സാക്ഷരത. …. ബിനു ആർ.
പ്രപഞ്ചത്തിൻ അടിവേരുതേടിയിറങ്ങവേകണ്ടതവിടെയൊരു അക്ഷത്തിൽ അക്ഷരങ്ങളുടെ ഞാത്തലുകൾ,പരിണാമത്തിന്റെ കാണാമറയാത്തൊരു സ്വപ്നം പോലെ…. !സാക്ഷരങ്ങളുടെ ലോകത്തിൽ പാറിപ്പറന്നു നടക്കവേ,മുതുമുത്തശ്ശിമാരുടെ ജല്പനങ്ങളിൽപ്പോലുംകാലഹരണപ്പെട്ട സ്വപ്നങ്ങളുടെ നിഴൽക്കൂറ്റങ്ങളായിരുന്നു,കാണാത്തകാറ്റിന്റെ നീലിമപോലെ…. !സമ്പൂർണ്ണസാക്ഷരമെന്നുവാഴ്ത്തപ്പെട്ടപ്പോഴൊക്കെയുംനിറഞ്ഞനിലാവിൽ പാറിക്കളിക്കുന്ന കുഞ്ഞുപൂമ്പാറ്റകളെകണ്ടിട്ടേയില്ല ലോകം,കരിഞ്ഞയൗവ്വനങ്ങളിലെകാതരമിഴികളിൽ അക്ഷരമെന്ന സ്വപ്നം പോലുംഘനീഭവിച്ചിരുന്നതാരുമേ കണ്ടിരുന്നതുമില്ല…. !അകമേ സാക്ഷരമെന്നുപറയുമ്പോഴുംതിരിച്ചറിയപ്പെടാകാലത്തിൽ,അറിവിൻ സപ്തമഞ്ചലുകളിൽ കയറാത്തവർ,നനവില്ലാമണ്ണിലെ വിരകളെപ്പോലെയായിരുന്നു… !…
