രചന :- ബിനു. ആർ.*

ഇന്നലെയീവഴിവന്നെത്തിയ കാലാവസ്ഥാവ്യതിയാനങ്ങൾ
എന്നെനോക്കി കണ്ണുരുട്ടവേ
ഞാനൊന്നുമെല്ലെ ചകിതനായ്
ഇന്നിനിയെന്തു ചെയ്യും…. !
മഹാമാരിവന്നു കൊഞ്ഞനം
കുത്തവേ, നാമെല്ലാവരുംമിപ്പോഴും
കലുഷിതമാം മനസ്സും ചിന്തയുമായ്
ഈശ്വരനാമങ്ങൾ ചൊല്ലിക്കേണീടും
കാലമാണിതെന്നനുമാനിക്കവേ,
നമ്മളിലെല്ലാം മനോഭീതി വന്നു നിറഞ്ഞീടുന്നൂ… !
വന്നിരിക്കുന്നൂ, ഗഗനചാരിയാ –
മൊരസുരൻ സാഗരചാരെ
വന്നു ഗാഗ്വവിളിക്കുന്നൂ,
പെയ്യുമിപ്പോൾ അതിതീവ്രമാം
മേഘഘനജാലങ്ങൾ, കൊണ്ടുപോകും
വെറും നീർകുമിളയാകും
മാനുഷകുലജാലത്തിനെ…. !
അതുകണ്ടുംകേട്ടും നമ്മൾ മാനവർ
തേടുന്നൂ വീണ്ടുമൊരു മേഘവർണ്ണനെ
പശ്ചിമഘട്ടമാകും വിന്ധ്യനെ
എടുത്തുയർത്തുന്നതും കാത്ത്,
നീർക്കുമിളയാകാതിരിക്കാൻ,
ഒഴുകിപ്പോകാതിരിക്കാൻ,
ഇല്ലായ്മയിലേക്ക്‌ചെന്നെത്താതിരിക്കാൻ… !

By ivayana