ലക്ഷ്യങ്ങൾ.
രചന : ഗീത മന്ദസ്മിത ലക്ഷ്യങ്ങളായ് എന്നുമെന്നും ലക്ഷങ്ങളുണ്ടെന്നുള്ളിൽ‘ലക്ഷങ്ങൾ’ നേടീടുവാൻ ലക്ഷ്യമതൊട്ടുമില്ല‘ലക്ഷങ്ങൾ’ കൊടുത്തു നാം ലക്ഷ്യങ്ങൾ നേടീടുകിൽലക്ഷണമുള്ളോരാരും നമ്മോട് ചേരുകില്ല ലക്ഷ്യബോധമുണ്ടെങ്കിൽ മാർഗ്ഗത്തെ കണ്ടെത്തിടാംസത്യമാർഗ്ഗത്തിലെന്നും സഞ്ചാരം ദുർഘടമാംദുർഘടമെന്നാകിലും താണ്ടിടാം സഹനത്താൽസഹന വഴികളും സരളമല്ലൊട്ടുമേസത്യവും സഹനവും സ്വായത്തമെന്നാകിലോതാണ്ടിടാം മുൾപ്പാതകൾ, നേടിടാം ലക്ഷ്യങ്ങളെ നിത്യമായ്…
