തിരക്ക്
രചന : ആശ സജി ✍ പാൽച്ചുണ്ടുകൾ വിടുവിച്ചെഴുന്നേറ്റഅമ്മയ്ക്കൊപ്പംകുഞ്ഞിക്കരച്ചിലോടെതിരക്കും പിടഞ്ഞെണീറ്റു.കുളിമുറിയിൽ , അടയ്ക്കാത്തടാപ്പിൽ നിന്നിറങ്ങിയോടിസ്റ്റൗവിൽ കെടുത്താൻമറന്നത് കരിഞ്ഞു പുകഞ്ഞു.ഡൈനിംഗ് ടേബിളിൽ ,ഗ്ലാസ്പൊട്ടിച്ച് കലമ്പിയ തിരക്ക്വാച്ച് നോക്കിക്കൊണ്ടേയിരുന്നു.ചുരിദാറിനു യോജിക്കാത്തഷോളിട്ട് റോഡിലേക്കെത്തികടന്നുപോയ വണ്ടിയെപഴി പറഞ്ഞു.പിന്നാലെ ഓട്ടോയിൽ തിരക്ക്നഗരത്തിലിറങ്ങി.അവിടെ കൂട്ടുകാർ അക്ഷമരായികാത്തുനിന്നിരുന്നു.ഒരാൾ ഓഫീസ് മേധാവിയുടെവഴക്കു കേട്ട്…
