രചന :- ബിനു. ആർ.

മലയാളമേ… മലയാളമേ,
മന്ത്രധ്വനിയുണർത്തും മലയാളമേ…
അക്ഷരങ്ങൾ അമ്പതൊന്നിൽ നിന്നും പെറുക്കിയെടുത്തു
ചേർത്തുവച്ചു ജപിച്ചു അമ്മ യെന്ന രണ്ടക്ഷരം നിറഞ്ഞ
മനോഹരമാം ആ പദം.
മലയാളമാകും വീണാതന്തിയിൽനിന്നും
ഉതിർന്നു നിറഞ്ഞു, ഭാഷാപിതാവിൻ
മാനസപുത്രി, അദ്ധ്യാത്മരാമായണം
ഒരുകിളിതൻ പാട്ടുപോൽ മനോഹരമായ്..
ചിത്രപതങ്കമായ്മാറിയ ഭാഷതൻ
മനോഹാരിത കണ്ടുമയങ്ങീ
സുരസുന്ദരിമാരവർ ചൊല്ലീ
മലയഭാഷ ചൊല്ലും നാവിന്മേൽ
വഴങ്ങും മറ്റു ഭാഷകളും, വരേണ്ണ്യവർഗവും.
ചൊല്ലുള്ള ഭാഷകൾ കേട്ടതാ മാത്രയിൽ
വഴങ്ങിയുണരുന്ന നാവിന്മേലെന്നും
തുള്ളിക്കളിക്കുന്നൂ സരസ്വതീ മന്ത്രവും
വാഗ്ധോരണികളുടെ അക്ഷരമലരുകളും.

By ivayana