താരാട്ടു കേൾക്കുന്നു രാവിൽ
ഈ താരട്ടിലെന്തമ്മേയെനിക്കുറക്കമില്ല
മിഴികൾ വാർന്നും മൊഴികൾ തിങ്ങിയും
കരൾ നോവുന്നെനിക്ക് …
അമ്മ സ്വർഗത്തിലേക്കു
ഒരുങ്ങുന്നതിനെത്ര മുൻപേ
ചാരത്തു ഞാനണഞ്ഞു കുളിപ്പിച്ചും ഊട്ടിയും
ഉറക്കിയും അങ്ങനെ ഞാനെത്ര ചേർന്നു നിന്നു…
ജീവൻ അണയാൻ വെമ്പൽ
കൊള്ളേ
ദാഹത്താലധരം വരണ്ടു പോകേ
തഴുകിത്തരാനും ദാഹനീരിറ്റാനും
അമ്മേയെനിക്കു ഭാഗ്യമുണ്ടായ്….
കാഞ്ചനപ്പട്ടിൽ പൊതിഞ്ഞു
പട്ടടയിൽ പൂമേനിവക്കേ
അഗ്നികൊണ്ടമ്മയെ
ആരതിപോലെ വലം വച്ചിടും
നേരം എന്റെ ഗാത്രം വിറച്ചു പോയി….
ഞാൻ തളർന്നു പോയി
എന്നേ പുൽകിയ താരുടൽ
അഗ്നി ചുംബിച്ചു കടന്നുപോകെ
എന്നുള്ളം തേങ്ങിപ്പോയി
അമ്മേ വിട്ടു ഞാനെങ്ങനെ നിൽക്കും
അമ്മയില്ലാത്തൊരീ ലോകം
ശ്യൂന്യമാണെന്നറിവു
അത്രമേൽ ശക്തമാണമ്മ
ജീവനിൽ പൊതിഞ്ഞൊരാരൂപം
ഊഴിൽ മിന്നിനിൽക്കേ
സർവ്വം ശക്തനല്ലൊ ഞാൻ
വിണ്ണിൽ താരമായിനി മിന്നുമ്പോൾ
ഏറെ ജ്വലിക്കുന്നതമ്മയായ്
കാണുവാനിനി യോഗമുള്ളു….

അനൂബ് ഉണ്ണിത്താൻ

By ivayana