ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

പുതിയപുലരി ….. Sathi Sudhakaran

പ്രഭാതം പൊട്ടി വിരിഞ്ഞുപുതിയൊരുപുലരിക്കായ്ജനുവരിമാസക്കാറ്റുവരുന്നുപുതിയൊരുപുലരിയെഎതിരേല്ക്കാൻ!പരിസരമാകെ കുളിരും കോരിലില്ലിപ്പൂവു വിടർന്നു ചിരിപ്പു.ച ന്ദ്രികയിൻ നീന്തി നടന്ന്.മഞ്ഞലകൾ ഒഴുകി വരുന്നു.തപ്പുകൊട്ടിതാളം തുള്ളികാറ്റും മഴയും വീശിവരുന്നു.വെള്ളിടി വെട്ടി കൊള്ളിയാൻമിന്നിതൂക്കുവിളക്കായ്കൂടെ വരുന്നു.കൊന്നമരക്കൊമ്പിലിരുന്ന്കുയിലമ്മ നീട്ടിപ്പാടിഅതുകേട്ടു കുഞ്ഞിക്കുയിലുംമറു പാട്ടേറ്റു പാടി.കൊന്നപ്പൂവിൻ പൂങ്കുലയെല്ലാംപുതുവത്സരമെതിരേല്ക്കാനായ്സന്തോഷത്താൽവീണ മീട്ടി നൃത്തമാടുന്നു. സതിസുധാകരൻ

നൊമ്പരം …. Shyla Kumari

അവണിക്കപ്പെടുന്നതിന്റെപരിഹസിക്കപ്പെടുന്നതിന്റെവഞ്ചിക്കപ്പെടുന്നതിന്റെസ്നേഹനിഷേധത്തിന്റെ വേദനഅതനുഭവിക്കുന്നവനേ അറിയൂപുറത്താക്കപ്പെടുന്നവന്റെ നൊമ്പരംപുറത്താക്കുന്നവന് മനസ്സിലാവില്ലചങ്ക് തകരുന്നതിന്റെ നൊമ്പരംവാക്കുകൾക്കു വർണിക്കാനാവില്ലവാടിവീഴുന്ന പൂവിന്റെ നൊമ്പരംതാങ്ങിനിർത്തുന്ന തണ്ടിനറിയില്ലകണ്ണു കാണാത്തൊരുവന്റെ സങ്കടംകണ്ണുള്ളവനെങ്ങനെയറിഞ്ഞിടുംആർക്കും നൊമ്പരമാകാതിരിക്കാനും, ഏവർക്കും ആശ്വാസമായിത്തീരാനുമാകട്ടേനമ്മുടെ ജന്മനിയോഗം. എല്ലാ സൌഹൃദങ്ങൾക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ…. ഹൃദയപൂർവ്വം.

ആതിര…തിരുവാതിര…………..🌼 ഗീത മന്ദസ്മിത🌼

ആതിരക്കുളിരുമായെത്തിയ ധനുമാസംആർദ്രമാമോർമ്മയുണർത്തുമീ ധനുമാസംപാർവതീപതിയുടെ തിരുനാളീയാതിരപാർവണേന്ദുമുഖി തന്റെ ദിനമല്ലോപുലർകാലമഞ്ഞിൽ തുടിയും കുളിയുമായ്മലയാളിമങ്കമാരൊന്നിച്ചു കൂടുന്നുകൂവയും കുളിരുമായെത്തുന്നു ദിനകരൻകുരവയുമാർപ്പുമായെത്തുന്നു തോഴിമാർപുത്തൻ പുടവ ഞൊറിഞ്ഞുടുത്തെത്തിയപത്തരമാറ്റുള്ള പുലർകാല രശ്മികൾഅന്നമുപേക്ഷിച്ചൊരാർദ്രാ വ്രതവുമായ്മന്ദസ്മിതം തൂകി നിന്നിതു മങ്കമാർപാട്ടും കളിയുമായ് ഒത്തുകൂടി ചിലർഊഞ്ഞാലിലാട്ടം തുടങ്ങിടുന്നൂ ചിലർഎട്ടങ്ങാടികൾ നേരുന്ന സന്ധ്യയിൽനൂറ്റെട്ടു വെറ്റിലയേകുന്നു നറുമണംപാട്ടും കളിയുമായെത്തുന്ന…

