രചന : ശ്രീജ ഗോപൻ ✍️
പ്രണയ നീലിമയില്‍
അലിഞ്ഞു
ചേര്‍ന്ന മൗനത്തിനു
ഞാന്‍ ഒരു പേരിട്ടു
അതാണ് എന്റെ പ്രണയം..
ഒരു തുള്ളി കണ്ണുനീരിന്റെ
നനവോടെ നിന്റെ കണ്ണില്‍
ജനിച്ചു കവിളില്‍ ജീവിച്ചു
നിന്നില്‍ തന്നെ വീണ്
ഇല്ലാതെയാവാനാണ്
എനിക്കിഷ്ട്ടം…..
നിന്റെ മൗനം വാചാലമാവുന്ന
നിമിഷത്തില്‍ നിശബ്ദതയുടെ
മൗനം ഭേദിച്ചു കൊണ്ട്
നിന്റെ കാതില്‍ എനിയ്‌ക്കൊരു
സ്വകാര്യം പറയണം…..
മഴ യുള്ളൊരു ദിവസം
നിന്നെ പുണര്‍ന്നു കൊണ്ട്
നിന്റെ കൂടെ മഴ നനഞ്ഞൊരു
യാത്ര പോവണം ….
മണ്ണിന്റെ മാറില്‍ പതിയ്ക്കുന്ന
മഴ തുള്ളികളെ പുല്‍കി…..
നനുത്ത കാറ്റിൻ ചിറകിലേറി
മലംചരുവിറങ്ങി…., ദൂരേക്ക്…
അങ്ങ് ദൂരേക്ക്… ❤️❤️❤️❤️