ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !
രചന : രാജേഷ്‌. സി. കെ ദോഹ ഖത്തർ.

കാലിൽ കൊലുസും ഇട്ട്,
സരിഗമ ആടി പാടി,
നൃത്തവും ചെയ്ത് വരുന്നു,
മലയാളം എൻ മനസ്സിൽ.
സുന്ദരി ആണവൾ,
ഇപ്പോൾ ശ്രേഷ്ഠ ഭാഷ.
അവൾ തൻ പൊന്നുമോൻ,
ജ്ഞാനപീഠവും നേടി.
ഭാരതനാട്ടിൽ തല,
ഉയർത്തി നടന്നീടുന്നു.
തുഞ്ചൻ ചിരിച്ചീടുന്നു,
വാനത്തിൽ നക്ഷത്രമായ്,
അലയടിക്കുന്നിപ്പോൾ….
ലോകം മുഴുവനായ്,
കിളി പാടുംതുഞ്ചൻ ഭാഷ..
ശ്രീരാമ രാമ രാമ.. .ശ്രീരാമ ചന്ദ്രജയ..
കാലിൽ കൊലുസും ഇട്ട്,
സരിഗമ ആടി പാടി,
നൃത്തവും ചെയ്ത് വരുന്നു,
മലയാളം എൻ മനസ്സിൽ.

രാജേഷ്‌. സി. കെ

By ivayana