Category: അറിയിപ്പുകൾ

വന്ദേ മാതരം.

രചന :- ബിനു. ആർ. എഴുപത്തഞ്ചാം വാർഷികം കൊണ്ടാടുംഭാരതത്തിൻ അഖിലസാരമൂഴിയിൽസാഗരവും ഹിമാവാനും തീർത്തൊരുകാവലാളിൻ നനുത്ത നിസ്വനം നിറയും പുലരിയിൽ, അഭിമാനമോടെ പാടുന്നൂ,നമ്മൾ ഏകസ്വരത്തിൽ, വന്ദേ മാതരം…. !ഭരതൻ വാണീടും വങ്കനാടിൻഅഭിമാന –സ്വരം വാനംമുഴുക്കയും മുഴങ്ങുന്നൂജയിക്ക കാവലാളാരേ ! ജയിക്ക ജയിക്ക കൃഷിവലരെ…

ബ്ലാക്ക് ബോർഡ് ◼️

Zehraan Marcelo* ബ്ലാക്ക് ബോർഡിലെശതമാന ചിഹ്നത്തിന്റെതുറിച്ചുനോട്ടം!ചുവന്ന റമ്മിലേക്ക് വീണുപടരുന്നഐസുകട്ടകൾ…നടന്നുതേഞ്ഞ ചെരിപ്പിനടിയിലെവൃത്തങ്ങൾ…പിഞ്ഞിയ കറൻസി നോട്ടിലെപൂജ്യങ്ങൾ…ഒരു മാദകനടിയുടെ തുടയിടുക്ക്ലക്ഷ്യമാക്കിയ സ്വയംഭോഗത്തിന്റെഅവസാന ഇറ്റുവീഴ്ച്ചകൾ…ബീഡിപ്പുക കാർന്നുതിന്നഹൃദയത്തിന്റെ സുഷിരങ്ങൾ…വിഭ്രാന്തിയുടെ തടവറക്കമ്പികളെവിറയലോടെ ചേർത്തുപിടിക്കുന്നമെലിഞ്ഞ രണ്ടു കരങ്ങൾ…ബ്ലാക്ക് ബോർഡിലെശതമാനക്കണക്കുകളിലേക്ക്അസ്ത്രങ്ങളയയ്ക്കുകയാണ്കണക്കുകൾ പിഴച്ചുപോയവന്റെകവിതയിലെ പൂർണവിരാമചിഹ്നങ്ങൾ!അറിയാമോ,കണ്ണുകളടച്ചാലും തുറന്നാലുംബ്ലാക്ക് ബോർഡ് വെറുംബ്ലാക്ക് ബോർഡ് മാത്രമാണ്…

‘ആത്മരാഗങ്ങൾ ‘ വെളിച്ചത്തിലേയ്ക്ക് .

ഷൈല നെൽസൺ പ്രിയ സൗഹൃദങ്ങളേ…! നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ എന്റെ ആദ്യത്തെ പുസ്തകമായ ആത്മരാഗങ്ങൾ July 30 – ന് Press club -ൽ വച്ച്പ്രകാശനം ചെയ്യപ്പെട്ട വിവരം ഏവർക്കും അറിവുള്ളതാണല്ലോ.എന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിന് നിങ്ങൾ ഏവരും തന്നുകൊണ്ടിരിക്കുന്ന സ്നേഹ കരുതലുകൾക്കും, പ്രോത്സാഹനത്തിനും…

ബലി കാക്കകൾ

രാജശേഖരൻ ഗോപാലകൃഷ്ണൻ* മുറ്റത്തു ചേറുമീ വാവു –ബലിച്ചോർകൊത്തിക്കഴിക്കുവാൻപോരേണ്ടവരോ? ചാണകവട്ടത്തിൽ ചേറുംചോറിനായ്ചരിഞ്ഞെന്നെ നോക്കിചാടിപ്പോരേണ്ട. എച്ചിലു തിന്നും കാക്ക –കളായെന്നെ,പാൽച്ചോറുണ്ണിച്ചോരെകാണ്മതസഹ്യം! ജീവൻ പൊലിഞ്ഞൊരെൻപൂർവ്വികരെല്ലാംജീവൽത്തുടിപ്പാർന്നെന്നിൽമിടിക്കുമ്പോൾ ഓർമ്മകളിലവർമാഞ്ഞു പോകില്ലഊർജ്ജസ്വലരവർസ്വർഗ്ഗത്തിൽ വാഴും. പ്രതീകങ്ങളിൽ മാത്രംമൂല്യം കാണുംപ്രാക്തന മതാചാര-ഭ്രാന്തേ, വിട!

