Category: അറിയിപ്പുകൾ

TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്.

TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാ യി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ കീഴ്ക്കാണാം…

എല്ലാം വെറും തോന്നലാണ് …. Rafeeq Raff

സ്നേഹം, പ്രണയം, മണ്ണാങ്കട്ട !എന്നാൽ, മണ്ണാങ്കട്ടയാണുദാത്തമായ ചിന്ത.കാരണമതിനു സ്ഥായിയായൊരു സ്വഭാവമുണ്ട്,നിറമുണ്ട്, മണമുണ്ടലിവുമുണ്ട്.അമ്പട ഞാനേ…നിനക്കൊരു തോന്നലുണ്ട്.നീയാരൊക്കെയോ ആണെന്ന്,നിനക്കാരൊക്കെയോ ഉണ്ടെന്ന്,നിന്നെയാരൊക്കെയോ, എവിടെയൊക്കെയോകൺ പാർത്തു കാത്തിരിക്കുന്നുണ്ടെന്ന്.എല്ലാം വെറും തോന്നലാണു ഹേ…നിഷ്ഫലം, നിരാലംബം, നിനക്കാരുമില്ല.നിനക്കെന്നല്ല, ആർക്കും ആരുമില്ല.എല്ലാം വെറും തോന്നലാണു ഹേ…അറിവിന്റെ നിറവിലെത്താത്ത തോന്നൽ.അറിവിൻ നിറവിലെത്തിയാലേ നീയറിയൂ…ആരും…

തിരിച്ചറിവ്…… Shyla Kumari

തിരിച്ചറിവ്..നഷ്ടപ്പെടുമ്പോഴാണ് നാ൦ഇഷ്ടത്തിന്റെ വിലയറിയൂ ന്നത്,,കരയാനാവാതെ മനസ്സ് പിടയൂമ്പോഴാണ്നാ൦ കണ്ണീരിന്റെ വിലയറിയുന്നത്.ചിരി നഷ്ടപ്പെട്ട് മനസ്സ് ഉഴലുമ്പോഴാണ്നാ൦ പുഞ്ചിരിയുടെ വിലയറിയുന്നത്.സ്നേഹിച്ചവരെല്ലാ൦ ഒറ്റപ്പെടുത്തുമ്പോഴാണ്നാ൦ സ്നേഹത്തിന്റെ വിലയറിയുന്നത്.പകര൦ ഒന്നു൦ ചോദിക്കാത്ത ചിലനല്ല സ്നേഹങ്ങളെ കണ്ടുമുട്ടിയപ്പോഴാണ്ഇതുവരെ കണ്ടതെല്ലാ൦ മിഥ്യയായിരുന്നെന്ന്നാ൦ തിരിച്ചറിയുന്നത്.ഇതെല്ലാ൦ തിരിച്ചറിയുമ്പോഴാണ് നാ൦നമ്മളെ തിരിച്ചറിയുന്നത്..

പുണ്യതീർത്ഥം …. ജയദേവൻ കെ.എസ്സ്

ബ്രഹ്മ താരോദയ ബ്രാഹ്മമുഹൂർത്തത്തിൽകർമ്മാനുഷ്ഠാനമോടൂഴിതന്നിൽ,പുണ്യതീർത്ഥം തളിച്ചീടുന്ന രശ്മികൾപുണ്യാഹമേകുന്നിരുട്ടുമാറ്റി..സുസ്മേരമോടംബരത്തിൽ വിളങ്ങിടുംതസ്മൈ വെളിച്ചമേകീടുവാനായ്,ദൃശ്യവിരുന്നോടുദിക്കുന്ന നേരത്ത്തസ്യ സൗന്ദര്യമിരട്ടിയാകും..ജന്മമെടുത്തനാൾതൊട്ടിന്നും നിന്നുടെനന്മയാൽ പാരിൽ കഴിഞ്ഞുപോകാൻ,തന്മാത്രയും ജപമാലയെണ്ണീടുന്നുഉണ്മയോടസ്തിത്വമുണ്ടാകുവാൻ..തദ്ദിനം വന്നുദിച്ചുത്തമനായ നീശുദ്ധിയോടേകുന്ന തൂവെളിച്ചം,മുഗ്ദ്ധ സംഗീതമായ് മന്നിലെത്തിത്തരുംദുഗ്ദ്ധമായ് സർവ്വം നുകർന്നു വാഴാൻ… ജയദേവൻ

