ക്രാന്തദർശിത്വം!
കവിത : ചാക്കോ ഡി അന്തിക്കാട്* എനിക്കൊപ്പം 62 പൂർത്തീകരിച്ചവർക്ക് ഹൃദയം നിറഞ്ഞു കവിഞ്ഞ പിറന്നാൾ ആശംസകൾ! ഇതുവരെയറിഞ്ഞതെല്ലാംപേർത്തും പേർത്തും ചേർത്ത്,അല്ലറചില്ലറ കുനുട്ടും കുശുമ്പും,വഴക്കും വക്കാണവും,സൗഹൃദം ചോരാതിരിക്കാനുള്ള‘മെയ് വഴക്ക’വുമായ് നമ്മൾ,ഇല്ലംനിറ…വല്ലംനിറ,യെന്നുറക്കെപ്പാടി,കള്ളമില്ലാ…ചതിയില്ലാ…ലോക,സാക്ഷാത്ക്കാരത്തിനായ്,പോർക്കളം നിറയെവിയർപ്പുകൊണ്ടുംചോരകൊണ്ടുംജീവിതക്കവിതകളെഴുതും…പറയും, പാടും, ആടും…പിന്നെയു,മെഴുത്തിൻഭാവനാവിളനിലങ്ങൾമെല്ലെ വാർത്തെടുക്കും!സ്വന്തം പള്ളകൾവീർപ്പിക്കാതെ,പട്ടിണിപരിക്ഷകളുടെകൃത്യം കണക്കെടുത്തു,പട്ടിണി മാറ്റി,പരിതപിക്കുന്നവരുടെപരിഭവങ്ങളില്ലാതാക്കി, വർണ്ണച്ചമയങ്ങളുടെആഗന്തുകമാ,മാരവങ്ങളി,ലഭയം…
