ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !
കവിത : നെവിൻ രാജൻ*

ഉന്നതങ്ങളിലേക്കുയർന്നുയർന്നു നിൽക്കും
അംബരചുംബികൾക്കു
പിന്നിൽ ഒളിച്ചു് ;
ഇന്നു നീ ദു:ഖം തളംകെട്ടിയ
അന്തിനേരത്തു്
കണ്ണിമചിമ്മാതെ ഉറ്റുനോക്കുന്നത്
എന്തിനെന്നറിയില്ലാ.
ഉയരങ്ങളിൽ,
ചക്രവാളങ്ങൾക്കഭിമുഖമായ്
മീനാരം പണിതതു്’;
എന്റെ ഉപ്പും വിയർപ്പും കുഴച്ചു്.
അങ്ങുപടിഞ്ഞാറു മാറി
കടലിലേക്കിറങ്ങി നിൽക്കുമാ
കുരിശും ചുവന്ന നിമീലിക.
ഇന്നീ അന്തിനേരത്തെനിക്കു നീ
വിധിച്ചതീവഴിയേ ശവമഞ്ചത്തിലെന്നന്ത്യയാത്ര.
അഗ്നിഗ്രഹണം വിഴുങ്ങി,
ഞാനീ മണലിൽ
പണിതുയർത്തിയതത്രയും ബുർജ്ജുകൾ.
ഇൗവഴി രാപ്പകലെത്രയോ വന്നുമാഞ്ഞിട്ടും
തിരയാതെ തിരഞ്ഞും;
നീയറിയാതറിഞ്ഞും,
എന്റെ
ഉടലിനേയുരുക്കിക്കുടിച്ചും,
തകർന്ന
ശിരസ്സിലെച്ചുടുചോര
നക്കിക്കുടിച്ചും കടന്നു.
ശീതീകരിച്ചൊരീപ്പെട്ടകത്തിനുള്ളിൽ
പ്രൗഢമീയന്ത്യയാത്രയിൽപ്പോലും
തിരിച്ചറിയുന്നു,
ഞാനെന്റെ പെറ്റമ്മതൻ
തീരാക്കണ്ണീരും;
താതന്റെ അന്തമില്ലാത്തൊരാ
കാത്തിരിപ്പും.

നെവിൻ രാജൻ

By ivayana