വിയർപ്പിന്റെ വിളവ്
രചന : സുനിൽ തിരുവല്ല. ✍ ആകാശം മണ്ണിലേക്കൊരുചിരിയെറിഞ്ഞു.മണ്ണ് സന്തോഷിച്ചു,മണ്ണിൽ പൊന്നു വിളഞ്ഞു,കർഷകന്റെ കയ്യിൽവെളിച്ചമെന്നപോലെ.വിയർപ്പിന്റെ തുള്ളികൾ നീരുറവായി,നാട്ടിൻപുറം പച്ചയായി .കർഷക ഹൃദയത്തിൽപ്രതീക്ഷ തൻ കിരണ പ്രവാഹം !എങ്കിലോ. ലാഭത്തിൻ കൊമ്പ്വളർന്നതോ ഇടനിലക്കാരിൽ .അവർ ആഘോഷിച്ചു.വിതച്ചവനും, കൊയ്തവനുംഅല്പ ലാഭം!വിയർപ്പിന്റെ കൂലി പോലുംകിട്ടാതെ പാവം…
