പനമ്പുമറയിലെപെണ്ണ്.
രചന : ബിനു. ആർ. ✍ രാത്രിയിൽ കൊതുകിന്റെ മൂളക്കം ഒരു ശല്യമായി തീരവേ,ഗോവിന്ദൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. എങ്ങനെ കിടന്നാലും കൊതുക് ചെവിയിൽ മൂളുന്നു. ചരിഞ്ഞുകിടന്ന് തലയിണകൊണ്ട് മറ്റേചെവി മൂടിയാലും, പുതപ്പെടുത്ത് തലവഴിയെ പുതച്ചാലും കമഴ്ന്നു കിടന്ന് ചെവി രണ്ടും അടച്ചുപിടിച്ചാലും…
