രചന : ഷൈൻ മുറിക്കൽ✍
ആരീരം രാരീരംപാട്ടുപാടി
താരാട്ടിൻ താളത്തിൽ ഈണമിട്ട്
ആതിരപ്പെണ്ണ് പാടിപ്പാടി
ആരോമൽ കുഞ്ഞുറങ്ങി
അക്കരെയക്കരെയാണുമാരൻ
ഇക്കരെയീക്കരകാത്തിരിപ്പൂ…
ആശകളെല്ലാം……നിരാശയാവേ
ആനന്ദമകന്നുപോയീടുന്നു….
ആഗ്രഹച്ചിന്തുകളിൽ
ആനന്ദം വിരിയുന്ന
കഴിഞ്ഞവസന്തത്തിൻ
ഓർമ്മകളിൽ
തരളിതമാകുന്നു മാനസവും
ഇന്നെൻ്റെ വിരസതയകറ്റീടുവാൻ
കുഞ്ഞിളംപല്ലിൻ്റെചിരിയും കുസൃതിയും
കഷ്ടത മാറ്റുവാൻ കഷ്ടപ്പെടുന്ന
കണവനെയോർക്കുമ്പോൾ സങ്കടവും.