ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : സതി സുധാകരൻ പൊന്നുരുന്നി.✍

ധനുമാസക്കുളിരും കൊണ്ടൊരു പുതുവർഷപ്പുലരി പിറന്നു.
പുതുവർഷമെതിരേല്ക്കാനായ് വനജോത്സന പൂത്തു വിരിഞ്ഞു.
പാൽക്കുടമേന്തിക്കൊണ്ടാകാശത്തമ്പിളിമാമൻ,
മുല്ലപ്പൂ വാരിയെറിഞ്ഞ് ആകാശം സുന്ദരിയായി.
മാമലമേലെ പൂമരങ്ങൾ ചെഞ്ചോലപ്പട്ടു വിരിച്ചു.
പുതുപുത്തൻ സന്ദേശവുമായ് വെള്ളരിപ്രാവു പറന്നു.
പുതുപ്പെണ്ണിൻ മോഹവുമായി കുളിർ കോരണ കാറ്റും വന്നു.
അത്തിമരക്കൊമ്പിലിരുന്നൊരു
കുഞ്ഞോമന മൈന വിളിച്ചു
ഉണരുണരു ഉണ്ണിപ്പൂവേ പുതുവർഷം വന്നതറിഞ്ഞില്ലേ നീ!
തങ്കരഥത്തേരിലേറി
കതിരവനും വന്നു കഴിഞ്ഞു.
നല്ലൊരു നാൾ വരുമെന്നോർത്ത് മാലോകർക്കുത്സവമായി.

സതി സുധാകരൻ

By ivayana