Category: അറിയിപ്പുകൾ

ഓണം …. ബേബി സബിന

പൊൻപ്രഭയുദിച്ചല്ലോ, നമ്മൾകാണും ശ്രാവണപുലരിയിതല്ലയോ,വന്നല്ലോ,വന്നല്ലോപാരിൽ, അഴകായ്ആമോദത്തിൻ നിറവാകുന്നൊരുത്സവം!പിഞ്ചിളംകാലാൽ തൊടിനീളേ..പൂക്കൂടയേന്തിപൂക്കളിറുത്തു,നടന്നൊരാബാല്യം,പൂവാടിപോലെ നിറയുന്നെൻസ്മൃതിയിൽ..മുക്കുറ്റിയും, നറുതുമ്പയും, കാക്കപ്പൂവും,നുള്ളി പൂക്കൂട നിറയ്ക്കെ, നമ്മളിൽപൂവിളിയുയർന്നു, പാരിലുമാകെയുയരുന്നുപൂവേ… പൊലി….പൂവേ… പൊലി… പൂവേഅഴകാർന്നൊരാസൂനങ്ങൾ നാമന്നുനുള്ളി,യങ്കണവേദിയിൽതീർത്തൊരാപൂക്കളം സ്നേഹദീപമായ്,ഓമൽക്കനവായിന്നുമെന്നിൽപൂവാടിതന്നിലെ,സൗരഭ്യമെന്നുമെന്നുംഎങ്ങും, വസന്തം തീർത്തുവല്ലോ…നാട്ടുമാഞ്ചോട്ടിലെ പൊന്നൂഞ്ഞാലിൽ,ആടിത്തിമർത്തന്തിയോളംവൈവിധ്യമാർന്നൊരാ കളികളാൽ,മോദമാക്കിയെന്നിലെ ഭൂതകാലംതുള്ളിത്തുളുമ്പുന്നെന്നിൽഓമൽക്കനവായൊരാ വസന്തകാലം✍ ബേബിസബിന

മലയാളിക്കും പൂക്കളം ….Rajesh Chirakkal

പൂക്കളം പൂക്കളംഓണത്തപ്പന് പൂക്കളംഓണത്തുമ്പിക്കും പൂക്കളംകാർമുകിൽ കണ്ടാൽമഴവില്ലാടുംമയിലമ്മക്കും പൂക്കളം.പൂക്കളം പൂക്കളം ,കാക്ക കൂട്ടിൽ കള്ളം,കാട്ടുന്ന കുയിലമ്മക്കും ,അണ്ണാറക്കണ്ണനും പൂക്കളം.കറ്റ കറ്റ കയറിട്ട് ..കയറാലഞ്ചു മടക്കിട്ട് ,നെറ്റിപൊട്ടം പൊട്ടിട്ട് ,മലയാളിക്കും പൂക്കളം.ആറപ്പൂവേ ആറപ്പൂവേ,തൃക്കാരപ്പനുംപൂക്കളം.കാണം വിറ്റിട്ടോണം ,ഉണ്ണുന്ന നാട്ടുകാർക്കും ,പൂക്കളം..പൂക്കളം പൂക്കളം .ഭാരതാംബക്കു പൂക്കളംഅതിർത്തി കാക്കുംസോദരർക്കുംആരോഗ്യം…

അത്തം വന്നു …. ശ്രീരേഖ എസ്

അത്തം വന്നു മുത്തം തന്നുപൊന്നോണത്തിനു നാന്ദി കുറിച്ചുകോടിവാങ്ങാം സദ്യയൊരുക്കാംകൊറോണാക്കാലമൊന്നു മാറട്ടെ തമ്മിലകലം പാലിച്ചങ്ങനെതൊടിയിലെ പൂക്കളിറുത്തീടാംഓണത്തപ്പനെ വരവേൽക്കാംഉള്ളതുകൊണ്ടൊരു സദ്യയുമാവാം. പരസ്പരം സ്നേഹം പങ്കുവെച്ചു –ള്ളതില്ലാത്തവർക്ക് നൽകീടാംഅതുകണ്ടുവരും മാവേലിതമ്പുരാൻഅനുഗ്രഹം നൽകി സന്തുഷ്ടനാവും ആർഭാടങ്ങളിത്തിരി കുറയ്ക്കാം ആഘോഷങ്ങളിനിയും വന്നീടുംഇത്തിരി ക്ഷമയാലൊത്തിരി നേടാംഅകലെയിരുന്നാശംസ നേർന്നീടാം.