ഇരുൾ തുരന്ന് വരുന്ന പ്രകാശവും കാത്ത്.

വി.ജി മുകുന്ദൻ* വിളറിപിടിച്ച കാലത്തിന്റെകരാള ഹസ്തങ്ങൾഇരുൾതീർത്ത ലോകത്തിപ്പോൾനമ്മൾ തമ്മിൽ കാണുന്നേയില്ല!.ഇരുളൂതിക്കെടുത്തിയ ജീവിതങ്ങൾകനൽ കൂനകളിൽ നിന്നുംകൊമ്പുകൾ മുളച്ച്തീതുപ്പുന്ന കണ്ണുകളുമായിഇരുട്ടിനെ തട്ടി തെറിപ്പിച്ച്പുറത്തു ചാടുന്നു.കൈകാലുകൾ നീട്ടിവളച്ച്താണ്ഡവമാടുന്നവിശപ്പിന്റെ നഗ്നതപെരുവിരലിൽ നിന്ന് കത്തുന്നു.കടിച്ചുകീറുന്ന വാക്കുകൾഅധികാരകേന്ദ്രങ്ങളിൽതുളച്ചുകേറുമ്പോൾനിശബ്‌ദതയുടെ എല്ലാ ആരവങ്ങളുംകത്തി ചാമ്പലാകുന്നു!.കാലത്തിന് കുറുകെ പാഞ്ഞ്മുന്നേറാനുള്ള ശ്രമത്തിൽശാസ്ത്രലോകംവീണ്ടും ഇരുട്ടിൽ തപ്പുന്നു!.ഇരുൾ തുരന്ന്…

ബലിക്കാക്ക.

രചന : ഗീത മന്ദസ്മിത✍️ ആട്ടിയോടിച്ചവർ വ്രതമെടുത്താറ്റുനോറ്റിരിക്കും,ഒരുനാളെൻ വരവിനായ്കൈയ്യാട്ടി ഓടിച്ചവർ കൈകൊട്ടി വിളിക്കും,ഒരുനാളൊരു പിടിച്ചോറുമായ്താണുകേണപ്പോൾ ചവിട്ടിമെതിച്ചവർവരും, ഒരുനാൾ, തൊഴുകൈയ്യുമായ്സ്വാർത്ഥമാം നിൻ ജന്മം വെറുമൊരു പാഴ്ജന്മമെന്നറിയും നീയൊരു നാൾഒരുജന്മത്തിൻ പാപം വീട്ടാനാവതില്ല, വെറുമൊരുപിടി ചോറിനാലെന്നറിക നീഎൻപുറം കറുപ്പിനെ വെല്ലുവതാണുനിൻ മനസ്സിന്നകമെന്നറിഞ്ഞ നാൾ മുതൽഎൻ…

പ്രണയമണിമുത്തുകൾ❣️

മംഗളൻ കുണ്ടറ* എൻ പ്രിയേ നിന്റെയീ പൊൻകരവെള്ളയിൽഎൻ മണി മുത്തുകളെപ്പോൾനിറച്ചുനീഎൻഹൃത്തിൽനിന്നു പൊഴി-ഞ്ഞതീ മുത്തുകൾഎൻ പ്രണയത്തിന്റെ മഞ്ചാടിമുത്തുകൾ.തട്ടിയെടുത്തു നീ പ്രണയിനീ-യിന്നെന്റെതങ്കക്കിനാക്കൾതൻ മണിമുത്തുകൾതട്ടാനും തൊട്ടില്ല താഴത്തുംവെച്ചില്ലതങ്കക്കുടമേയീ പ്രണയത്തിൻമുത്തുകൾ.കരിവളയിട്ടനിൻ കൈയിൽനിറഞ്ഞതെൻകരളിലെ പ്രണയത്തിൻ മഞ്ചാടിമുത്തുകൾകണ്ണന് നൽകിയാൽ ഓടക്കുഴൽനാദംകാമനു നൽകിയാൽ പ്രണയസാഫല്യം.

അഗ്നിനൃത്തം.

