന്നു…ചരൽക്കല്ലുകളിൽ മലർന്നുകിടന്ന്സ്വപ്നം കാണുകയായിരുന്നനക്ഷത്രമത്സ്യങ്ങളുടെ വായിലൂടെപുറത്തേക്ക് വമിക്കുന്നഫാക്ടറിപ്പുകയേറ്റ് മുറിയുന്നകാഴ്ചയുടെ കണ്ണികൾ.തിരക്കില്ലാത്ത റെസ്റ്റോറന്റ്.ചൂടാറിയ ചായക്കപ്പ്.തണുപ്പ്!ഉണക്കവിറകുകൾആളിക്കത്തുന്നൊരുഅടുപ്പിനെക്കുറിച്ച് കവിതയെഴുതിയാലെന്തെന്ന്ചിന്തിക്കുകയാണ് ഞാനിപ്പോൾ.പുറത്ത് മഴ!മഴവെള്ളത്തിന്വെണ്ണീറിന്റെ നിറം.ഗന്ധം!നഗരം…