ചിങ്ങപ്പാടം കദനങ്ങൾ ….Vasudevan K V

സങ്കര വിളകൾ വളക്കൂറ്ഊറ്റിയ പൊടി മണ്ണിൽമുള പൊട്ടുന്നതൊക്കെയും പതിരായി വളരും നാളുകൾ.പ്രളയം നക്കിയ വാക്കുവരമ്പത്ത്ഞണ്ടിന് മാളങ്ങളിൽ മൗനങ്ങൾപതിയിരിക്കുന്നുമട വീണ പാടത്തു മിഴിച്ചാലിലൂടെപായുന്നു കോരികെട്ടിയപ്രളയ നോവുകൾവെയിൽ ചൂട് തേടിതലപൊക്കാനാവാതെ കതിരുകൾക്കും കദനം.മൂത്തുവിളയാതെ മണ്ണിനെ പുൽകി നെൽച്ചെടികൾ ദയാവധം കാത്തു കിടപ്പ്.കടം തീരും കിനാവിൻതലപ്പുകളിൽ…

നിറകുടം ….. Unnikrishnan Balaramapuram

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ് രാജ് ഓർമ്മയായിസംഗീതപ്രതിഭയ്ക്ക് നിത്യ ശാന്തി നേർന്നു കൊണ്ട് സമർപ്പിക്കുന്ന കവിത.. നിറകുടം.. കുഞ്ഞിളം പ്രായത്തിൽ സംഗീത സദസ്സിലെകോകിലമാകാൻ കഴിഞ്ഞ പുണ്യാത്മാവേ!ആദ്യ ഗുരുവായ താതന്റെ വീഥിയിൽ‘നൈസാം ദർബാറി ‘ ലെ ആദ്യ കാൽവയ്പ്പുകൾ . അപൂർവ്വ…

ഒരു നവ വത്സര ആശംസ …. Janardhanan Kelath

വീണിടുന്നോരിലക്കാമ്പിനേക്കാൾശക്തമാണീ തളിരിടും നാമ്പിൻ മൃദുലതമായുന്ന സന്ധ്യാസമസ്യയേക്കാളേറെദീപ്തമാണീ പ്രഭാതത്തിൻ മനോജ്ഞത! ചൊല്ലുന്ന വാക്കിലും ഹൃദ്യമാണെറെയീനവ്യപ്രതീക്ഷകൾക്കേകുന്ന ഭാവുകംപ്രത്യാശകൾ വിട്ടു പോകാതനശ്വരംപ്രാപ്തമാകട്ടെ മനോന്മയ സൗഭഗം! ഇന്നലെയും നാളെയും ഓർത്തു നാമിന്നുപ്രത്യക്ഷമാം സ്നേഹസ്വത്വം പുലർത്തുക!ഈ പുലരി നമ്മളൊന്നായ് വാഴ്ത്തുന്നജീവിത ദൗത്യമായ് സന്തുഷ്ടമാക്കുക! ഇന്നുമെന്നും ഒന്ന് നാമെന്നിരിക്കിലുംആശംസ ചൊല്ലുന്നതെന്നും…

