അയാളെ കണ്ടുമുട്ടിയത്.
Sudheesh Subrahmanian* കാട്ടുതീ പാതിതിന്ന;കാടിന്റെ ഒരുകോണിൽ,പുറത്തേക്കുള്ളവഴിമറന്നുപോയ ദിവസത്തിലാണു,അയാളെ കണ്ടുമുട്ടിയത്.അലസമായ മുടിയിഴകളെ,കാറ്റു ശല്യപ്പെടുത്തുന്നതുകൂസാതെ,ചെറിയ തീക്ഷ്ണമായകണ്ണുകളാൽ ഒന്നു നോക്കി,പരുപരുത്ത തഴമ്പുകളുള്ളഇടതുകൈ നീട്ടി.“എനിക്കൊരു സിഗരറ്റ് തരൂ.”കണ്ടുമറന്ന ഏതോ മുഖമെന്ന്ഓർത്തെടുക്കുന്നതോടൊപ്പംതന്നെ,പാന്റ്സിന്റെ വലിയ കീശയിലേക്ക്‌കൈകളാഴ്ത്തി,വീര്യം കുറഞ്ഞ;പുകഒരു വഴിപാടിനെന്നപോലെമാത്രം നൽകുന്ന,സിഗരറ്റുപാക്കറ്റ്‌ഞാനെടുത്ത് അയാൾക്ക് നീട്ടി.ഒരു സിഗരറ്റ് ചുണ്ടിൽ വച്ച്,മുഷിഞ്ഞ കുപ്പായത്തിന്റെ കീശയിൽ…