ഗായകരെ ക്ഷണിക്കുന്നൂ….. Naren Pulappatta

ഒരു ന്യൂയര്‍ സോംങ്ങ് അണിയറയിലൊരുങ്ങുന്നു…സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധേയരായ കുറച്ച് ഗായകരെ ഉള്‍പ്പെടുത്തി ചെയ്യാനാണ് പ്ലാന്‍ ഈ സോംങ്ങില്‍ പങ്കുചേരാന്‍ ഗായകരെ ക്ഷണിക്കുകയാണ്…താല്പര്യമുള്ളവര്‍ കമന്‍റ് ബോക്സില്‍ പേരും വാട്സാപ്പ് നമ്പറും കമന്‍റായി ഇടുമല്ലോ…അവരെ എത്രയും വേഗം ഞാന്‍ കോണ്ടാക്റ്റ് കെയ്യുന്നതായിരിക്കും..ഇന്ന് വൈകുഞ്ഞരം 5 മണിവരെയാണ്…

ഓർമ്മയിലെ ഡിസംബർ”🎄”……. ഗീത മന്ദസ്‌മിത

തുലാവർഷത്തിൻ തുടർമഴത്തുള്ളിയിൽ,വൃശ്ചികത്തിൻ വ്രതശുദ്ധിയുമായ്,ആതിരനിലാവിൻ കുളിരിൽ,ക്രിസ്തുമസ്സിൻ കൈപിടിച്ചെത്തും എൻ പ്രിയ മാസമേ..,കാത്തിരുന്നൂ ഞാനെന്നും നിൻ വരവിനായ്…വേനലും വർഷവും കടന്നെത്തും നിൻ വരവേകുന്നൂകുളിർകോരും മഞ്ഞുതുള്ളിപോൽ സൗഹൃദ നിമിഷങ്ങൾ..!അവയേകുന്നുയെന്നുമെന്നിൽ ഗൃഹാതുര നൊമ്പരങ്ങൾ…!കറങ്ങും കാലചക്രത്തിൻ അവസാന ഊഴത്തിനായ്കാത്തിരിപ്പൂ നീയെന്നും ക്ഷമതൻ പര്യായമായ്..!നീയണിഞ്ഞ മഞ്ഞുകണങ്ങൾതൻ മാലകൾകൊരുത്തെടുപ്പൂ എൻ ഗതകാല…

ബെത്‌ലഹേമും കാൽവരിയും ….. ജോർജ് കക്കാട്ട്

ബെത്‌ലഹേമിലാണ് അവൻ ജനിച്ചത്അവൻ നമുക്ക് ജീവൻ നൽകിഅവൻ ഗോഗുൽത്തായെ തിരഞ്ഞെടുത്തു,ക്രൂശിന്റെ മരണത്തെ മറികടക്കാൻ.ഞാൻ വൈകുന്നേരം ബീച്ചിലൂടെ നടന്നുഅടുത്ത നഗരത്തിലൂടെ പുറത്തേക്ക്;വലുതായി ഒന്നും ഞാൻ എവിടെയും കണ്ടില്ലബെത്‌ലഹേമിനേക്കാളും ഗോഗുൽത്തായെക്കാളും.ഏഴ് അത്ഭുതങ്ങൾ എങ്ങനെയുണ്ട്പഴയ ലോകത്തിൽ നിന്ന് കൊണ്ടുപോയിഭൗമിക ശക്തിയുടെ ധിക്കാരം എങ്ങനെയാണ്സ്വർഗ്ഗശക്തിക്ക് കീഴടങ്ങുക!ഞാൻ ആഗ്രഹിക്കുന്നിടത്ത്…

തിരുപ്പിറവി …. ഗീത മന്ദസ്മിത

ഉണ്ണി പിറന്നേ ഉണ്ണിയേശു പിറന്നേഇസ്രയേലിൻ നാഥനാകും ഉണ്ണി പിറന്നേവിണ്ണിലുയർന്നേ അങ്ങു വിണ്ണിലുയർന്നേമണ്ണിൽ പ്രകാശമേകും ദിവ്യ നക്ഷത്രം(ഉണ്ണി… )ആകാശത്തിൽ മാലാഖമാർ അണിനിരന്നേആഘോഷത്തിൻ വേളയിതെന്നറിഞ്ഞിടുന്നേആധികളും വ്യാധികളും മാറ്റിടുവാൻഅനാഥർക്കു തുണയാകും ഉണ്ണി പിറന്നേ(ഉണ്ണി…)മാമലയിൽ മഞ്ഞുപെയ്യും രാത്രിയിതേമാലോകരോ കാത്തിരുന്ന പിറവിയിതേആശംസകളോതിടുന്ന സമയമല്ലോആഹ്ലാദങ്ങൾ പങ്കുവെക്കും വേളയല്ലോ(ഉണ്ണി… )🎄🌟🎈🎁🎄🎁🌟🎈🎄🎄ഗീത മന്ദസ്മിത…

