കണിക്കൊന്ന
രചന : ഒ.കെ.ശൈലജ ടീച്ചർ✍ മേടപ്പുലരിയുടെ പൊന്നൊളിയിൽപൊൻ പ്രഭയാൽ പൂത്തുവിരിയും കർണ്ണികാരമേവിഷുപ്പുലരിയെ വരവേൽക്കാനൊരുങ്ങിനിൽക്കും പീത സുന്ദരീആലോലമാടി പുഞ്ചിരിക്കുംനിന്നെയല്ലോ കണ്ണനേറെയിഷ്ടംപീതവർണ്ണം തൂകും നീപീതാംബരന്റെ തോഴിയല്ലേകണ്ണിനു കണിയായുണരുംപൊൻ കണി കൊന്ന മലരേവിഷുപ്പക്ഷി തന്നീണത്തിൽനീ നൃത്തമാടു.
