“നീ, അവൻ പിന്നെ ഞാൻ !” …. Mathew Varghese
ഇന്നു നീപോകയാണല്ലേ?,ഭാവങ്ങളേതൊന്നുമില്ലാത്ത, ഉയിരറ്റഉടലിലെ ചൊടികൾയാത്രാ മൊഴി-യൊന്നും ചൊല്ലാത്ത,കൺകൾ മിഴിക്കാത്തഇമകൾ തുറക്കാത്തനിസ്സംഗ ഭാവത്തി-ലന്ത്യ യാത്ര ! ആകാശ ദൂരങ്ങള-റബിക്കടലിന്റെ മേലെപറന്നടുക്കുന്നു നീ, പച്ചച്ചവരവേല്പുകൾ, സസ്യശ്യാമള കോമളകേദാര ഭൂമിയിൽഉയിരറ്റ തനുവിന്റെമരവിച്ച നീ, നിന്നെആരൊക്കെകാണുവാൻ? ! ഇന്നു നീ നാളെയാരോ?! അറിയാതുള്ളു,ഇവിടെയുരുകുംപ്രവാസിതൻ തീയിലെ,പൊള്ളാത്ത മഞ്ഞവെളിച്ചം പരത്തുന്നൊരാഭയിൽ…