ഒരു ക്രിസ്തുമസ്സ് സ്വപ്നം … … ജോർജ് കക്കാട്ട്

ഒരു മഞ്ഞുവീഴുന്ന രാത്രിയിൽഞാൻ ഇതുപോലെ സ്വപ്നം കണ്ടുപച്ച നിറത്തിലുള്ള സരളവൃക്ഷങ്ങൾ.ചുവന്ന ചെവികളുമായി ഞാൻ അമ്മയുടെ മടിയിൽ ഇരുന്നുഎന്നിട്ട് യാചിച്ചു: “എന്നെ വിട്ടുപോകരുത്!”രാവിലെ വരെ കാത്തിരിക്കാൻ ഞാൻ ആഗ്രഹിച്ചുവെളുത്ത മുഖമുള്ള ഒരു മാലാഖയുണ്ട്.ഓ ഹൃദയം, അത് ഒരു അടയാളമായിരിക്കണംക്രിസ്മസ് ട്രീ മെലിഞ്ഞത് കാണുക!ലോകമേ,…

ഒരു യാത്രമൊഴി …. Rajesh Chirakkal

വ്യസനിച്ചിരിക്കുമോ കണ്ണൻ,അറിയില്ല തന്നിൽ ലയിച്ച,ഭക്തയാം കവയിത്രി,ദേഹം വെടിഞ്ഞപ്പോൾ,സന്തോഷിച്ചിരിക്കുമോ…അവൾ തന്നിൽ ലയിച്ചപ്പോൾ,കരഞ്ഞു ജീവജാലങ്ങൾ.ഒരു പ്രകൃതി സ്നേഹികൂടി..നമുക്ക് മലയാള ലോകത്തിനു,ഇനിയില്ല നമ്മുടെ സുഗതകുമാരി.അക്ഷരങ്ങളാൽ ജാലവിദ്യ കാണിക്കും,നമ്മുടെ സഹോദരി യാത്രയായ്.,ഭൂമിയമ്മയുടെ പുത്രിക്ക്,ദൈവമേ സ്വർഗം കൊടുക്കണമേ…മിന്നി നിൽക്കട്ടെ ആ അമ്മ..വാനത്തിൽ നക്ഷത്രമായ്,ഒരു കോടി കണ്ണീർ പുഷ്പങ്ങൾ. രാജേഷ്‌.…

മഹാത്ഭുതങ്ങളിലേക്ക് ….വിഷ്ണു പകൽക്കുറി

മഹാത്ഭുതങ്ങളിലേക്ക്മിഴികൾകടംകൊടുത്തിരിക്കുന്നവൻ്റെഇന്നലെകൾകടിഞ്ഞാൺനഷ്ടപ്പെട്ടകുതിരയെപോലെയായിരുന്നുദരിദ്രനെങ്കിലുംആർഭാടത്തിന്കുറവുവരുത്താൻഅവൻ്റെയുള്ളിലെമനുഷ്യന്കഴിയുമായിരുന്നില്ലപണത്തിനുമീതെപറക്കുന്ന പരുന്താകാൻമോഹിച്ച്അവനൊടുവിൽകടംകയറിനാടുവിട്ടപ്പോഴുംഅവൻ്റെയുള്ളിലെഅഭിമാനിതെരുവിലുറങ്ങാൻവിസമ്മതിച്ചിരുന്നുപിന്നീടുള്ളഅർദ്ധരാത്രികൾഅവൻ്റെതാകാൻതസ്കരൻ്റെകുപ്പായമണിഞ്ഞുനഷ്ടപ്പെട്ടുപോയതെല്ലാംവീണ്ടെടുത്തുഇരുളിൻ്റെമാറത്ത്സ്വയം അത്ഭുതങ്ങൾസൃഷ്ടിച്ചുകൊണ്ടെയിരുന്നുകാഴ്ചകൾനഷ്ടപ്പെടുന്നതുവരെ. വിഷ്ണു പകൽക്കുറി