എന്റെ മുത്ത് …. Shyla Nelson
ഒരുജന്മസുകൃതമായെന്നിലണഞ്ഞമണിമുത്തേ… നോവുമെൻ ദേഹവും പാണികളുംനിൻ പാൽപ്പുഞ്ചിരിയിൽതരളിതമായിടുന്നോമനേ… എൻ നെഞ്ചിലമർന്നു നീമയങ്ങുമ്പോൾ,കുഞ്ഞിളം പാദങ്ങളെൻമടിയിലാനന്ദനർത്തനമാടിടുമ്പോൾ.. വാക്കുകളില്ലാതെയെൻ മനം തുടി കൊട്ടിയാർത്തിടുന്നു..ആമോദത്തോടെഞാൻ നോക്കി നിന്നിടുന്നുനിൻ മിഴികളിലുയരുമാ ഭാവഗീതങ്ങൾ…. പനിനീർ പൂവഴകിൽ വിടർന്നുപരിലസിക്കുമാ മുഖ കമലം..മന്നിലേ താരകമേ… ചൂഴ്ന്നു നോക്കുമാമിഴികൾ തിരയുവതെന്തോ ? കണ്ണിമ ചിമ്മാതെ നീതേടുവതെന്തെൻ…