ചുവരെഴുത്ത്
സജി കണ്ണമംഗലം // ഇവിടെ വന്നും പോയ്മറഞ്ഞും ജീവജാലങ്ങൾചുവരെഴുത്തിൽപ്പോലുമില്ലാതുയിരൊടുങ്ങുന്നോർശവമടക്കിനു ഭൂമിയില്ലാതഴുകിനാറുന്നോർഅവശനെക്കൊന്നവനിയെല്ലാം സ്വന്തമാക്കുന്നോർസ്വന്തമാക്കിയതൊക്കെ വിട്ടൊരു പട്ടടയ്ക്കുള്ളിൽവെന്തുപോകണമെന്നതൊക്കെ മറന്നുപോകുന്നോർഅന്ത്യനാളിലുടഞ്ഞുപോകും ഹൃത്തിലാവോളംഅന്തമില്ലാപ്പകയുമേറ്റിത്തെയ്യമാടുന്നോർപാപമാർഗ്ഗം സ്വീകരിച്ചും വിത്തമാളുമ്പോൾപാപനാശകമന്ത്രതന്ത്രമതിൽ രമിക്കുമ്പോൾപാപമെല്ലാം പുണ്യമാക്കാനീശനെക്കാണാൻപാരിലെല്ലാം തേടിയോടിത്താഴെവീഴുന്നോർഊഴിയിൽ നിൻ വാഴ്വു തീരാൻ നാളടുക്കുമ്പോൾഏഴകൾ തൻ രോദനത്താലാഴിയുണ്ടാകുംപാഴിലാകും വിത്തമെല്ലാം കടലെടുക്കുമ്പോൾആഴി വീണ്ടും ഭൂതലത്തെ മൂടി ഗർജ്ജിക്കും
