നീർക്കുമിളകൾ
രചന : തെക്കേക്കര രമേഷ് ✍ ഒരു പേടിസ്വപ്നത്തിന്റെ പകുതിയിലാണ് അവൾ ഞെട്ടിയുണർന്നത്.ശരീരമൊട്ടാകെ വിയർപ്പിൽ കുതിർന്നിരിക്കുന്നു.സമയം എത്രയായിരിക്കുമെന്ന് സംശയിച്ച് അവൾ മൊബൈൽ കൈയിലെടുത്തു.ഒന്നര.വല്ലാതെ ദാഹം തോന്നുന്നു.വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്നു.ദിവാനിൽ പുതപ്പു മൂടി ഉറങ്ങുന്ന ചന്ദ്രേട്ടൻ.ഫ്രിഡ്ജ് തുറന്ന് വെള്ളം കുടിച്ചുതിരിയുമ്പോൾ—പെട്ടെന്ന് ഹാളിലെ ലൈറ്റ്…