പ്രാണേശ്വരീ… Askar Areechola

എന്റെ ഹൃദയത്തേക്കാൾമറ്റേത് പവിത്ര ഗേഹമുണ്ടീ ഭൂമിയിൽ.. “!എന്റെ കർമ്മകാണ്ഡത്തിൽഒരണുമണിത്തൂക്കം നന്മ തിരയുന്ന നീ..പരമ പ്രകാശമേ…,”ആരാണ് പറഞ്ഞത്നരകവാതിലുകൾ തുറന്നിട്ടാണ്നീ എന്നെ വരവേൽക്കുകയെന്ന്…!”നരകം..'”അത് നിന്റെ സൃഷ്ടിയല്ലലോ.. “!!അസത്യങ്ങളാൽ ഗമിക്കുന്നഎന്റെ കർമ്മ ഫലങ്ങളുടെഅനന്തര പരിണിതിയിൽഎന്റെ നിർമ്മിതിയല്ലയോ നരകം..”!”അനുരാഗിണീ…!”നീ എത്ര ഉദാത്തമാം പ്രണയമാണ്… “!”ഞാനോ…'””!കാലമിത്രയും…അതെന്നിൽ തന്നെയായിട്ടും…”!!ആ ഉന്നതമായ…

നിലാവിനോട് …… ഗീത മന്ദസ്മിത

നിലാവേ,നിന്നെയെനിക്കെന്നുമേറെയിഷ്ടംനിന്നെയാണോമലേ ഏറെയിഷ്ടം..!അർക്കന്റെ ചൂടേറ്റു വാങ്ങി നീയെങ്കിലുംമർത്യർക്കായേകി നീ കുളിർമ്മ മാത്രംഅർക്കനെ വെല്ലുന്ന വെൺമ മാത്രംമണ്ണിനും വിണ്ണിനും ശോഭമാത്രംമർത്യമനസ്സിൽ കുളിർമമാത്രംനിന്നെ വാഴ്ത്താത്തൊരു കവിതയുണ്ടോനിന്നെപ്പുണരാത്ത പ്രണയമുണ്ടോനിന്നെ പകർത്താത്ത ചിത്രമുണ്ടോനിന്നെപ്പുകഴ്ത്താത്ത ശാസ്ത്രമുണ്ടോനിന്നെയാണോമലേ ഏറെയിഷ്ടം..!ബാല്യകൗമാരങ്ങൾ മാത്രമല്ലയൗവ്വന, വാർദ്ധക്യമാകിടിലുംശാസ്ത്ര പുരോഗതിയാർന്നിടീലുംനിന്നെപ്പുണരാനായ് വെമ്പിടുന്നുമാനവരാശിയിതെന്നുമെന്നുംനിന്നെയെനിക്കെന്നുമെറെയിഷ്ടംനിന്നെയാണോമലേ ഏറെയിഷ്ടം..! ഗീത മന്ദസ്മിത 📝

പൂർവ്വകാലം….. മാധവി ടീച്ചർ, ചാത്തനാത്ത്.

വയൽക്കിളി പാടുന്ന കാലംമയിലുകളാടുന്ന കാലംവയലേല പൂവിട്ട ആതിരക്കാലം…മനസ്സു തുടിച്ചുണർന്ന ബാല്യകാലം.. ഓർമ്മകളുള്ളിൽ അമൃതേകുന്ന പ്രായംമോഹനരാഗങ്ങൾ താരാട്ടും പ്രായംസാമോദമാടിത്തിമർക്കുനപ്രായംവിഷുപ്പക്ഷിയായ് മനം പാടുന്ന പ്രായം. കാമിനിമണിമാർതൻ കടക്കണ്ണിൽ മഷിയിട്ടുകവിതകളെഴുതുന്ന പ്രായം.ഓമൽത്തരിവളകൾ കിലുങ്ങുന്ന പ്രായംഓർമ്മയിൽ ഓളങ്ങൾ തീർക്കുന്ന പ്രായം. ഓടി വന്നെത്തുന്ന യൗവനത്തിൻ മടി –ത്തട്ടിൽ…