കവിത : ഷാജു. കെ. കടമേരി* ഞെട്ടിയടർന്ന് വീണമഴത്തുള്ളികളിൽനോക്കി നോക്കിയിരിക്കുമ്പോൾപൊട്ടിയടർന്നൊരു വാർത്തമഴച്ചാർത്തിനെ കീറിമുറിച്ച്ഇടിമുഴക്കമായ്ന്യൂസ്‌ ചാനലിൽ നിന്നുംതലയിട്ടടിച്ച്പുറത്തേക്ക് ചാടിയിറങ്ങി.താലിച്ചരട് അറുത്തെടുത്തചില തലതെറിച്ച മാതൃത്വങ്ങൾനമ്മൾക്കിടയിൽവലിച്ചെറിയുന്ന ഞെട്ടലുകൾ.കഴുത്ത് ഞെരിക്കപ്പെട്ടകുഞ്ഞ് രോദനങ്ങൾപാപക്കറകളിൽപെയ്ത് പുളയുന്നതീമഴകുളമ്പടികളിൽ ചവിട്ടികാലചക്രചുവരിൽഅഗ്നിനൃത്തം ചവിട്ടുന്നു.പാറയിടുക്കുകളുംകിണറുകളുംനെഞ്ച്പൊട്ടി എഴുതിവച്ചകണ്ണീർനൊമ്പരങ്ങൾ.കഴുകി തുടച്ചിട്ടും പോകാത്തചോരക്കറകൾക്ക്മുകളിലൂടെ പറന്ന്അശാന്തിയുടെഭ്രമണപഥങ്ങളിൽ വട്ടം ചുഴറ്റിനമുക്ക് നേരെതീക്കണ്ണുകളെറിയുന്നു.ഓരോ ചുവട്…

രക്ഷോപായം.

കവിത : രാജശേഖരൻ ഗോപാലകൃഷ്ണൻ* സുഖദു:ഖജീവിത ചമയങ്ങൾചാർത്തിക്കുമജ്ഞാത വിധികർത്താവേസ്വാഭീഷ്ടമണിയിക്കുമുടയാടപാവം, പാവകൾക്കശ്രു തുടയ്ക്കാനോ?കണ്ണുനീർനൂലേറെ നെയ്തുനീയൊരു –ക്കുവതെന്തേ നരനീ ശോകവസ്ത്രം ?കരുണയില്ലാതേറെ ക്രൂരകൃത്യ-ങ്ങളിലൗത്സുക്യം രമിപ്പതിനാലോ?വെല്ലുവോരാരേയുമണുശക്തിയാൽകൊല്ലപ്പെടുവതുമണുശക്തിയാൽ!കാണാത്തൊരണുവും ഭീമാകാരനുംവീണുപോയാലാ, ദൈന്യതയൊരു പോൽ!ഇല്ലിഹലോകമായാപ്രപഞ്ചത്തി –‘ലുച്ഛനിചത്വസ്ഥിരസ്ഥാന’മാർക്കും.നിമ്നോന്നതകൾ കനിവോടരുളുംതണ്ണീർത്തുള്ളിയിൽ ഭ്രഷ്ടാരും കാണില്ല!ലോകജേതാവായ് നടിച്ചൊരു മർത്ത്യ-ന്നണുവിനോടർത്ഥിപ്പൂ ജീവാഭയം!മായാഗതിയിൽ വിപദി കടക്കാൻമനക്കരുത്തുമാത്രം രക്ഷോപായം.

ഫൊക്കാനാ അന്തർദേശിയ കണ്‍വെൻഷൻ ഫ്ലോറിഡ ഒർലാണ്ടോയിൽ 2022 ജൂലൈയിൽ‌.

ശ്രീകുമാർ ഉണ്ണിത്താൻ, മീഡിയ ടീം* 2022 ജൂലൈ 7 മുതല്‍ 10 വരെ ഓർലാണ്ടോ ഫ്ലോറിഡ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള കൺവെൻഷൻ സെന്റർ ഫൊക്കാന നേതാക്കൾ സന്ദർശിച്ചു , എല്ലാവരുടെയും ഇഷ്‌ടപ്രകരം കോൺട്രാക്ടിൽ ഒപ്പുവെച്ചു. ഫ്ലോറിഡ യൂണിവേസ്ൽ സ്റുഡിയോയുടെ…