അശ്രുപൂജ….. Rafeeq Raff

My Son’s painting for my poemBig Salute to my INDIAJai Bharat janmabhoomi ചരിത്രത്താളുകളിൽ പുരണ്ട ചോരക്കറയിലെൻകണ്ണീരുറ്റിച്ചു കുതിർത്തട്ടെ ഞാൻ.പുണ്യഭാരതമേ ശപിച്ചിടായ്ക ഞങ്ങളെ…മാതാവാമങ്ങയുടെ മാറു പിളർത്തിയതിൽസ്വാർത്ഥലിപ്തയുഗം പണിയുകയാണു ഞങ്ങളാധുനീകർ!വട്ടക്കണ്ണടക്കുള്ളിലെ കാരുണ്യനയനങ്ങളിൽതുളുമ്പും കണ്ണീരുമായൊരു ഫക്കീർസമത്വ സുന്ദര ഭാരതസ്വപ്നവും നെഞ്ചേറ്റികിതച്ചു നിൽക്കുന്നുണ്ടങ്ങു…

ചുനക്കര രാമൻകുട്ടി സാറിനു പ്രണാമം …..GR Kaviyoor

ഇനി വിളിക്കുമ്പോൾഅങ്ങേത്തലയ്ക്കൽ നിന്ന്ആ കവിയൂർ എന്തൊക്കെയുണ്ട് എന്നുചോദിക്കാൻ ഇനി ആ പൂങ്കുയിൽഉണ്ടാവുകയില്ലല്ലോ കഴിഞ്ഞപ്രാവശ്യം വിളിച്ച് ഞാനെന്റെകവിതയിലെ സംശയ നിവാരണത്തിനായിചോദിച്ചു ഈ വരികളിൽ മാറ്റം വേണോ “കവിതേ മലയാള കവിതേ………..മണ്മറഞ്ഞു പോകാതെമാറ്റൊലി കൊള്ളുന്നുമണിപ്രവാളത്തിന്‍ ലഹരിയാല്‍മാമക മോഹമെല്ലാം നിനക്കായ്‌കവിതേ മലയാള കവിതേ'” മാറ്റേണ്ട മണിപ്രവാളംമലയാളത്തിന്…

കാറ്റ് …. Swapna Anil

പ്രിയ സൗഹ്യദത്തിനു കവിയരങ്ങിന്റെയും ഈ വായനയുടെയും ഹ്യദയം നിറഞ്ഞ ജന്മദിനാശംസകൾ.. ഉത്തരീയത്തിൽ ഉമ്മവച്ചുകൊ-ണ്ടുത്തരായണ കാറ്റുവന്നുഉള്ളിലെ ഗദ്ഗദച്ചൂടിൽതളർന്നൊരെൻമേനിയെ തൊട്ടു തലോടിനിന്നു. മൗനത്തിലാണ്ടൊരെൻ ചാരത്ത് നീയൊരുമോഹനഗാനമായ് ചേർന്നുനിന്നുസ്നേഹക്കുളിർതന്ന കാറ്റേ നിൻ ചുംബനംമമ വേദനയ്ക്കെന്നും ശാന്തിയേകി. പലപലദുഃഖശ്ശരങ്ങളെൻ പ്രാണനെപകയോടെയെന്നപോലാക്രമിക്കേപലപല രൂപത്തിലെപ്പോഴും നീയെന്റെമുറിവിലൂതിയെൻ അരികേ നിന്നു. അച്ഛനായ്,…

പ്രളയജലം ….. Pattom Sreedevi Nair

അണപൊട്ടി ഒഴുകുന്നുരോഷാഗ്നികൾ ….പെൺമനസ്സെന്ന പെരിയാറിൻജലധാരകൾ …….. മനസ്സിനെ നോവിക്കുംപ്രളയജലം …..വീണ്ടും പെണ്ണെന്ന പ്രകൃതിചെറുത്തുനിൽക്കും ……!മണ്ണെന്ന ..മർത്യനെകാത്തുനിൽക്കും …. ക്ഷമയുടെ തീരങ്ങൾ വിറങ്ങലിച്ചു ..കർമ്മങ്ങൾ അവൾ തന്നെതുടർന്നു കൊള്ളും ….പ്രകൃതീ ..നീയൊരു ദേവതപോൽ പ്രപഞ്ചത്തെ കാക്കുന്നു നീതിയുമായ്ക്രൂരമാം മർത്യന്റെ ചെയ്തി കളിൽപ്രതികാരദാഹിയായ് .നീ…