കാനന ചോല …. ഷിബു കണിച്ചുകുളങ്ങര

കസ്തൂരി ഗന്ധമുള്ളമാൻപേടയിന്ന്തുള്ളിക്കളിക്കുന്നുകാനനത്തിൽപൂക്കളും പുഴുക്കളുംനീയതിക്ക് മുന്നിലോആവാസ വ്യവസ്ഥയിലുംനമ്രമുഖിയവൾ വിലോലമായ്എത്തിയതോ കാനനചാരുതയിൽമിന്നിത്തിളങ്ങിയുംഅഴകൊഴുകും വഴിയിലേഅവൾ തൻ അന്നനടയിൽചാഞ്ചല്ല്യമില്ലാതേ പൂക്കളുംനാണിച്ചുമന്ദസ്മിതമവളിൽ നിന്നുംകിനിഞ്ഞപ്പോഴോ പ്രഭചൊരിഞ്ഞതാം പാലഴകിൽകാനന ചോലയിൽ നീരാടുവാൻതുനിഞ്ഞതാം മാദകത്തിടമ്പിനേഎതിരേറ്റതാം വികാരവായ്പുമായ്അർദ്ധ നഗ്നയായ് രമിച്ചവൾപുഷ്പാടികൾ തൻനടുവിലേ ചോലയിൽനിർന്നിമേഷരായ് ഇലകളുംവള്ളികളും കൊതി പൂണ്ട്കുതൂഹലം വിവശമാർന്നുമന്മഥശരങ്ങൾ തൊടുക്കുവാനായവൾ ഏതോ ഗന്ധർവ്വന്റെവരവിന്നായ് കൊതി…

കരയിലേക്ക് വലയെറിയുന്ന മുക്കുവന്മാർ …. Ashy Ashiq

ഭംഗിയായിഅടുക്കി വെച്ച്പൊരിച്ചെടുക്കാനൊന്നുംസമയമുണ്ടായില്ല.ഒന്നിച്ചിട്ടു കൊളുത്തി!!എന്നാലുംമത്തി -അയല- ചൂര അയക്കൂറ,കൃത്യമായി വേർതിരിച്ചു കൊളുത്താൻ പ്രത്യേകം ശ്രദ്ധിച്ചു.പലിഞ്ഞീനുള്ളവയെപ്രത്യേകം ആസ്വദിച്ചുപള്ള കീറി ഫോർക് (ശൂലം)കൊണ്ട് പുറത്തെടുത്ത് പൊരിച്ചെടുത്തു…ആഹാ!!വംശശുദ്ധിയുടെപാഠ പുസ്തകത്തിൽഅതിനു വലിയ പ്രാധാന്യമുണ്ട്.വിശപ്പ് (കൊല്ലാനുള്ള) കൊണ്ട്കണ്ണു കാണാത്തതിനാൽ എല്ലാംപാകമാകാതെ കരിഞ്ഞു പോയി.അല്ലെങ്കിലുംഭക്ഷണത്തിനായി വേട്ടയാടലല്ല,വേട്ടയാടുന്നതിനായ് ഭക്ഷണംകഴിക്കുകയെന്നതാണ്പുതിയ നിയമം.നിശബ്ദതയുടെ നാവിനോളംനിലവിളികളെ നക്കി…

മൗനമായി …. Suresh Pangode

മൗനമയൊഴുകുമീ നദിയുടെ ഓരത്തുഞാൻ ഇരിക്കുമ്പോൾ ഓളങ്ങളിൽനിൻ മുഖം പൂത്തുലഞ്ഞുനിൻ കാർകൂന്തലിൽ തഴുകി വന്ന കാറ്റിനൊപ്പംനിന്റെ സുഗന്ധം ഞാനറിയുന്നൂ..സന്ധ്യയിൽ തിങ്കളെത്തിയപ്പോൾപുഴയിലെ ഓളങ്ങളിൽനീയും മാറിയൊരുസൗന്ദര്യധാമമായി കരയെ പുണരാൻ ഓളങ്ങൾ വന്നപ്പോൾമോഹിച്ചുപോയ് ഞാൻസ്വപ്നത്തിലല്ലാതെഒരിക്കലെങ്കിലും നീയെന്റെ ദേവി ആയെങ്കിൽ…സാഗരം പൂകുന്നസൂര്യ പുത്രീ …ഞാൻ ഒരു സുതനായി പ്രണയിക്കുന്നൂ…