മുന്തിരിപ്പാടം.
രചന : രാജു കാഞ്ഞിരങ്ങാട് അവളുടെ കണ്ണുകൾചുണയുള്ള കുതിരയുടെ കണ്ണുകൾ –പോലെവികാരപ്പെടുത്തുന്നുമേലാസകലം മത്തുപിടിപ്പിക്കുന്നു ! പുളിപ്പിച്ചു മൂത്ത പഴച്ചാറുപോലെഅവനവളെകോരിക്കുടിക്കുന്നു ശരത്കാല രാവിൽപ്പോലുംഅവളവനിൽ ഗ്രീഷ്മം വിതയ്ക്കുന്നു നനവാർന്നചുണ്ടുകളാൽകുളിരാർന്ന മേനിയാൽ മദോന്മത്തയായ്അവളവനെഹിമപക്ഷിയെപ്പോലെപുണരുന്നുരമിക്കുന്നു നോക്കൂ ;രജത ശില്പം പോലെഎത്ര മനോഹരമാണ്മുന്തിരിക്കുലകൾ.
